കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എസ്എല്‍സി പരീക്ഷാ ഫലം: 98.11% വിജയം, 37,334 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ്!!

  • By
Google Oneindia Malayalam News

Recommended Video

cmsvideo
SSLC പരീക്ഷാ ഫലം പ്രഖ്യാപിച്ചു, 98.11 % വിജയം

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സെക്രട്ടറിയാണ് ഫലം പ്രഖ്യാപിച്ചത്. മോഡറേഷന്‍ ഇല്ലാതെ തന്നെ ഇത്തവണ 98.11 ശതമാനം പേര്‍ വിജയിച്ചു. 37,334 പേര്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി.കഴിഞ്ഞ തവണത്തേക്കാള്‍ 3021 വിദ്യാര്‍ത്ഥികളാണ് മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയത്.

 exam-results-600-jp

പത്തനംതിട്ടയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ വിജയിച്ചത്. ഇവിടെ 99.3 ശതമാനം ആണ് വിജയം. കുറവ് വയനാട്ടിലാണ്. 93.22 ശതമാനം പേരാണ് വയനാട്ടില്‍ വിജയിച്ചത്. 1631 സ്കൂളുകള്‍ നൂറ് ശതമാനം വിജയം നേടി. 599 സക്‍ക്കാര്‍ സ്കൂളുകളും 713 എയ്ഡഡ് സ്കൂളുകലും 390 അണ്‍എയ്ഡഡ് സ്കൂളുകളും നൂറ് മേനി വിജയം നേടി.

കഴിഞ്ഞ വര്‍ഷം 97.84 ശതമാനം ആയിരുന്നു വിജയം.
കേരളത്തിലും ലക്ഷദ്വീപിലും ഗള്‍ഫിലും 2939 സെന്ററുകളിലായി 434729 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. മൂല്യനിര്‍ണയം 14 പ്രവൃത്തിദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്.

http://keralapareekshabhavan.in,https://sslcexam.kerala.gov.in,www.results.kite.kerala.gov.in, http://results.kerala.nic.in, www.prd.kerala.gov.in.'സഫലം 2019', പിആർഡി ലൈവ് മൊബൈൽ ആപ്പുകൾ വഴിയും ഫലമറിയാം

English summary
sslc exam results out more details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X