കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് പ്ലസ്ടുഫലം ജൂലൈ 10 ന്; എസ്എസ്എല്‍സി ഫലം ജൂണ്‍ 30 ന് പ്രഖ്യാപിക്കും

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എല്‍സി ഫലം ജൂണ്‍ 30 ന് പ്രസിദ്ധീകരിക്കും. പ്ലസ്ടു പരീക്ഷ ഫലം ജൂലൈ പത്തിന് പ്രസിദ്ധീകരിക്കാനാണ് തീരുമാനം. എസ്എസ്എല്‍ഫ് ഫലം വന്ന് പത്ത് ദിവസത്തിന് ശേഷമായിരിക്കും പ്ലസ്ടു പരീക്ഷ ഫലം പ്രസിദ്ധീകരിക്കുന്നത്.

കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഏറെ പ്രതിസന്ധികള്‍ക്കിടെയായിരുന്ന് രണ്ട് പരീക്ഷകളും നടത്തിയത്. പരീക്ഷപേപ്പര്‍ മൂല്യനിര്‍ണ്ണയം ഈയാഴ്ച്ച പൂര്‍ത്തിയാക്കുമെന്നായികുന്നു വിവരം. ഒപ്പം ജൂലൈയില്‍ തന്നെ പ്ലസ് വണ്‍, ബിരുദ നടപടികള്‍ തുടങ്ങാനാണ് തീരുമാനം.

Recommended Video

cmsvideo
Kerala government annouces relaxation in quaratine rules | Oneindia Malayalam
school

കൊവിഡ് വ്യാപിച്ചതോടെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ എസ്എസ്എല്‍സി പരീക്ഷ നിര്‍ത്തിവെക്കുകയായിരുന്നു. പിന്നീട് മെയ് 26 മുതലായിരുന്നുപുനരാരംഭിച്ചത്. നിലവില്‍ മൂല്യനിര്‍ണ്ണയത്തിലും ഇത്തരം തടസങ്ങള്‍ നേരിട്ടിരുന്നു. ഹോട്ട്‌സ്‌പോര്‍ട്ട്, കണ്ടെയ്ന്‍മെന്റ് സോണുകളിലെ ചില കേന്ദ്രങ്ങളില്‍ അധ്യാപകര്‍ എത്താത്തതിനാല്‍ മൂല്യനിര്‍ണയം തടസപ്പെടുകയായിരുന്നു. എന്നാല്‍ അതിന് സമാന്തരമായ സംവിധാനം വിദ്യഭ്യാസ വകുപ്പ് ഏര്‍പ്പെടുത്തുകയായിരുന്നു. രണ്ടാം ഘട്ടത്തില്‍ മെയ് 26 ന് ആരംഭിച്ച പരീക്ഷകള്‍ മെയ് 30 ന് അവസാനിക്കുകയും പിന്നീട് മൂല്യ നിര്‍ണ്ണയം ആരംഭിക്കുകയുമായിരുന്നു.

അതേസമയം കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എന്നാണ് സ്‌ക്കൂള്‍ തുറക്കുന്നതെന്ന് വ്യക്തമല്ല. കേരളത്തില്‍ ഇന്ന് 152 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. 46 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. 81 പേര്‍ രോഗമുക്തി നേടി. 3603 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെ 8 പേര്‍ക്കാണ് രോഗം.

പത്തനംതിട്ട-25, കൊല്ലം-18, കണ്ണൂര്‍-17 പാലക്കാട്-16, തൃശ്ശൂര്‍-15, ആലപ്പുഴ-15, മലപ്പുറം-10, എറണാകുളം-8, കോട്ടയം-7, ഇടുക്കി-6. കാസര്‍കോട്-6, തിരുവനന്തപുരം-4, കോഴിക്കോട്-3, വയനാട്-2 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകള്‍. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരില്‍ ഡല്‍ഹി-15, പശ്ചിമ ബെംഗാള്‍-12, മഹാരാഷ്ട്ര-5, തമിഴ്നാട്-5, കര്‍ണാടക-4, ആന്ധ്രപ്രദേശ്-3, ഗുജറാത്ത്-1 ഗോവ-1 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

കൊല്ലം-1, പത്തനംതിട്ട-1, ആലപ്പുഴ-13, കോട്ടയം-3 ഇടക്കി-2 കോഴിക്കോട്-35 എറണാകുളം-4, തൃശ്ശൂര്‍-4, പാലക്കാട്-1, മലപ്പുറം-7. കണ്ണൂര്‍-10 പേര്‍ക്ക് രോഗം ഭേദമാവുകയും ചെയ്തു. സംസ്ഥാത്ത് ഹോട്ട് സ്പോട്ട് 111 ആണ് ഉള്ളത്.

 കേരളത്തിൽ ഇന്ന് 152 പേർക്ക് കൊവിഡ്!! 98 പേർ എത്തിയത് വിദേശത്ത് നിന്ന്! 81 പേർക്ക് രോഗമുക്തി കേരളത്തിൽ ഇന്ന് 152 പേർക്ക് കൊവിഡ്!! 98 പേർ എത്തിയത് വിദേശത്ത് നിന്ന്! 81 പേർക്ക് രോഗമുക്തി

കടമ്പകൾ കടന്നു, കണ്ണീരണിഞ്ഞ് ഡികെ ശിവകുമാർ! കർണാടകത്തിൽ വൻ ഒരുക്കങ്ങളുമായി കോൺഗ്രസ്കടമ്പകൾ കടന്നു, കണ്ണീരണിഞ്ഞ് ഡികെ ശിവകുമാർ! കർണാടകത്തിൽ വൻ ഒരുക്കങ്ങളുമായി കോൺഗ്രസ്

English summary
SSLC Plus Two Exam Result Will be announce On June 30, July 10 Respectively
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X