കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എസ്എല്‍സി ചോദ്യപ്പേപ്പറില്‍ ലീഗിന്റെ ചിഹ്നം... എന്റെ റബ്ബേ

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: എന്ത് പ്രശ്‌നമുണ്ടായാലും അത് ഏറ്റവും അവസാനം വിദ്യാഭ്യാസ മന്ത്രിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും പണിയാകുന്ന കാഴ്ചയാണ് കാണുന്നത്. ഇതിപ്പോള്‍ ബജറ്റും സ്ത്രീപീഡനവും ഒക്കെയായി മാധ്യമങ്ങള്‍ തിരക്കിലാണെങ്കില്‍ പോലും വിദ്യാഭ്യാസ വകുപ്പിനെച്ചുറ്റിപ്പറ്റി പുതിയ വിവാദം.

എസ്എസ്എല്‍സി ചോദ്യപ്പേപ്പറില്‍ മുസ്ലീം ലീഗിന്റെ ചിഹ്നം ഉണ്ടെന്നാണ് ആരോപണം. സോഷ്യല്‍ മീഡിയകളില്‍ ഇതിന്റെ ചിത്രം സഹിതം പ്രചരിക്കുന്നുണ്ട്. ചില പത്രങ്ങളിലും ഇത് സംബന്ധിച്ച് വാര്‍ത്ത വന്നു.

SSLC Question Paper

തിങ്കളാഴ്ച നടന്ന എസ്എസ്എല്‍സി സോഷ്യല്‍ സയന്‍സ് ചോദ്യപ്പേപ്പറാണ് പ്രശ്‌നമായത്. ഇംഗ്ലീഷ് മീഡിയം വിദ്യ്യാര്‍ത്ഥികള്‍ക്കുള്ളതായിരുന്നു ചോദ്യപ്പേപ്പര്‍.

ചന്ദ്രക്കലയും, അതിനുള്ളില്‍ നക്ഷത്രവും- ഇതാണ് മുസ്ലീം ലീഗിന്റെ ചിഹ്നം. എന്നാല്‍ ചോദ്യപ്പേപ്പറില്‍ ഇത്തരത്തിലുള്ള മൂന്ന് ചിഹ്നങ്ങളാണ് ഉള്ളത്. ചോദ്യപ്പേപ്പറില്‍ ഏറ്റവും ഒടുവിലായാണ് ഇതുള്ളത്. സാധാരണഗതിയില്‍ പൂര്‍ണവിരാമമാണ് ഉണ്ടാകാറ്. ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികള്‍ക്കുള്ള ചോദ്യപ്പേപ്പറില്‍ മാത്രമേ ഇതുള്ളൂ താനും.

എന്നാല്‍ കെഎസ്ടിഎ അടക്കമുള്ള അധ്യാപക സംഘടനകള്‍ ഇതിനെ ഗൗരവമാആയാണ് കാണുന്നത്. പരീക്ഷാ വിഭാഗം ഇത് സംബന്ധിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്‌.

ഇത് ആരെങ്കിലും മനപ്പൂര്‍വ്വം ചെയ്തതാകാന്‍ ഇടയില്ലെന്നാണ് റിപ്പോര്‍ട്ട്. അച്ചടിച്ച പ്രസ്സുകാര്‍ക്ക് പറ്റിയ വല്ല അബദ്ധവും ആയിരിക്കാം. പക്ഷേ അബ്ദുറബ്ബിനെ താറടിച്ച് കാണിക്കാനുള്ള ഒരു അവസരവും സോഷ്യല്‍ മീഡിയ വെറുതേ കളയില്ലല്ലോ.

English summary
SSLC Question Paper carried Muslim League logo: Allegation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X