Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ചോര്‍ച്ച; രണ്ട് അധ്യാപകര്‍ക്കെതിരെ നടപടി, ചുമതലകളില്‍ നിന്ന് ഒഴിവാക്കി

തിരുവനന്തപുരം: എസ്എസ്എല്‍സി കണക്ക് പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചേര്‍ന്ന സംഭവത്തില്‍ രണ്ട് അധ്യാപകര്‍ക്കെതിരെ നടപടി. ഇവരെ പരീക്ഷ ചുമതലയില്‍ നിന്ന് നീക്കുകയും എസ്എസ്എല്‍സി മൂല്യ നിര്‍ണ്ണയത്തില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.

കെജി വാസു, സജിത്ത് കുമാര്‍ എന്നീ രണ്ട് അധ്യാപകര്‍ക്കെതിരെയാണ് നടപടി എടുത്തിട്ടുള്ളത്. മലപ്പുറം ആസ്ഥാനമായ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം തയ്യാറാക്കിയ മോഡല്‍ ചോദ്യ പേപ്പറുമായി എസ്എസ്എല്‍സി കണക്ക് കണക്ക് പരീക്ഷ ചോദ്യ പേപ്പറിന് സാമ്യമുണ്ടെന്നായിരുന്നു പരാതി. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം കൂടുതല്‍ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി പറഞ്ഞു.

 വിദ്യാഭ്യാസ മന്ത്രി

വിദ്യാഭ്യാസ മന്ത്രി

എസ്എസ്എല്‍സി കണക്ക് പരീക്ഷയ്ക്കായി തയ്യാറാക്കിയ ചോദ്യ പേപ്പറിന് സമാനമായ ചോദ്യപേപ്പര്‍ സ്വകാര്യ സ്ഥാപനം പുറത്തിറക്കിയതിനെ തുടര്‍ന്ന് എസ്എസ്എല്‍സി കണക്ക് പരീക്ഷ റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ഈ മാസം 30ന് വീണ്ടും കണക്ക് പരീക്ഷ നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് അറിയിക്കുകയായിരുന്നു.

 മോഡല്‍ ചോദ്യ പേപ്പര്‍

മോഡല്‍ ചോദ്യ പേപ്പര്‍

മലപ്പുറം ആസ്ഥാനമായ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം തയ്യാറാക്കിയ മോഡല്‍ ചോദ്യപേപ്പറുമായി എസ്എസ്എല്‍സി കണക്ക് പരീക്ഷ ചോദ്യ പേപ്പറിന് ഏറെ സാമ്യമുണ്ടെന്നാണ് പരാതി ഉയര്‍ന്നത്.

 എസ്എസ്എല്‍സി കണക്ക് പരീക്ഷ

എസ്എസ്എല്‍സി കണക്ക് പരീക്ഷ

മെറിറ്റ് എന്ന് അറിയപ്പെടുന്ന മലബാര്‍ എഡ്യുക്കേഷന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് എന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മോജല്‍ ചോദ്യ പേപ്പറില്‍ നിന്ന് 13 ചോദ്യങ്ങള്‍ എസ്എസ്എസ്എല്‍സി കണക്ക് പരീക്ഷയില്‍ കടന്നു കയറി എന്നാണ് ആക്ഷേപം ഉയര്‍ന്നത്.

 ചോദ്യ പേപ്പര്‍

ചോദ്യ പേപ്പര്‍

ഇത്തവണത്തെ കണക്ക് പരീക്ഷ കുട്ടികള്‍ക്ക് ബുദ്ധിമുട്ടായിരുന്നു. ഇതേതുടര്‍ന്നാണ് ചോദ്യ പേപ്പര്‍ പരിശേധനയ്ക്ക് വിധേയമാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+