കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടൈംടേബിളില്‍ മാറ്റം; എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 8 മുതല്‍, മോഡല്‍ പരീക്ഷ ഫെബ്രുവരി 13ന് തുടങ്ങും

എസ്എസ്എല്‍സി പരീക്ഷാ മേല്‍നോട്ടത്തിന് ദിവസം ഒരു ഡിഎ പ്രതിഫലം നല്‍കണമെന്ന അധ്യാപക സംഘടനകളുടെ ആവശ്യം തത്വത്തില്‍ അംഗീകരിച്ചു.

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് എട്ടുമുതല്‍ ആരംഭിക്കും. മാര്‍ച്ച് ഇരിപത്തേഴോടുകൂടി പരീക്ഷ അവസാനിക്കും. ഫെബ്രുവരി 13 മുതല്‍ 21 വരെയാണ് മോഡല്‍ പരീക്ഷ നടക്കുക. നേരത്തെ എട്ടിനു തുടങ്ങി 23 ന് അവസാനിപ്പിക്കാനായിരുന്നു തീരുമാനം. അധ്യാപക സംഘടനാ നേതാക്കളുടെ യോഗത്തിലാണ് ടൈംടേബിള്‍ മാറ്റാനുള്ള തീരുമാനം എടുത്തത്.

മാര്‍ച്ച് 16 ന് സോഷ്യല്‍ സയന്‍സ് പരീക്ഷ നടത്താനിരുന്നതു മാറ്റി പകരം ഫിസിക്‌സ് ആക്കിയിട്ടുണ്ട്. പകരം 16 നു നടത്താനിരുന്ന സോഷ്യല്‍ സയന്‍സ് 27 ലേക്ക് മാറ്റി. ഫിസിക്‌സ് പരീക്ഷയ്ക്കു മുമ്പ് അവധി വേണമെന്ന് ആവശ്യം ഉയര്‍ന്നതിനാലാണ് ഫിസിക്‌സ് 16 ന് ആക്കിയത്. 21നു ഫിസിക്‌സ് നിശ്ചയിച്ചിരുന്നുവെങ്കിലും അന്നു പരീക്ഷയില്ല.

Examination

എസ്എസ്എല്‍സി പരീക്ഷാ മേല്‍നോട്ടത്തിന് ദിവസം ഒരു ഡിഎ പ്രതിഫലം നല്‍കണമെന്ന അധ്യാപക സംഘടനകളുടെ ആവശ്യം തത്വത്തില്‍ അംഗീകരിച്ചു.പത്താം ക്ലാസില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ മാത്രമേ എസ്എസ്എല്‍സി മൂല്യനിര്‍ണയം നടത്താന്‍ പാടുള്ളൂവെന്നും തീരുമാനിച്ചിട്ടുണ്ട്.പത്താം ക്ലാസ് ഒഴികെയുള്ള ക്ലാസുകളിലെ പരീക്ഷ മാര്‍ച്ച് 1, 2, 3, 6, 28, 29, 30 തീയതികളില്‍ നടത്തും.

മാര്‍ച്ച് 8: മലയാളം, (ഒന്നാം ഭാഷ പാര്‍ട്ട് വണ്‍), മാര്‍ച്ച് :9 മലയാളം, (ഒന്നാം ഭാഷ പാര്‍ട്ട് രണ്ട),് മാര്‍ച്ച് 13: ഇംഗ്ലീഷ്, മാര്‍ച്ച് 14: ഹിന്ദി മാര്‍ച്ച്, 16: ഫിസിക്‌സ്, മാര്‍ച്ച് 20: കണക്ക്, മാര്‍ച്ച് 22: കെമിസ്ട്രി, മാര്‍ച്ച് 23: ബയോളജി, മാര്‍ച്ച് 27: സോഷ്യല്‍ സയന്‍സ്. ഇങ്ങനെയാണ് പുതുക്കിയ പരീക്ഷ ടൈംടേബിള്‍.

English summary
SSLC exam will start on March 8
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X