എസ്എസ്എൽസി പരീക്ഷകൾക്ക് തുടക്കം: നാല് ലക്ഷത്തിധികം വിദ്യാര്‍ത്ഥികൾ പരീക്ഷ എഴുതും
തിരുവനന്തപുരം: സംസ്ഥാനത്ത് എസ് എസ് എൽ സി പരീക്ഷകൾ ഇന്ന് ആരംഭിക്കും. നാല് ലക്ഷത്തിൽ അധികം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുക. രാവിലെ 9.45 മുതൽ 11.30 വരെ പരീക്ഷാ സമയം. പരീക്ഷയ്ക്ക് വേണ്ട ഒരുക്കങ്ങൾ പൂർത്തിയായതായി പൊതു വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.
പരീക്ഷകൾ ഏപ്രിൽ 29 ന് അവസാനിക്കും. അതേസമയം, മെയ് മാസത്തിലാണ് ഐടി പ്രാക്റ്റിക്കല്‍ പരീക്ഷകള്‍ നടക്കുക. മെയ് 3 മുതല്‍ 10 വരെയാണ് പ്രാക്റ്റിക്കല്‍ പരീക്ഷകള്‍ നടക്കുക.

പരീക്ഷയില്‍ കേരളത്തിന് അകത്തും പുറത്തുമായി നിലവിൽ 2961 കേന്ദ്രങ്ങളാണ് ഉളളത്. 4,26,999 റഗുലര്‍ വിദ്യാര്‍ഥികളും 408 പ്രൈവറ്റ് വിദ്യാര്‍ത്ഥികളും ആണ് ഇന്ന് പരീക്ഷയ്ക്ക് എത്തുന്നത്. ഇത്തവണ ഫോക്കസ് ഏരിയയിൽ നിന്ന് 70% ചോദ്യങ്ങൾ ഉണ്ടാകും എന്നാണ് വിവരം.
മലയാളം വിഭാഗത്തിൽ 1,91,787 വിദ്യാര്‍ത്ഥികൾ ആണ് പരീക്ഷ എഴുതുന്നത്. എന്നാൽ ഇംഗ്ലീഷ് വിഭാഗത്തിൽ മാത്രം 2,31,604 വിദ്യാര്‍ത്ഥികൾ പരീക്ഷ എഴുതാൻ തയ്യാറെടുക്കുകയാണ്. 2151 വിദ്യാര്‍ഥികൾ തമിഴ് മീഡിയത്തിലും. കന്നട മീഡിയത്തില്‍ 1457 വിദ്യാര്‍ത്ഥികളും പരീക്ഷ എഴുതാൻ തയ്യാറെടുക്കുകയാണ്. കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് പരീക്ഷകൾ നടക്കുന്നത്.
അതേസമയം, ഇന്നലെ സംസ്ഥാനത്ത് ഹയർ സെക്കൻഡറി പരീക്ഷകൾക്ക് തുടക്കമായിരുന്നു. രണ്ടാം വർഷ ഹയർ സെക്കൻഡറി, വോക്കേഷണൽ ഹയർ സെക്കൻഡറി എന്നീ പൊതുപരീക്ഷകളാണ് ഇന്നലെ ആരംഭിച്ചത്. കേരളത്തിനകത്തും പുറത്തുമാകെ 2,005 പരീക്ഷാ കേന്ദ്രങ്ങളാണ് പരീക്ഷകൾക്കായി ഉണ്ടായിരുന്നത്. ഏപ്രിൽ 26 വരെയാണ് പരീക്ഷകൾ നടക്കുന്നത്. ആകെ 4,33,325 വിദ്യാർഥികളാണ് ഹയർസെക്കഡറി വിഭാഗത്തിൽ മാത്രം പരീക്ഷ എഴുതിയിരുന്നത്. മെയ് 3 മുതൽ ഹയർസെക്കഡറി വിഭാഗത്തിൽ പ്രാക്റ്റികൾ പരീക്ഷകൾ ആരംഭിക്കും എന്നാണ് വിവരം.












Click it and Unblock the Notifications