കണക്കും, ഫിസിക്‌സും, കെമസ്ട്രിയും പരീക്ഷകള്‍ അടുപ്പിച്ച്; എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് എട്ട് മുതല്‍
ഇത്തവണ കട്ടിയേറിയ വിഷയങ്ങളുടെ പരീക്ഷ അടുപ്പിച്ചാണ്. സയന്‍സും കണക്കും കെമസ്ട്രി പരീക്ഷകള്‍ അടുത്തടുത്ത ദവിസങ്ങളിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇത് വിദ്യാര്‍ത്തികള്‍ക്ക് കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാക്കും.
തിരുവനന്തപുരം: അടുത്തവര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് എട്ടിന് ആരംഭിക്കും. 23 വരെയാണ് പരീക്ഷ. ഇത്തവണ കട്ടിയേറിയ വിഷയങ്ങളുടെ പരീക്ഷ അടുപ്പിച്ചാണ്. സയന്‍സും കണക്കും കെമസ്ട്രി പരീക്ഷകള്‍ അടുത്തടുത്ത ദവിസങ്ങളിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇത് വിദ്യാര്‍ത്തികള്‍ക്ക് കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാക്കും.
മാര്‍ച്ച് എട്ടിന് മലയാളം ഒന്നാം പേപ്പര്‍, ഒന്‍പതിന് രണ്ടാം പേപ്പര്‍, 10ന് ഇംഗ്ലീഷ്, 14ന് ഹിന്ദി എന്നീ പരീക്ഷള്‍ നടക്കും. 16ന് സോഷ്യല്‍ സയന്‍ പരീക്ഷയാണ്. എന്നാല്‍ 20 മുതല്‍ 23 മരെ തുടര്‍ച്ചയായാണ് പരീക്ഷകള്‍ ക്രമീകരിച്ചിരിക്കുന്നത്. 20ന് കണക്ക്, 21ന് ഫിസിക്‌സ്, 22ന് കെമിസ്ട്രി, 23ന് ബയോളജി എന്നിങ്ങനെയായിരിക്കും പരീക്ഷയുടെ ക്രമം.













Click it and Unblock the Notifications