എസ്എസ്എല്‍സി;മുന്‍വര്‍ഷത്തെ എപ്ലസുകാരും പെട്ടേക്കും?അധ്യാപകന് ചോദ്യം ചോര്‍ത്തിയത് ചരിത്രത്തിലാദ്യം
മലപ്പുറത്തെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് മോഡല്‍ പരീക്ഷയില്‍ ചോദിച്ച പതിമൂന്ന് ചോദ്യങ്ങളാണ് ഇക്കൊല്ലത്തെ കണക്ക് പരീക്ഷയില്‍ ആവര്‍ത്തിച്ചത്.
തിരുവനന്തപുരം: വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചോദ്യപേപ്പര്‍ ചോര്‍ച്ച കാരണം സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷ റദ്ദ് ചെയ്യുന്നത്. ഇതിന് മുന്‍പ് 2005ലാണ് സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ ചോദ്യപേപ്പര്‍ ചോര്‍ച്ചയുണ്ടായത്. എന്നാല്‍ ചോദ്യം തയ്യാറാക്കിയ അദ്ധ്യാപകന് തന്നെ ചോദ്യം ചോര്‍ത്തി നല്‍കിയത് ആദ്യത്തെ സംഭവമാണ്.
മലപ്പുറത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് മോഡല്‍ പരീക്ഷയില്‍ ചോദിച്ച പതിമൂന്ന് ചോദ്യങ്ങളാണ് ഇക്കൊല്ലത്തെ കണക്ക് പരീക്ഷയില്‍ ആവര്‍ത്തിച്ചത്. ചോദ്യപേപ്പര്‍ തയ്യാറാക്കിയ പാനലിലുള്ള അദ്ധ്യാപകനുമായി അടുത്ത ബന്ധമുള്ള സ്ഥാപനമാണിത്. കഴിഞ്ഞ വര്‍ഷവും ഈ സ്ഥാപനത്തില്‍ പഠിച്ച 35ഓളം വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ എപ്ലസുണ്ടായിരുന്നു.

കര്‍ശന നടപടിയെന്ന്...
പരീക്ഷ ചോദ്യപേപ്പര്‍ തയ്യാറാക്കുന്ന പാനലിലെ ഈ അദ്ധ്യാപകന് മുന്‍ വര്‍ഷങ്ങളിലെ പാനലിലും ഉള്‍പ്പെട്ടിട്ടുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയാണെങ്കില്‍ മുന്‍ വര്‍ഷങ്ങളിലും ചോദ്യങ്ങള്‍ ചോര്‍ത്തി നല്‍കിയിരുന്നോ എന്നതും പരിശോധിക്കേണ്ടതുണ്ട്. അദ്ധ്യാപകനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്.

ചരിത്രത്തിലാദ്യം...
സംസ്ഥാനത്തെ ചരിത്രത്തിലാദ്യമായാണ് ചോദ്യം തയ്യാറാക്കിയ അദ്ധ്യാപകന് തന്നെ ചോദ്യം ചോര്‍ത്തി നല്‍കുന്നത്. സ്വകാര്യ സ്ഥാപനങ്ങല്‍ തമ്മിലുള്ള കിടമത്സരമാണ് ഇതിലേക്ക് നയിച്ചതെന്നാണ് അദ്ധ്യാപക സംഘടന പ്രതിനിധികളുടെ അഭിപ്രായം. കുറ്റക്കാരനായ അദ്ധ്യാപകനെതിരെ കര്‍ശന നടപടിയെടുക്കണമെന്നും, പരീക്ഷ റദ്ദ് ചെയ്ത സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണെന്നുമാണ് സംഘടനകളുടെ അഭിപ്രായം.

ചെന്നൈയിലെ പ്രസില്‍ നിന്നും...
2005ലാണ് ഇതിന് മുന്‍പ് എസ്എസ്എല്‍സി പരീക്ഷയുടെ ചോദ്യം ചോര്‍ന്ന സംഭവമുണ്ടായത്. എസ്എസ്എല്‍സി മോഡല്‍ പരീക്ഷയുടെയും പൊതുപരീക്ഷയുടെയും ചോദ്യങ്ങള്‍ അച്ചടിക്കുന്ന ചെന്നൈയിലെ പ്രസിലെ ജീവനക്കാരനെ സ്വാധീനിച്ചാണ് തിരുവനന്തപുരം സ്വദേശിനിയായ സിന്ധു സുരേന്ദ്രന് സഹോദരി ബിന്ദു വിജയന്റെ മകനു വേണ്ടി ചോര്‍ത്തി നല്‍കിയത്.

സിബിഐ കേസും തടവും...
ബിന്ദു വിജയന്റെ മകന് ലഭിച്ച ചോദ്യങ്ങള്‍ സുഹൃത്തുക്കളായ വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറുകയും പിന്നീട് പരീക്ഷയുടെ ചോദ്യങ്ങള്‍ തിരുവനന്തപുരം ജില്ലയില്‍ എസ്എംഎസുകളിലൂടെ പ്രചരിക്കുകയും ചെയ്തു. ചോദ്യം ചോര്‍ന്നതായി ആദ്യമറിയുന്നത് തലസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകരാണ്.ഇതിനെ തുടര്‍ന്ന് ആ വര്‍ഷത്തെ പരീക്ഷ റദ്ദ് ചെയ്ത് പിന്നീട് നടത്തുകയും ചെയ്തു. സംഭവത്തില്‍ സിബിഐ കേസെടുക്കയും പ്രതികളെ മൂന്നു വര്‍ഷത്തേക്ക് ശിക്ഷിക്കുകയും ചെയ്തിരുന്നു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications