ഈ വര്‍ഷത്തെ എസ്എസ്എല്‍സി കണക്ക് പരീക്ഷ റദ്ദ് ചെയ്തു; മാര്‍ച്ച് 30ന് വീണ്ടും നടത്തും
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി കണക്ക് പരീക്ഷ റദ്ദാക്കി. മാര്‍ച്ച് 30ന് ഒന്നരയ്ക്ക് പരീക്ഷ വീണ്ടും നടത്തും. ഉത്തരക്കടലാസ് ചോര്‍ന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ ഉത്തരവ്. സംഭവത്തില്‍ വകുപ്പ് തല അന്വേഷണം നടത്തും. എസ്എസ്എല്‍സി കണക്ക് പരീക്ഷയ്ക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങണില്‍ കഴമ്പുള്ളതായി വിദ്യാഭ്യാസ മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഡിപിഐ, പൊതുവിദ്യാഭ്യാസ സെക്രട്ടറി, പരീക്ഷാ സെക്രട്ടറി എന്നിവരോട് ശനിയാഴ്ച്ച വൈകിട്ട് വിളിച്ചുചേര്‍ത്തിരിക്കുന്ന യോഗത്തിന് ശേഷമാണ് വിദ്യാഭ്യാസ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. .
ഈ മാസം 20-ാം തിയ്യതിയാണ് എസ്എസ്എല്‍സിയുടെ കണക്കുപരീക്ഷ നടന്നത്. കണക്ക് പരീക്ഷയ്ക്കായി ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകന് എതിരെ ഉയര്‍ന്ന ആരോപണം യോഗം ശരിവെക്കുകയും ചെയ്തു. ഇയാള്‍ക്ക് സ്വകാര്യ സ്ഥാപനവുമായി ബന്ധമുണ്ടെന്നും ഇയാള്‍ ആ സ്ഥാപനത്തില്‍ ക്ലാസെടുക്കാറുണ്ടെന്നും കണ്ടെത്തി.

എസ്എസ്എല്‍സി കണക്ക് പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥികളെ വിഷമിപ്പിക്കുന്ന തരത്തില്‍ ചോദ്യപേപ്പര്‍ തയ്യാറാക്കിയതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിരുന്നു. സര്‍ക്കാര്‍ ഇത് സംബന്ധിച്ച് സര്‍ക്കാരിനോടും വിശദീകരണം തേടിയിരുന്നു. കണക്ക് ചോദ്യപേപ്പറില്‍ ചോദ്യ കര്‍ത്താവ് തന്റെ പ്രതിഭാ പരീക്ഷണമാണ് നടത്തിയതെന്നാണ് പരാതിക്കാരനായ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പികെ രാജു ചൂണ്ടിക്കാട്ടിയത്.












Click it and Unblock the Notifications