Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്എസ്എൽസി പരീക്ഷയ്ക്ക് ഇന്ന് തുടക്കം; വിദ്യാർത്ഥികൾ 9.20 ന് തന്നെ ഹാളിലെത്തണം

4,19,362 റെഗുലർ വിദ്യാർഥികളും192 പ്രൈവറ്റ് വിദ്യാർഥികളുമാണ് ഇത്തവണ പരീക്ഷയെഴുതുന്നത്

untitled6-1674734410-1676959904.jpg

തിരുവനന്തപുരം: എസ് എസ് എൽ പരീക്ഷകൾക്ക് ഇന്ന് തുടക്കം.രാവിലെ 9.30 നാണ് പരീക്ഷ ആരംഭിക്കുക. വിദ്യാർത്ഥികൾ 9.20 ഓടെ തന്നെ പരീക്ഷ ഹാളിൽ എത്തണം. 9.30 ഓടെയാണ് ചോദ്യപ്പേപ്പർ വിതരണം ചെയ്യുക. 15 മിനിറ്റ് കൂൾ ഓഫ് സമയത്തിനു ശേഷം 9.45 മുതലാണു പരീക്ഷ എഴുതിത്തുടങ്ങേണ്ടത്. 10 വരെ എത്തുന്നവരെ പരീക്ഷയെഴുതാൻ അനുവദിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകപ്പ് അറിയിച്ചു.

ചോദ്യപ്പേപ്പറുകളുടെ ചോർച്ച ഒഴിവാക്കാൻ വൻ സുരക്ഷാ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. സർക്കാർ ട്രഷറികളിലെ ലോക്കറുകളിലാണ് ചോദ്യപ്പേപ്പറുകൾ സൂക്ഷിച്ചിരിക്കുന്നത്. അതത് ദിവസങ്ങളിൽ പാക്കറ്റുകൾ മാത്രം പോലീസ് അകമ്പടിയോടെ രാവിലെ സ്കൂളിൽ എത്തിക്കും. രാവിലെ 6 30യ്ക്ക് മുൻപായി പാക്കറ്റുകൾ പരീക്ഷാ കേന്ദ്രങ്ങളിലെത്തിക്കുമെങ്കിലും 9.20നു കുട്ടികളെ ക്ലാസിൽ പ്രവേശിപ്പിച്ച ശേഷമേ ഇവ പുറത്തെടുക്കുകയുള്ളൂ.

4,19,362 റെഗുലർ വിദ്യാർഥികളും192 പ്രൈവറ്റ് വിദ്യാർഥികളുമാണ് ഇത്തവണ പരീക്ഷയെഴുതും. ഇതിൽ 2,13,801 ആൺകുട്ടികളും 2,05,561 പെൺകുട്ടികളുമാണുള്ളത്. സർക്കാർ മേഖലയിൽ 1,170, എയിഡഡ് മേഖലയിൽ 1,421, അൺ എയിഡഡ് മേഖലയിൽ 369 എന്നിങ്ങനെ ആകെ 2,960 പരീക്ഷാ കേന്ദ്രങ്ങളാണു സജ്ജീകരിച്ചിരിക്കുന്നത്.

ഗൾഫ് മേഖലയിൽ 518 വിദ്യാർത്ഥികളും ലക്ഷദ്വീപിൽ ഒമ്പത് സ്‌കൂളുകളിലായി 289 വിദ്യാർത്ഥികളും പരീക്ഷയെഴുതുന്നുണ്ട്. എസ്.എസ്.എൽ.സി പരീക്ഷയുടെ ഭാഗമായ ഐ.ടി. പരീക്ഷ 2023 ഫെബ്രുവരി 15 മുതൽ 25 വരെയുള്ള ദിവസങ്ങളിലായി കുറ്റമറ്റ രീതിയിൽ പൂർത്തീകരിച്ചതായി വകുപ്പ് അറിയിച്ചു.

എസ്.എസ്.എൽ.സി പരീക്ഷയുടെമൂല്യനിർണ്ണയം സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി ഏപ്രിൽ മൂന്നു മുതൽ 26 വരെ നടക്കും. 18000ൽപ്പരം അധ്യാപകരുടെ സേവനം ഇതിന് ആവശ്യമായി വരും. മൂല്യനിർണ്ണയ ക്യാമ്പുകൾക്ക് സമാന്തരമായി ടാബുലേഷൻ പ്രവർത്തനങ്ങൾ ഏപ്രിൽ 5 മുതൽ പരീക്ഷാ ഭവനിൽ ആരംഭിക്കും. ടാബുലേഷൻ നടപടികൾ പൂർത്തീകരിച്ച ശേഷം മേയ് രണ്ടാം വാരത്തിൽ റിസൾട്ട് പ്രസിദ്ധീകരിക്കും.

ഹയർ സെക്കന്ററി പരീക്ഷ നാളെ മുതൽ

2023 പരീക്ഷ കേന്ദ്രങ്ങളിലായി 4,25,361 വിദ്യാർഥികൾ ഇത്തവണ ഒന്നാം വർഷ ഹയർ സെക്കണ്ടറി പരീക്ഷയും 4,42,067 വിദ്യാർഥികൾ രണ്ടാം വർഷ പരീക്ഷയും എഴുതുമെന്നു മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. രാവിലെ 9.30 ന് പരീക്ഷകൾ ആരംഭിക്കും. ഹയർ സെക്കണ്ടറി തലത്തിൽ ഏപ്രിൽ 3 മുതൽ മെയ് ആദ്യ വാരം വരെ മൂല്യനിർണയ ക്യാമ്പുകൾ നടക്കും. 80 ക്യാമ്പുകൾ തെരഞ്ഞെടുത്തിട്ടുണ്ട്. 25,000 അധ്യാപകരുടെ സേവനം മൂല്യനിർണയ ക്യാമ്പുകളിലുണ്ടാകും.

വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 389 കേന്ദ്രങ്ങളിലായി ഒന്നാം വർഷത്തിൽ 28820ഉം രണ്ടാം വർഷത്തിൽ 30740ഉം വിദ്യാർഥികൾ പരീക്ഷ എഴുതും. എട്ട് മൂല്യനിർണ്ണയ കേന്ദ്രങ്ങളിലായി 3,500 അധ്യാപകർ വേണ്ടി വരും. ഏപ്രിൽ 3 മുതൽ മൂല്യനിർണ്ണയ ആരംഭിക്കും. 1 മുതൽ 9 വരെയുള്ള ക്ലാസുകളിലെ പരീക്ഷ മാർച്ച് 13 ന് ആരംഭിച്ച് 30ന് അവസാനിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+