ചോദ്യം വിദ്യാര്‍ഥികള്‍ തീരുമാനിക്കും... അടിമുടി മാറി എസ്എസ്എല്‍സി പരീക്ഷ, തിയ്യതി പ്രഖ്യാപിച്ചു
2018 മാര്‍ച്ച് ഏഴിനാണ് പരീക്ഷ ആരംഭിക്കുന്നത്
Recommended Video

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ തിയ്യതി പ്രഖ്യാപിച്ചു. 2018 മാര്‍ച്ച് ഏഴിനാണ് പരീക്ഷയാരംഭിക്കുന്നത്. 26ന് പരീക്ഷ അവസാനിക്കും. മാതൃകാ പരീക്ഷ ഫെബ്രുവരി 12 മുതല്‍ 21 വരെ നടക്കും. ഇത്തവണ ചില പരിഷ്കാരങ്ങളുമായാണ് എസ്എസ്എല്‍സി പരീക്ഷയെത്തുന്നത്. പരീക്ഷയ്ക്കുള്ള ചോദ്യ ബാങ്കിലേക്ക് കുട്ടികള്‍ക്കും ചോദ്യങ്ങള്‍ നിര്‍ദേശിക്കാമെന്ന ശുപാര്‍ശയാണ് ഏറ്റവും ശ്രദ്ധേയം. കുട്ടികള്‍ ചോദ്യമെഴുതി അധ്യാപകരെ ഏല്‍പ്പിക്കുകയാണ് ചെയ്യേണ്ടത്. കുട്ടികള്‍ നിര്‍ദേശിക്കുന്ന ചോദ്യങ്ങള്‍ അധ്യാപകര്‍ ചോദ്യ ബാങ്കിലേക്ക് അപ്ലോഡ് ചെയ്യും. കുട്ടികളുടെ പേരില്‍ തന്നെയായിരിക്കും ഈ ചോദ്യങ്ങള്‍ രേഖപ്പെടുത്തുക. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.

കഴിഞ്ഞ വര്‍ഷം എസ്എസ്എല്‍സി, പ്ലസ്ടൂ ചോദ്യങ്ങളില്‍ പിഴവു വന്നത് വലിയ വിവാദമായിരുന്നു. ഇതു പരിഹരിക്കുന്നതിനു വേണ്ടി ചോദ്യ ബാങ്ക് രൂപീകരിക്കുകയും അതിലേക്ക് അധ്യാപകര്‍ക്കു ചോദ്യങ്ങള്‍ നിര്‍ദേശിക്കാനും അവസരം നല്‍കിയിരുന്നു. എസ്സിഇആര്ടി ശില്‍പ്പശാല നടത്തിയാണ് ചോദ്യ ബാങ്കില്‍ നിന്നു ചോദ്യ പേപ്പര്‍ തയ്യാറാക്കുക.

എസ്എസ്എല്‍സി പരീക്ഷ രാവിലെ തന്നെ നടത്തണമെന്ന് ഗുണമേന്മാ പരിശോധനാ സമിതി ശുപാര് ചെയ്തു. നിലവില്‍ പരീക്ഷ ഉച്ച കഴിഞ്ഞാണ്. ഹയര്‍ സെക്കന്‍ഡറി പരീക്ഷയാണ് ഇതേ ദിവസം രാവിലെ നടത്തിയിരുന്നത്. എസ്എസ്എല്‍സി ചോദ്യ പേപ്പര്‍ ബാങ്ക് ലോക്കറുകളിലാണ് സൂക്ഷിക്കുന്നത്. പകരം ചോദ്യ പേപ്പര്‍ സ്കൂളില്‍ തന്നെ സൂക്ഷിച്ച് രാവിലെ പരീക്ഷ നടത്താമെന്നതാണ് ശുപാര്‍ശ. ക്രിസ്മസ് പരീക്ഷ ഹൈസ്കൂളില്‍ ഡിസംബര്‍ 13 മുതല്‍ 21 വരെയായിരിക്കും. യുപി സ്കൂളില്‍ പരീക്ഷ 14 മുതല്‍ 21 വരെ നടക്കും. മുസ്ലിം സ്കൂളുകളില്‍ 2018 ജനുവരി 15 മുതല്‍ 28 വരെയായിരിക്കും പരീക്ഷ.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications