എസ്എസ്എൽസി പരീക്ഷ മാർച്ച് നാല് മുതൽ; പരീക്ഷ എഴുതുന്നത് 4,27,105 വിദ്യാർത്ഥികൾ, 2,971 പരീക്ഷാകേന്ദ്രങ്ങള്‍
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷ മാർച്ച് 4ന് ആരംഭിക്കും. കേരളം, ലക്ഷദ്വീപ്, ഗൾഫ് മേഖലകളിലെ 2,971 പരീക്ഷാ കേന്ദ്രങ്ങളിലായി 4,27,105 വിദ്യാർഥികളാണ് ഈ വർഷം പരീക്ഷ എഴുന്നത്. പരീക്ഷയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
കേരളത്തിൽ 2955, ഗൾഫ് മേഖലയിൽ 7, ലക്ഷദ്വീപിൽ 9 എന്നിങ്ങനെയാണ് പരീക്ഷ കേന്ദ്രങ്ങൾ. റഗുലർ വിഭാഗത്തിൽ 4,27,105 വിദ്യാർഥികളും പ്രൈവറ്റ് വിഭാഗത്തിൽ 118 വിദ്യാർഥികളുമാണ് പരീക്ഷ എഴിതുന്നത്. അതിൽ 2,17,525 പേർ ആൺകുട്ടികളും 2,09,580 പേർ പെൺകുട്ടികളുമാണ്. ഇംഗ്ലീഷ് മീഡിയത്തില്‍ 2,56,135 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്.

ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതുന്ന കേന്ദ്രം തിരൂരങ്ങാടി പികെഎംഎംഎച്ച്എസ് എടരിക്കോടാണ്. 2085 വിദ്യാർഥികളാണ് ഇവിടെ പരീക്ഷ എഴുതുന്നത്. ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്ന കേന്ദ്രങ്ങള്‍ മൂവാറ്റുപുഴ എന്‍എസ്എസ്എച്ച്എസ്, തിരുവല്ല ഗവണ്‍മെന്റ് എച്ച്എസ് കുട്ടൂര്‍, ഹസ്സന്‍ ഹാജി ഫൗണ്ടേഷന്‍ ഇന്റര്‍നാഷണല്‍ എച്ച്എസ്, എടനാട് എന്‍എസ്എസ് എച്ച്എസ് എന്നീ സ്കൂളുകളാണ്.
അതേസമയം ഒന്നും രണ്ടും വർഷ ഹയർ സെക്കന്‍ഡറി പരീക്ഷകൾ മാർച്ച് 1 മുതൽ ആരംഭിക്കും. 26 വരെയാണ് പരീക്ഷകൾ നടക്കുക. 4,14,159 വിദ്യാർത്ഥികളാണ് ഒന്നാം വർഷത്തിൽ പരീക്ഷ എഴുതുന്നത്. രണ്ടാം വർഷത്തിൽ 4,41,213 വിദ്യാർഥികളും. 2017 പരീക്ഷ കേന്ദ്രങ്ങളാണ് ഉള്ളത്.എസ്എസ്എൽസി ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി പരീക്ഷകളുടെ പരീക്ഷാ ഫലം മെയ് രണ്ടാം വാരം പ്രസിദ്ധീകരിക്കും.












Click it and Unblock the Notifications