കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എസ്എല്‍സി,പ്ലസ്ടു പരീക്ഷകളില്‍ കൂട്ടത്തോല്‍വിയുണ്ടാകില്ല?മാര്‍ക്ക് നഷ്ടപ്പെടില്ലെന്ന് മന്ത്രി...

സിലബസില്‍ ഇല്ലാത്ത ചോദ്യങ്ങള്‍ ചോദിച്ച പരീക്ഷകള്‍ക്കും, ബുദ്ധിമുട്ടേറിയ പരീക്ഷകള്‍ക്കും മാര്‍ക്ക് നഷ്ടപ്പെടില്ലെന്നും മന്ത്രി വ്യക്തമാക്കി.

Google Oneindia Malayalam News

തിരുവനന്തപുരം: എസ്എസ്എല്‍സി കണക്ക് പരീക്ഷയെ ചൊല്ലി വ്യാപക പരാതികളുയര്‍ന്നതോടെ വിദ്യാഭ്യാസ മന്ത്രി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ സിലബസിന് പുറത്തുനിന്ന് കൂടുതല്‍ ചോദ്യങ്ങള്‍ വന്നതായും, കടുപ്പമേറിയ ചോദ്യങ്ങളായിരുന്നുവെന്നും ആരോപണമുയര്‍ന്നിരുന്നു.

 'കണക്കിന് കരഞ്ഞ് പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍'...എസ്എസ്എല്‍സിക്ക് കൂട്ടത്തോല്‍വി? 'കണക്കിന് കരഞ്ഞ് പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍'...എസ്എസ്എല്‍സിക്ക് കൂട്ടത്തോല്‍വി?

ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. എസ്എസ്എല്‍സി, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് നീതി ലഭിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. സിലബസില്‍ ഇല്ലാത്ത ചോദ്യങ്ങള്‍ ചോദിച്ച പരീക്ഷകള്‍ക്കും, ബുദ്ധിമുട്ടേറിയ പരീക്ഷകള്‍ക്കും മാര്‍ക്ക് നഷ്ടപ്പെടില്ലെന്നും മന്ത്രി വ്യക്തമാക്കി.

പരീക്ഷ വിദ്യാര്‍ത്ഥികളെ ഭയപ്പെടുത്താനല്ല...

പരീക്ഷ വിദ്യാര്‍ത്ഥികളെ ഭയപ്പെടുത്താനല്ല...

പരീക്ഷകളെ സംബന്ധിച്ചുയര്‍ന്ന ആരോപണങ്ങള്‍ മന്ത്രി പരിശോധിച്ചിരുന്നു. ബുദ്ധിമുട്ടനുഭവപ്പെട്ട പരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് നഷ്ടപ്പെടാതെ നോക്കുമെന്ന് മന്ത്രി അറിയിച്ചു. പരീക്ഷ എന്നാല്‍ കുട്ടികളെ ഭയപ്പെടുത്താനോ, അവര്‍ക്ക് എന്താണ് അറിയാത്തതെന്ന് കണ്ടെത്താനോ അല്ലെന്നും, അവരെ അറിയാനുള്ളതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വിശദീകരണം തേടി...

വിശദീകരണം തേടി...

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളെ സംബന്ധിച്ച് വ്യാപക പരാതികളുയര്‍ന്നതോടെയാണ് മന്ത്രി വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. എസ്എസ്എല്‍സി കണക്ക് പരീക്ഷ കടുപ്പമേറിയതാണെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിരുന്നു. സംഭവത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയോടും, ഡയറക്ടറോടും മൂന്നാഴ്ചയ്ക്കകം വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

വെള്ളം കുടിപ്പിച്ച കണക്ക് പരീക്ഷ...

വെള്ളം കുടിപ്പിച്ച കണക്ക് പരീക്ഷ...

കഴിഞ്ഞ ദിവസം നടന്ന എസ്എസ്എല്‍സി കണക്ക് പരീക്ഷയെ സംബന്ധിച്ചാണ് വ്യാപക പരാതികളുയര്‍ന്നത്. മികച്ച പഠനനിലവാരമുള്ള കുട്ടികളെ പോലും ആശയക്കുഴപ്പത്തിലാക്കുന്ന ചോദ്യങ്ങളായിരുന്നു പരീക്ഷയില്‍ ചോദിച്ചത്. കണക്ക് പരീക്ഷ കഴിഞ്ഞ പല വിദ്യാര്‍ത്ഥികളും കരഞ്ഞുകൊണ്ടാണ് പരീക്ഷാഹാളില്‍ നിന്നും പുറത്തേക്കിറങ്ങിയത്. പരീക്ഷയില്‍ ജയിക്കുമെന്നു പോലും പലര്‍ക്കും ആത്മവിശ്വാസമില്ലായിരുന്നു. ഇതുസംബന്ധിച്ച് വണ്‍ ഇന്ത്യ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഫിസിക്‌സും കുഴപ്പിച്ചു, ജേണലിസവും...

ഫിസിക്‌സും കുഴപ്പിച്ചു, ജേണലിസവും...

എസ്എസ്എല്‍സി കണക്ക് പരീക്ഷയുടെ അത്ര പരാതികളുണ്ടായില്ലെങ്കിലും, കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പ്ലസ്ടു ഫിസിക്‌സും, ജേണലിസവും വിദ്യാര്‍ത്ഥികളെ വട്ടംകറക്കിയെന്നും ആരോപണമുയര്‍ന്നിരുന്നു. സിലബസിന് പുറത്തുനിന്നും കൂടുതല്‍ ചോദ്യങ്ങള്‍ കടന്നുകൂടിയെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ പരാതി.

English summary
Education Minister's response about sslc, plus two exam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X