പത്താം ക്ലാസ് ഓണപ്പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്നു
മലപ്പുറം; സംസ്ഥാനത്ത് സ്‌കൂളുകളില്‍ നടക്കുന്ന ഓണപ്പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്നു. വയനാട്, മലപ്പുറം ജില്ലകളിലെ സ്‌കൂളുകളിലാണ് ചോദ്യ പേപ്പര്‍ ചോര്‍ന്നത്.
ഇന്ന് നടന്ന പത്താം ക്ലാസ് മലയാളം പരീക്ഷയുടെ ചോദ്യ പേപ്പറിന്റെ പിന്നില്‍ നാളെ നടക്കുന്ന ഹിന്ദി പരീക്ഷയക്കുള്ള ചോദ്യങ്ങള്‍ അച്ചടിച്ചിണ്ടുണ്ടായിരുന്നു. മലപ്പുറം ജില്ലയില്‍ ഒമ്പതാം ക്ലാസിലെ ഫിസിക്‌സ് പരീക്ഷയുടെ ചോദ്യ പേപ്പറാണ് ചോര്‍ന്നത്.

ഓണത്തിന് മുമ്പ് നടക്കേണ്ട പരീക്ഷ സെപ്തംബര്‍ ഏഴിനാണ് തുടങ്ങിയത്. ഇതിനിടയിലാണ് ചോദ്യ പേപ്പര്‍ ചോര്‍ന്നത്. ഈ മാസം പതിനഞ്ച് വരെയാണ് ഓണ പരീക്ഷകള്‍ നടക്കുക.












Click it and Unblock the Notifications