കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എസ്എല്‍സി കണക്ക് പരീക്ഷ മാര്‍ച്ച് 30നും നടക്കില്ല? ആശങ്കയോടെ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും..

പരീക്ഷ മാര്‍ച്ച് 30ന് നടത്തുമെന്ന് മന്ത്രി പ്രഖ്യാപിക്കുന്നതിന് മുമ്പാണ് വാഹന പണിമുടക്ക് പ്രഖ്യാപിച്ചത്.

Google Oneindia Malayalam News

തിരുവനന്തപുരം: ചോദ്യപേപ്പര്‍ ചോര്‍ച്ച കാരണം റദ്ദ് ചെയ്ത എസ്എസ്എല്‍സി കണക്ക് പരീക്ഷ മാര്‍ച്ച് 30ന് നടക്കില്ലെന്ന് സൂചന. അന്നേദിവസം സംസ്ഥാനത്ത് മോട്ടോര്‍ വാഹന തൊഴിലാളി സംഘടനകള്‍ വാഹനപണിമുടക്ക് പ്രഖ്യാപിച്ചതിനാല്‍ പരീക്ഷ മാറ്റിവെയ്ക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്.

എന്നാല്‍ പരീക്ഷ മാര്‍ച്ച് 30ന് നടത്തുമെന്ന് മന്ത്രി പ്രഖ്യാപിക്കുന്നതിന് മുമ്പാണ് വാഹന പണിമുടക്ക് പ്രഖ്യാപിച്ചത്. ഇന്‍ഷൂറന്‍സ് പ്രീമിയം വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് ബിഎംഎസ് ഒഴികെയുള്ള സംഘടനകള്‍ മാര്‍ച്ച് 30ന് വാഹനപണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. മാറ്റിവെച്ച പരീക്ഷയും മാര്‍ച്ച് 30ന് നടത്തുമെന്നാണ് വിദ്യാഭ്യാസമന്ത്രിയും പറഞ്ഞത്.

student

ഒന്നുകില്‍ വാഹനപണിമുടക്കോ, അല്ലെങ്കില്‍ മാര്‍ച്ച് 30ലെ പരീക്ഷയോ മാറ്റിവെയ്ക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം. രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നാണ് വിദ്യാഭ്യാസവകുപ്പ് പ്രതിനിധികള്‍ അറിയിച്ചിരിക്കുന്നത്. അതേസമയം, വാഹനപണിമുടക്ക് മാറ്റിവെയ്ക്കണോ എന്ന കാര്യം തൊഴിലാളി സംഘടനകളും പരിഗണിക്കുന്നുണ്ടെന്നാണ്

English summary
sslc maths exam and vehicle strike on same date.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X