കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എസ്എല്‍സി; ഏറ്റവും കൂടുതല്‍ എ പ്ലസുകാര്‍ മലപ്പുറത്ത്, ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഉപരിപഠനത്തിന് യോഗ്യത നേടിയതും മലപ്പുറത്ത്

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: എസ്എസ്എല്‍സി പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ എ പ്ലസുകാര്‍ മലപ്പുറത്ത്, ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഉപരിപഠനത്തിന് യോഗ്യത നേടിയതും മലപ്പുറത്തുതന്നെ. എസ്എസ്എല്‍സി പരീക്ഷയില്‍ ജില്ലയ്ക്ക് മികച്ച വിജയമാണുണ്ടായത്. 97.76 ആണ് ജില്ലയുടെ വിജയശതമാനം. 79,708 പേര്‍ പരീക്ഷ എഴുതിയപ്പോള്‍ 77,922 പേര്‍ വിജയിച്ചു. 2017നെ അപേക്ഷിച്ച് വിജയ ശതമാനത്തില്‍ 2.23 ശതമാനത്തിന്റെ വര്‍ധനവുണ്ട്. കഴിഞ്ഞ വര്‍ഷം 95.53ശതമാനമായിരുന്നു വിജയം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതി ഉപരിപഠനത്തിന് യോഗ്യത നേടിയത് മലപ്പുറത്താണ്. 5,702 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ്സ് ലഭിച്ചു. സംസ്ഥാനത്ത് ഇക്കാര്യത്തില്‍ ഒന്നാംസ്ഥാനവുമുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 2,062 എ പ്ലസ്സുകളാണ് കൂടുതല്‍.

കഴിഞ്ഞ വര്‍ഷം 116 സ്‌കൂളുകള്‍ക്ക് നൂറ് ശതമാനം വിജയം ലഭിച്ചപ്പോള്‍ ഈ വര്‍ഷമിത് 140 സ്‌കൂളുകളായി ഉയര്‍ന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷവും ഇത്തവണയും സംസ്ഥാനാടിസ്ഥാനത്തില്‍ പത്താം സ്ഥാനത്ത് തുടരേണ്ടി വന്നത് വിജയ ശതമാനത്തിന്റെയും എ പ്ലസ്സുകളുടെയും തിളക്കത്തിനിടയിലും തിരിച്ചടിയായി.

akmhss

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കുട്ടികളെ പരീക്ഷക്കിരുത്തി നൂറ് ശതമാനം വിജയം നേടിയത് ജില്ലയിലെ കോട്ടൂര്‍ എ.കെ.എം.എച്ച്.എസ്.എസ് സ്‌കൂളാണ്. പരീക്ഷ എഴുതിയ 1,023 കുട്ടികളും ഉപരിപഠനത്തിന് അര്‍ഹരായി. 101 പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്സ് നേടി. കഴിഞ്ഞ വര്‍ഷം 854 കുട്ടികളെയാണ് പരീക്ഷയ്ക്കിരുത്തി വിജയിപ്പിച്ചത്. എടരിക്കോട് പി.കെ.എം. എച്ച്.എസ്.എസ് സ്‌കൂളാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്കിരുത്തി വിജയിപ്പിച്ചത്. 2,422 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയപ്പോള്‍ 2,419 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ എ പ്ലസ് കരസ്ഥമാക്കിയ സ്‌കൂളെന്ന ബഹുമതി എടരിക്കോട്ടെ പി.കെ.എം.എച്ച്.എസ്.എസ് നേടി. 290 കുട്ടികള്‍ക്കാണ് എപ്ലസ് ലഭിച്ചത്.

കഴിഞ്ഞ വര്‍ഷം 80,584 പേര്‍ പരീക്ഷയെഴുതിയപ്പോള്‍ 76,985 പേര്‍ വിജയിച്ചു. 2017ല്‍ 3,640ഉം 2016ല്‍ 3,555 കുട്ടികള്‍ക്കുമാണ് മുഴുവന്‍ വിഷയത്തിലും എ പ്ലസ് ലഭിച്ചത്. എസ്.എസ്.എല്‍,സി വിജയശതമാനം പടിപടിയായി ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് മലപ്പുറം ജില്ലാ പഞ്ചായത്ത് 2001ല്‍ തുടങ്ങിയ വിജയഭേരി പദ്ധതി വിജയത്തില്‍ നിര്‍ണ്ണായകമായിട്ടുണ്ട്. ത്രിതല പഞ്ചായത്ത് ഭരണകൂടങ്ങള്‍ രാഷ്ര്ടീയ വ്യത്യാസമില്ലാതെ പദ്ധതിയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതോടെ വിജയഭേരി സംസ്ഥാനത്തിന് തന്നെ മാതൃകയായ പദ്ധതിയായി മാറിയിട്ടുണ്ട്.

എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഏറ്റവും കുറഞ്ഞ എ പ്ലസ് ലഭിക്കുന്ന വിഷയങ്ങളില്‍ ഒന്നായ സാമൂഹ്യശാസ്ത്രത്തില്‍ എ പ്ലസ് എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനും റിവിഷന്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിനും വിജയഭേരിയില്‍ പ്രത്യേക പ്രാധാന്യം നല്‍കിയിരുന്നു. സാമൂഹ്യ ശാസ്ത്ര റിവിഷന് സഹായകരമായ രീതിയില്‍ പ്രത്യേക സിഡിയും, സാധ്യതാ ചോദ്യങ്ങളും തയ്യാറാക്കി അദ്ധ്യാപകര്‍ക്ക് പരിശീലനവും നല്‍കിയത് ഇത്തവണ തുണച്ചു. എന്നാല്‍ ഓരോ സ്‌കൂളിലും എ പ്ലസ് നേടുന്നവരുടെ എണ്ണത്തില്‍ പത്തുശതമാനമെങ്കിലും വര്‍ദ്ധനവുണ്ടാക്കുകയെന്ന ലക്ഷ്യം കൈവരിക്കാനായില്ല. 2016നെ അപേക്ഷിച്ച് 2017ല്‍ എസ്.എസ്.എല്‍.സിയില്‍ വിജയ ശതമാനത്തില്‍ 0.3 ശതമാനത്തിന്റെ കുറവാണുണ്ടായത്. ഇതു മറികടക്കാന്‍ ജില്ലാ പഞ്ചായത്തിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും നേതൃത്വത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചത് ഇത്തവണത്തെ പരീക്ഷാഫലത്തില്‍ പ്രതിഫലിച്ചെന്ന ആത്മവിശ്വാസത്തിലാണ് ബന്ധപ്പെട്ടവര്‍.


സംസ്ഥാന തലത്തില്‍ കൂടുതല്‍പേരെ വിജയിപ്പിച്ച് വീണ്ടും കോട്ടൂര്‍

ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ദീകരിച്ചപ്പോള്‍ ജില്ലയുടെ വിദ്യാഭ്യാസ മേന്മക്ക് തിലകക്കുറിയായി ഈ വര്‍ഷവും കോട്ടൂര്‍ എ.കെ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. പരീക്ഷ എഴുതിയ 1023 കിട്ടകളേയും ഉപരിപഠനത്തിന് അര്‍ഹരാക്കി സംസ്ഥാന തലത്ത് തന്നെ ഒന്നാം സ്ഥാനം നേടിയെടുത്ത എ.കെ. എം. ചരിത്രം ആവര്‍ത്തിക്കുകയാണ്.

കഴിഞ്ഞ വര്‍ഷവും സംസ്ഥാന തലത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികളെ പരീക്ഷക്കിരുത്തി മുഴുവന്‍ പേരേയും വിജയിപ്പിച്ചു എന്ന നേട്ടം ഇക്കുറിയും നിലനിര്‍ത്താനായി. കഴിഞ്ഞ വര്‍ഷം 854 കുട്ടികളെയാണ് പരീക്ഷക്കിരുത്തി വിജയിപ്പിച്ചതെങ്കില്‍ ഈ വര്‍ഷം 1023 കുട്ടികളെയാണ് എ കെ എം പരീക്ഷക്കിരുത്തി വിജയിപ്പിച്ചത്.അതോടൊപ്പം 101 വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങളില്‍ എ പ്ലസുംം,56 വിദ്യാര്‍ത്ഥികള്‍ക്ക് ഒന്‍പത് വിഷയങ്ങളില്‍ എ പ്ലസും നേടാന്‍ കഴിഞ്ഞു. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ പ്രധാന ആധ്യപകന്‍ ബഷീര്‍ കുരുണിയന്‍ , സ്‌കൂള്‍ മാനേജര്‍ കറുത്തെടത്ത് ഇബ്രാഹിം ഹാജി , പിടിഎ പ്രസിഡണ്ട് ജുനൈദ് പരവക്കല്‍ എന്നിവര്‍ അഭിനന്ദിച്ചു.

English summary
SSLC exam result; Malapuram got first place.Highest A+ grade winners are also in malapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X