Get Updates
Get notified of breaking news, exclusive insights, and must-see stories!

കോടികള്‍ ചിലവഴിച്ചു!! എല്ലാവരും ഒന്നിച്ചു!! എസ്എസ്എസ്എല്‍സിയില്‍ വയനാട് രക്ഷപ്പെട്ടില്ല!! കാരണം?

അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇതിന്റെ നേട്ടമൊന്നും കുട്ടികളില്‍ എത്തുന്നില്ല എന്ന് വ്യക്തമാക്കുന്നതാണ് ഇത്തവണത്തെ പരീക്ഷ ഫലം.

കല്‍പ്പറ്റ: കോടികള്‍ ചിലവഴിച്ച് നിരവധി പദ്ധതികള്‍ നടപ്പാക്കി. അധ്യാപകരും രക്ഷിതാക്കളും ഉള്‍പ്പെടെ എല്ലാവരും ഒന്നിച്ചു. എന്നിട്ടും എസ്എസ്എല്‍സി പരീക്ഷയില്‍ വയനാടിനെ രക്ഷിക്കാനായില്ല.

എല്ലാ വര്‍ഷവും വിജയ ശതമാനം ഏറ്റവും കുറവ് വയനാട് ജില്ലയ്ക്കാണ്. എന്നാല്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വയനാടിന് ഏറ്റുവാങ്ങേണ്ടു വന്നത് വന്‍പരാജയം തന്നെയായിരുന്നു. 86.65 ശതമാനമാണ് വയനാടിന്റെ ഇത്തവണത്തെ വിജയ ശതമാനം.

എല്ലാ സൗകര്യങ്ങളും

എല്ലാ സൗകര്യങ്ങളും

വിജയ ശതമാനം കുറവുള്ള വയനാട്ടില്‍ എസ്എസ്എല്‍സി വിജയശതമാനം ഉയര്‍ത്തുന്നതിനായി വിവിധ പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇതിന്റെ നേട്ടമൊന്നും കുട്ടികളില്‍ എത്തുന്നില്ല എന്ന് വ്യക്തമാക്കുന്നതാണ് ഇത്തവണത്തെ പരീക്ഷ ഫലം.

 നേട്ടമില്ല

നേട്ടമില്ല

കോടികള്‍ ചെലവാക്കി വിവിധ പദ്ധതികളാണ് ജില്ലാപഞ്ചായത്ത് ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നടപ്പാക്കിയിരിക്കുന്നത്. 40 ലക്ഷത്തിന്റെ അക്ഷര ജ്യോതി, 25 ലക്ഷത്തിന്റെ ഹൈഫ്‌ലൈ, പത്ത് ലക്ഷത്തിന്റെ തിളക്കം, 20 ലക്ഷത്തിന്റെ കുതിപ്പ് എന്നിവയാണ് ജില്ലാ പഞ്ചായത്ത് ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നടപ്പാക്കിയിരിക്കുന്നത്. എന്നാല്‍ ഇതൊന്നും ഫലം കണ്ടിട്ടില്ല.

 നിര്‍ഭാഗ്യകരം

നിര്‍ഭാഗ്യകരം

പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പ്രഭാത ഭക്ഷണത്തിന് ഒരു കോടിയും ചെലവഴിച്ചിട്ടുണ്ട്. എന്നാല്‍ ഇതില്‍ പലതും നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന ആരോപണം ഉയരുന്നുണ്ട്. മികച്ച വിജയം നേടുന്നതിന് അധ്യാപകരും രക്ഷിതാക്കളും ജില്ലാ പഞ്ചായത്തിന്റെ പദ്ധതികള്‍ക്കൊപ്പം ചേര്‍ന്നിരുന്നു.

 പദ്ധതി തുടരും

പദ്ധതി തുടരും

അതേസമയം ഇപ്പോഴുള്ള എല്ലാ പദ്ധതികളും അടുത്ത അധ്യയന വര്‍ഷവും തുടരാനാണ് തീരുമാനം. എന്നാല്‍ പരാജയത്തിന്റെ കാരണക്കെ കുറിച്ച് അന്വേഷിക്കും. നടത്തിപ്പില്‍ അപാകതയുണ്ടോയെന്ന് പരിശോധിക്കാനാണ് തീരുമാനം.

 മറ്റം വേണം

മറ്റം വേണം

ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍, ഓഫീസര്‍ എന്നിവരെ നിരന്ഥരം മാറ്റുന്നതാ് എസ്എസ്എല്‍സി ഫലത്തെ ബാധിക്കുന്നുണ്ടെന്നാണ് ആരോപണം. ഒരു വര്‍ഷത്തിനിടെ മൂന്നു ഉദ്യോഗസ്ഥരാണ് ഇത്തരത്തില്‍ മാറിയത്. വിദ്യാഭ്യാസ പരിശീലനത്തിലും മാറ്റം വേണമെന്നാണ് ആവശ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+