എസ്എസ്എല്‍സി ചോദ്യപ്പേപ്പറില്‍ ലീഗിന്റെ ചിഹ്നം... എന്റെ റബ്ബേ
തിരുവനന്തപുരം: എന്ത് പ്രശ്നമുണ്ടായാലും അത് ഏറ്റവും അവസാനം വിദ്യാഭ്യാസ മന്ത്രിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും പണിയാകുന്ന കാഴ്ചയാണ് കാണുന്നത്. ഇതിപ്പോള്‍ ബജറ്റും സ്ത്രീപീഡനവും ഒക്കെയായി മാധ്യമങ്ങള്‍ തിരക്കിലാണെങ്കില്‍ പോലും വിദ്യാഭ്യാസ വകുപ്പിനെച്ചുറ്റിപ്പറ്റി പുതിയ വിവാദം.
എസ്എസ്എല്‍സി ചോദ്യപ്പേപ്പറില്‍ മുസ്ലീം ലീഗിന്റെ ചിഹ്നം ഉണ്ടെന്നാണ് ആരോപണം. സോഷ്യല്‍ മീഡിയകളില്‍ ഇതിന്റെ ചിത്രം സഹിതം പ്രചരിക്കുന്നുണ്ട്. ചില പത്രങ്ങളിലും ഇത് സംബന്ധിച്ച് വാര്‍ത്ത വന്നു.

തിങ്കളാഴ്ച നടന്ന എസ്എസ്എല്‍സി സോഷ്യല്‍ സയന്‍സ് ചോദ്യപ്പേപ്പറാണ് പ്രശ്നമായത്. ഇംഗ്ലീഷ് മീഡിയം വിദ്യ്യാര്ത്ഥികള്ക്കുള്ളതായിരുന്നു ചോദ്യപ്പേപ്പര്‍.
ചന്ദ്രക്കലയും, അതിനുള്ളില്‍ നക്ഷത്രവും- ഇതാണ് മുസ്ലീം ലീഗിന്റെ ചിഹ്നം. എന്നാല്‍ ചോദ്യപ്പേപ്പറില്‍ ഇത്തരത്തിലുള്ള മൂന്ന് ചിഹ്നങ്ങളാണ് ഉള്ളത്. ചോദ്യപ്പേപ്പറില്‍ ഏറ്റവും ഒടുവിലായാണ് ഇതുള്ളത്. സാധാരണഗതിയില്‍ പൂര്‍ണവിരാമമാണ് ഉണ്ടാകാറ്. ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികള്‍ക്കുള്ള ചോദ്യപ്പേപ്പറില്‍ മാത്രമേ ഇതുള്ളൂ താനും.
എന്നാല്‍ കെഎസ്ടിഎ അടക്കമുള്ള അധ്യാപക സംഘടനകള്‍ ഇതിനെ ഗൗരവമാആയാണ് കാണുന്നത്. പരീക്ഷാ വിഭാഗം ഇത് സംബന്ധിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഇത് ആരെങ്കിലും മനപ്പൂര്‍വ്വം ചെയ്തതാകാന്‍ ഇടയില്ലെന്നാണ് റിപ്പോര്‍ട്ട്. അച്ചടിച്ച പ്രസ്സുകാര്‍ക്ക് പറ്റിയ വല്ല അബദ്ധവും ആയിരിക്കാം. പക്ഷേ അബ്ദുറബ്ബിനെ താറടിച്ച് കാണിക്കാനുള്ള ഒരു അവസരവും സോഷ്യല്‍ മീഡിയ വെറുതേ കളയില്ലല്ലോ.
-
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications