'കണക്കിന് കരഞ്ഞ് പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍'...എസ്എസ്എല്‍സിക്ക് കൂട്ടത്തോല്‍വി?
ഒന്നാമത്തെയും രണ്ടാമത്തെയും ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അധികസമയമെടുക്കേണ്ടി വന്നെന്നും ആരോപണമുണ്ട്.
തിരുവനന്തപുരം: എസ്എസ്എല്‍സി വിദ്യാര്‍ത്ഥികളെ വെള്ളം കുടിപ്പിച്ച് കണക്ക് പരീക്ഷ. കഴിഞ്ഞ ദിവസം നടന്ന കണക്ക് പരീക്ഷ ശരിക്കും കടുപ്പമായെന്നാണ് വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായം. സമീപകാലത്തൊന്നും എസ്എസ്എല്‍സി പരീക്ഷയ്്ക്ക് ഇത്ര ബുദ്ധിമുട്ടേറിയ ചോദ്യങ്ങളുണ്ടായിട്ടില്ലെന്ന് അദ്ധ്യാപകരും പറഞ്ഞു.
ചോദ്യപേപ്പറിലെ ആദ്യ ചോദ്യങ്ങടക്കം എല്ലാം വിദ്യാര്‍ത്ഥികളെ കുഴപ്പിക്കുന്നതായിരുന്നു. ഒന്നാമത്തെയും രണ്ടാമത്തെയും ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അധികസമയമെടുക്കേണ്ടി വന്നെന്നും ആരോപണമുണ്ട്. താരതമ്യേന ശരാശരിയ്ക്കും താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്കടക്കം എളുപ്പമായ ചോദ്യങ്ങളാണ് ആദ്യമുണ്ടാകുക. എന്നാല്‍ ഇത്തവണത്തെ കണക്ക് പരീക്ഷയുടെ ആദ്യ ചോദ്യങ്ങള്‍ മികച്ച പഠനനിലവാരമുള്ള വിദ്യാര്‍ത്ഥികളെ വരെ കുഴപ്പിക്കുന്നതായിരുന്നു.

ഉത്തരം ശരിയാണോയെന്ന് ഉറപ്പില്ല...
കണക്ക് പരീക്ഷയുടെ ഒന്നാമത്തെയും രണ്ടാമത്തെയും ചോദ്യങ്ങള്‍ ആത്മവിശ്വാസം തകര്‍ക്കുന്ന ചോദ്യങ്ങളായിരുന്നുവെന്നാണ് വിദ്യാര്‍ത്ഥികളുടെ അഭിപ്രായം. ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശരിക്കും ബുദ്ധിമുട്ടിയെന്നും, കിട്ടിയ ഉത്തരങ്ങള്‍ ശരിയാണോ എന്ന ഉറപ്പില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

ആശയക്കുഴപ്പമുണ്ടാക്കുന്ന ചോദ്യങ്ങളും...
കണക്ക് പരീക്ഷയുടെ ചോദ്യപേപ്പറില്‍ മിക്ക ചോദ്യങ്ങളും വിദ്യാര്‍ത്ഥികളെ കുഴപ്പിച്ചു. പഠത്തില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികളെ പോലും ആശയക്കുഴപ്പത്തിലാക്കുന്നതായിരുന്നു ചോദ്യപ്പേറിലെ 12,14 ചോദ്യങ്ങളെന്നും ആരോപണമുണ്ട്.

തീരുമാനമെടുക്കുമെന്ന് പരീക്ഷാ സെക്രട്ടറി...
കഴിഞ്ഞ ദിവസം നടന്ന കണക്ക് പരീക്ഷയുടെ ചോദ്യപേപ്പറില്‍ തെറ്റുകളില്ലെന്നും, എന്നാല്‍ ചോദ്യങ്ങള്‍ കാഠിന്യമേറിയതായിരുന്നുവെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നുമാണ് പരീക്ഷാ സെക്രട്ടറി അറിയിച്ചത്. ഇതു സംബന്ധിച്ച് സ്കീം ഫൈനലൈസേഷന്‍ ഘട്ടത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications