2014 എസ്എസ്എല്‍സി പരീക്ഷ തിയ്യതി പ്രഖ്യാപിച്ചു

2014 മാര്‍ച്ച് 10 തിങ്കളാഴ്ച ആരംഭിക്കുന്ന പരീക്ഷ 22ന് അവസാനിക്കും. ഉച്ചയ്ക്ക് 1.45 ആണ് പരീക്ഷാ സമയം. വെള്ളിയാഴ്ചകളില്‍ പരീക്ഷ ഉണ്ടായിരിക്കില്ല. പരീക്ഷയുടെ ഫീസ് പിഴകൂടാതെ നവംബര്‍ നാല് മുതല്‍ 13 വരെയും പിഴയോടെ നവംബര്‍ 15 മുതല്‍ 20 വരെയും പരീക്ഷാ കേന്ദ്രങ്ങളില്‍ സ്വീകരിക്കും.
പരീക്ഷയുടെ ടൈം ടേബ്ള്‍ ഇനി പറയും വിധമാണ്- മാര്‍ച്ച് 10ന് ഒന്നാം ഭാഷ പാര്‍ട്ട് 1, 11ന് ഒന്നാം ഭാഷ പാര്‍ട്ട് 2, 12 ന് രണ്ടാം ഭാഷ ഇംഗ്ലീഷ്, 13 ന് മൂന്നാം ഭാഷ ഹിന്ദി/ ജനറല്‍ നോളജ്. മാര്‍ച്ച് 14 വെള്ളിയാഴ്ച പരീക്ഷ ഉണ്ടാകില്ല. തുടര്‍ന്ന് 15 ന് സോഷ്യല്‍ സയന്‍സ്. ഞായറവധിക്ക് ശേഷം 17ന് ഗണിത ശാസ്ത്രം, 18ന് ഊര്‍ജ തന്ത്രം, 19 രസതന്ത്രം, 20 ജീവശാസ്ത്രം. 21 ന് വീണ്ടും ഒരു വെള്ളി അവധി. 22 ന് അവസാന ദിവസം ഐടി പരീക്ഷ.
2013ല്‍ ഐടി പരീക്ഷയില്‍ വിജയ്ക്കാത്തവര്‍ക്കും ഈ വര്‍ഷം പത്താം ക്ലാസ് പരീക്ഷ എഴുതുന്നവര്‍ക്കും പ്രാക്ടിക്കല്‍ പരീക്ഷയോടൊപ്പം ഐടി പരീക്ഷയും നടത്തും. വിജയ്ക്കാത്തവര്‍ക്ക് വേണ്ടി മാത്രമാണ് 22ന് പരീക്ഷ നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ www.keralapareekshabhavan.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.












Click it and Unblock the Notifications