കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എസ്എല്‍സി;മുന്‍വര്‍ഷത്തെ എപ്ലസുകാരും പെട്ടേക്കും?അധ്യാപകന്‍ ചോദ്യം ചോര്‍ത്തിയത് ചരിത്രത്തിലാദ്യം

മലപ്പുറത്തെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് മോഡല്‍ പരീക്ഷയില്‍ ചോദിച്ച പതിമൂന്ന് ചോദ്യങ്ങളാണ് ഇക്കൊല്ലത്തെ കണക്ക് പരീക്ഷയില്‍ ആവര്‍ത്തിച്ചത്.

Google Oneindia Malayalam News

തിരുവനന്തപുരം: വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചോദ്യപേപ്പര്‍ ചോര്‍ച്ച കാരണം സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷ റദ്ദ് ചെയ്യുന്നത്. ഇതിന് മുന്‍പ് 2005ലാണ് സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ ചോദ്യപേപ്പര്‍ ചോര്‍ച്ചയുണ്ടായത്. എന്നാല്‍ ചോദ്യം തയ്യാറാക്കിയ അദ്ധ്യാപകന്‍ തന്നെ ചോദ്യം ചോര്‍ത്തി നല്‍കിയത് ആദ്യത്തെ സംഭവമാണ്.

'കണക്കിന് കരഞ്ഞ് പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍'...എസ്എസ്എല്‍സിക്ക് കൂട്ടത്തോല്‍വി?'കണക്കിന് കരഞ്ഞ് പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍'...എസ്എസ്എല്‍സിക്ക് കൂട്ടത്തോല്‍വി?

വിദ്യാര്‍ത്ഥികള്‍ക്ക് 'തുണ്ട്' നല്‍കുന്ന വീഡിയോ പുറത്ത്!പത്താംക്ലാസ് പരീക്ഷയ്ക്കിടെ കൂട്ടകോപ്പിയടി!വിദ്യാര്‍ത്ഥികള്‍ക്ക് 'തുണ്ട്' നല്‍കുന്ന വീഡിയോ പുറത്ത്!പത്താംക്ലാസ് പരീക്ഷയ്ക്കിടെ കൂട്ടകോപ്പിയടി!

മലപ്പുറത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് മോഡല്‍ പരീക്ഷയില്‍ ചോദിച്ച പതിമൂന്ന് ചോദ്യങ്ങളാണ് ഇക്കൊല്ലത്തെ കണക്ക് പരീക്ഷയില്‍ ആവര്‍ത്തിച്ചത്. ചോദ്യപേപ്പര്‍ തയ്യാറാക്കിയ പാനലിലുള്ള അദ്ധ്യാപകനുമായി അടുത്ത ബന്ധമുള്ള സ്ഥാപനമാണിത്. കഴിഞ്ഞ വര്‍ഷവും ഈ സ്ഥാപനത്തില്‍ പഠിച്ച 35ഓളം വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ എപ്ലസുണ്ടായിരുന്നു.

കര്‍ശന നടപടിയെന്ന്...

കര്‍ശന നടപടിയെന്ന്...

പരീക്ഷ ചോദ്യപേപ്പര്‍ തയ്യാറാക്കുന്ന പാനലിലെ ഈ അദ്ധ്യാപകന്‍ മുന്‍ വര്‍ഷങ്ങളിലെ പാനലിലും ഉള്‍പ്പെട്ടിട്ടുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയാണെങ്കില്‍ മുന്‍ വര്‍ഷങ്ങളിലും ചോദ്യങ്ങള്‍ ചോര്‍ത്തി നല്‍കിയിരുന്നോ എന്നതും പരിശോധിക്കേണ്ടതുണ്ട്. അദ്ധ്യാപകനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്.

ചരിത്രത്തിലാദ്യം...

ചരിത്രത്തിലാദ്യം...

സംസ്ഥാനത്തെ ചരിത്രത്തിലാദ്യമായാണ് ചോദ്യം തയ്യാറാക്കിയ അദ്ധ്യാപകന്‍ തന്നെ ചോദ്യം ചോര്‍ത്തി നല്‍കുന്നത്. സ്വകാര്യ സ്ഥാപനങ്ങല്‍ തമ്മിലുള്ള കിടമത്സരമാണ് ഇതിലേക്ക് നയിച്ചതെന്നാണ് അദ്ധ്യാപക സംഘടന പ്രതിനിധികളുടെ അഭിപ്രായം. കുറ്റക്കാരനായ അദ്ധ്യാപകനെതിരെ കര്‍ശന നടപടിയെടുക്കണമെന്നും, പരീക്ഷ റദ്ദ് ചെയ്ത സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണെന്നുമാണ് സംഘടനകളുടെ അഭിപ്രായം.

ചെന്നൈയിലെ പ്രസില്‍ നിന്നും...

ചെന്നൈയിലെ പ്രസില്‍ നിന്നും...

2005ലാണ് ഇതിന് മുന്‍പ് എസ്എസ്എല്‍സി പരീക്ഷയുടെ ചോദ്യം ചോര്‍ന്ന സംഭവമുണ്ടായത്. എസ്എസ്എല്‍സി മോഡല്‍ പരീക്ഷയുടെയും പൊതുപരീക്ഷയുടെയും ചോദ്യങ്ങള്‍ അച്ചടിക്കുന്ന ചെന്നൈയിലെ പ്രസിലെ ജീവനക്കാരനെ സ്വാധീനിച്ചാണ് തിരുവനന്തപുരം സ്വദേശിനിയായ സിന്ധു സുരേന്ദ്രന്‍ സഹോദരി ബിന്ദു വിജയന്റെ മകനു വേണ്ടി ചോര്‍ത്തി നല്‍കിയത്.

സിബിഐ കേസും തടവും...

സിബിഐ കേസും തടവും...

ബിന്ദു വിജയന്റെ മകന് ലഭിച്ച ചോദ്യങ്ങള്‍ സുഹൃത്തുക്കളായ വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറുകയും പിന്നീട് പരീക്ഷയുടെ ചോദ്യങ്ങള്‍ തിരുവനന്തപുരം ജില്ലയില്‍ എസ്എംഎസുകളിലൂടെ പ്രചരിക്കുകയും ചെയ്തു. ചോദ്യം ചോര്‍ന്നതായി ആദ്യമറിയുന്നത് തലസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകരാണ്.ഇതിനെ തുടര്‍ന്ന് ആ വര്‍ഷത്തെ പരീക്ഷ റദ്ദ് ചെയ്ത് പിന്നീട് നടത്തുകയും ചെയ്തു. സംഭവത്തില്‍ സിബിഐ കേസെടുക്കയും പ്രതികളെ മൂന്നു വര്‍ഷത്തേക്ക് ശിക്ഷിക്കുകയും ചെയ്തിരുന്നു.

English summary
SSLC question paper leakage,previous incidents.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X