Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്എസ്എല്‍സി: കേരള പൊലീസിന്റെ ഹോപ്പ് പദ്ധതിപ്രകാരം പരീക്ഷ എഴുതിയ കുട്ടികള്‍ക്ക് മികച്ച വിജയം

തിരുവനന്തപുരം: പോലീസിന്റെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍-സര്‍ക്കാരിതര സംവിധാനങ്ങളുടേയും പൊതുജനങ്ങളുടേയും സഹകരണത്തോടെ നടത്തിവരുന്ന ഹോപ്പ് എന്ന പദ്ധതിപ്രകാരം പരിശീലനം ലഭിച്ച കുട്ടികള്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കി. പദ്ധതിയിലൂടെ പരിശീലനം ലഭിച്ച് പരീക്ഷ എഴുതിയ 394 കുട്ടികളില്‍ 365 പേര്‍ ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടിയതായി പദ്ധതിയുടെ സംസ്ഥാന നോഡല്‍ ഓഫീസര്‍ ഐ.ജി പി.വിജയന്‍ അറിയിച്ചു.

ഹോപ്പ് പദ്ധതിക്കായി വിദഗ്ധരുടെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്ത ഹോപ്പ് മാന്വല്‍ അടിസ്ഥാനമാക്കിയാണ് ഓരോ ഹോപ്പ് സെന്ററിലും അദ്ധ്യാപകരുടെ നേതൃത്വത്തില്‍ മാസങ്ങള്‍ നീണ്ട പരിശീലനമൊരുക്കിയത്. വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴിയായിരുന്നു പരിശീലനം.

kerala

പ്രേക്ഷകരെ ഞെട്ടിച്ച് മെറീന മൈക്കിൾ; ഫോട്ടോസ് വൈറലാകുന്നു

വിദ്യാര്‍ത്ഥികള്‍ നേടിയ മികച്ച വിജയം അടിസ്ഥാനമാക്കി ഹോപ്പ് പദ്ധതി കൂടുതല്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. 2500 ഓളം കുട്ടികള്‍ ഇതുവരെ ഇതിലൂടെ വിജയം കൈവരിച്ചിട്ടുണ്ട്. ഹോപ്പിനൊപ്പം പ്രവര്‍ത്തിക്കുന്ന വിവിധ സന്നദ്ധസംഘടനകളുടെ സഹായത്തോടെ കുട്ടികള്‍ക്ക് വിവിധ തൊഴില്‍ മേഖലകളില്‍ പരിശീലനം നല്‍കുന്ന രീതിയില്‍ ഈ സംവിധാനം വ്യാപിപ്പിക്കും.

പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് എല്ലാ ജില്ലകളിലും പ്രത്യേകപരിശീലകരുടെ പട്ടിക തയ്യാറാക്കും. നിലവില്‍ വിജയം കൈവരിച്ച കുട്ടികള്‍ക്ക് ഉന്നതപഠനത്തിനു സൗകര്യമൊരുക്കും. കൂടാതെ വിവിധ ഏജന്‍സികളുടെ സഹായത്തോടെ കുട്ടികള്‍ക്കു തൊഴില്‍പരമായ നിപുണതകള്‍ പകര്‍ന്നു നല്‍കാന്‍ നടപടി സ്വീകരിക്കുമെന്നും ഐ.ജി പി.വിജയന്‍ പറഞ്ഞു.

പലവിധ മാനസികാരോഗ്യ പ്രശ്‌നങ്ങളാലും സാമൂഹിക വെല്ലുവിളികള്‍ മൂലവും പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുകയോ പത്താം ക്ലാസ്സ് പരീക്ഷയില്‍ തോല്‍ക്കുകയോ ചെയ്ത കുട്ടികളെ കണ്ടെത്തി പ്രത്യേക പരിശീലനം നല്‍കി അടിസ്ഥാന വിദ്യാഭ്യാസം ഉറപ്പാക്കാനാണ് ഹോപ്പ് പദ്ധതി പ്രവര്‍ത്തിക്കുന്നത്. അക്കാദമികമായി മികവ് പുലര്‍ത്താന്‍ സഹായിക്കുന്നതോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് ജീവിത നൈപുണ്യം പകര്‍ന്നുനല്‍കുന്നതിനും സ്വഭാവപ്രശ്‌നങ്ങള്‍, വൈകാരിക പ്രയാസങ്ങള്‍, ആത്മഹത്യാ ചിന്തകള്‍ തുടങ്ങിയ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ഹോപ്പ് ശാസ്ത്രീയമായ ഇടപെടലുകള്‍ നടത്തിവരുന്നു.

മഞ്ഞുമലകളെ തൊട്ട്; വെക്കേഷൻ മൂഡിൽ ഷഫ്ന നിസാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+