Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്എസ്എൽസി പരീക്ഷ മാർച്ച് 9 മുതൽ; മാതൃകാ പരീക്ഷ ഫെബ്രുവരി 27ന്

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷ മാർച്ച് 9ന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി. മാർച്ച് 29ന് ആണ് പരീക്ഷ അവസാനിക്കുക. മാതൃകാ പരീക്ഷ ഫെബ്രുവരി 27ന് ആരംഭിച്ച് മാർച്ച് 3ന് അവസാനിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

നാലര ലക്ഷത്തിലധികം വിദ്യാർഥികളാണ് പരീക്ഷ എഴുതുക. മൂല്യനിർണയം ഏപ്രിൽ മൂന്നിന് ആരംഭിക്കും. എസ്എസ്എൽസി പരീക്ഷാഫലം മെയ് 10നുള്ളിൽ പ്രഖ്യാപിക്കും എന്നും മന്ത്രി പറഞ്ഞു.

sslc

70 മൂല്യനിർണയ ക്യാമ്പുകൾ ഉണ്ടാകും. ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷ മാർച്ച് 10ന് ആരംഭിച്ച് മാർച്ച് 30ന് അവസാനിക്കും. ഫെബ്രുവരി 27ന് മുതൽ മാർച്ച് മൂന്ന് വരെയാണ് മാതൃകാപരീക്ഷകൾ. മൂല്യനിർണയം ഏപ്രിൽ മൂന്നിന് ആരംഭിക്കും. മെയ് 25നകം ഫലം പ്രഖ്യാപിക്കുംമെന്നും മന്ത്രി പറഞ്ഞു.

രണ്ടാം വർഷ ഹയർസെക്കൻഡറി പ്രായോഗിക പരീക്ഷ ഫെബ്രുവരി ഒന്നിനും വൊക്കേഷണൽ ഹയർസെക്കൻഡറി പ്രായോഗിക പരീക്ഷ ജനുവരി 25നും ആരംഭിക്കും. ഒന്നും രണ്ടും വർഷ വിദ്യാർഥികളായി ഒൻപത് ലക്ഷത്തിലധികം പേരാണ് പരീക്ഷ എഴുതുക. വൊക്കേഷണൽ ഹയർസെക്കൻഡറിയിൽ 60000 പേർ പരീക്ഷ എഴുതുമെന്നും മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+