സംസ്ഥാനത്ത് പ്ലസ്ടുഫലം ജൂലൈ 10 ന്; എസ്എസ്എല്‍സി ഫലം ജൂണ്‍ 30 ന് പ്രഖ്യാപിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എല്‍സി ഫലം ജൂണ്‍ 30 ന് പ്രസിദ്ധീകരിക്കും. പ്ലസ്ടു പരീക്ഷ ഫലം ജൂലൈ പത്തിന് പ്രസിദ്ധീകരിക്കാനാണ് തീരുമാനം. എസ്എസ്എല്ഫ് ഫലം വന്ന് പത്ത് ദിവസത്തിന് ശേഷമായിരിക്കും പ്ലസ്ടു പരീക്ഷ ഫലം പ്രസിദ്ധീകരിക്കുന്നത്.
കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഏറെ പ്രതിസന്ധികള്‍ക്കിടെയായിരുന്ന് രണ്ട് പരീക്ഷകളും നടത്തിയത്. പരീക്ഷപേപ്പര്‍ മൂല്യനിര്‍ണ്ണയം ഈയാഴ്ച്ച പൂര്ത്തിയാക്കുമെന്നായികുന്നു വിവരം. ഒപ്പം ജൂലൈയില്‍ തന്നെ പ്ലസ് വണ്‍, ബിരുദ നടപടികള്‍ തുടങ്ങാനാണ് തീരുമാനം.
Recommended Video

കൊവിഡ് വ്യാപിച്ചതോടെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ എസ്എസ്എല്‍സി പരീക്ഷ നിര്‍ത്തിവെക്കുകയായിരുന്നു. പിന്നീട് മെയ് 26 മുതലായിരുന്നുപുനരാരംഭിച്ചത്. നിലവില്‍ മൂല്യനിര്‍ണ്ണയത്തിലും ഇത്തരം തടസങ്ങള്‍ നേരിട്ടിരുന്നു. ഹോട്ട്സ്പോര്‍ട്ട്, കണ്ടെയ്ന്മെന്റ് സോണുകളിലെ ചില കേന്ദ്രങ്ങളില്‍ അധ്യാപകര്‍ എത്താത്തതിനാല്‍ മൂല്യനിര്‍ണയം തടസപ്പെടുകയായിരുന്നു. എന്നാല്‍ അതിന് സമാന്തരമായ സംവിധാനം വിദ്യഭ്യാസ വകുപ്പ് ഏര്‍പ്പെടുത്തുകയായിരുന്നു. രണ്ടാം ഘട്ടത്തില്‍ മെയ് 26 ന് ആരംഭിച്ച പരീക്ഷകള്‍ മെയ് 30 ന് അവസാനിക്കുകയും പിന്നീട് മൂല്യ നിര്‍ണ്ണയം ആരംഭിക്കുകയുമായിരുന്നു.
അതേസമയം കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എന്നാണ് സ്ക്കൂള് തുറക്കുന്നതെന്ന് വ്യക്തമല്ല. കേരളത്തില്‍ ഇന്ന് 152 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര് വിദേശത്ത് നിന്ന് എത്തിയവരാണ്. 46 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. 81 പേര് രോഗമുക്തി നേടി. 3603 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെ 8 പേര്‍ക്കാണ് രോഗം.
പത്തനംതിട്ട-25, കൊല്ലം-18, കണ്ണൂര്‍-17 പാലക്കാട്-16, തൃശ്ശൂര്‍-15, ആലപ്പുഴ-15, മലപ്പുറം-10, എറണാകുളം-8, കോട്ടയം-7, ഇടുക്കി-6. കാസര്‍കോട്-6, തിരുവനന്തപുരം-4, കോഴിക്കോട്-3, വയനാട്-2 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകള്‍. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരില്‍ ഡല്‍ഹി-15, പശ്ചിമ ബെംഗാള്‍-12, മഹാരാഷ്ട്ര-5, തമിഴ്നാട്-5, കര്‍ണാടക-4, ആന്ധ്രപ്രദേശ്-3, ഗുജറാത്ത്-1 ഗോവ-1 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
കൊല്ലം-1, പത്തനംതിട്ട-1, ആലപ്പുഴ-13, കോട്ടയം-3 ഇടക്കി-2 കോഴിക്കോട്-35 എറണാകുളം-4, തൃശ്ശൂര്‍-4, പാലക്കാട്-1, മലപ്പുറം-7. കണ്ണൂര്‍-10 പേര്‍ക്ക് രോഗം ഭേദമാവുകയും ചെയ്തു. സംസ്ഥാത്ത് ഹോട്ട് സ്പോട്ട് 111 ആണ് ഉള്ളത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications