എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു, വിജയ ശതമാനം 96.59 ശതമാനം, ഫലം വേഗത്തിലറിയാന്‍...
തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വര്‍ഷത്തെ എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു. വിജയ ശതമാനം 96.59ശതമാനം. രാവിലെ 11 മണിയ്ക്കാണ് ഫലപ്രഖ്യാപിച്ചത്. 4.74 ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതിയത്.
കഴിഞ്ഞ വര്‍ഷം 98.57 ശതമാനം ആയിരുന്നു വിജയം. മോഡേറേഷന്‍ ഇല്ലാതെയാണ് ഫലം പ്രഖ്യാപിച്ചത്. മുന്‍വര്‍ഷത്തെക്കാള്‍ രണ്ട് ശതമാനം കുറവാണ് ഇത്തവണ പരീക്ഷ ഫലത്തില്‍ സംഭവിച്ചത്. 4,73,803 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 4,57,654 പേര്‍ വിജയിച്ചു. 27,879പേര്‍ക്ക് മുഴുവന്‍ വിഷയത്തിലും എ പ്‌ളസ് ഗ്രേഡുണ്ട്, വിജയശതമാനം ഏറ്റവും കൂടിയ ജില്ല പത്തനംതിട്ടയാണ്. കുറവ് വയനാട് ജില്ല.

മൂവാറ്റുപുഴയാണ് വിജയശതമാനം കൂടിയ വിദ്യാഭ്യാസ ജില്ല. കുറവ് വയനാണ്. സംസ്ഥാനത്തെ 1207 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. തിരഞ്ഞെട ുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ വിദ്യാഭ്യാസ മന്ത്രിയ്ക്ക് പകരം ചീഫ് സെക്രട്ടറിയും പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും ഡിപിഐയും ചേര്‍ന്നാണ് ഫലപ്രഖ്യാപനം നടത്തിയത്.വെബ്സൈറ്റ് വഴി ഫലം വേഗത്തിലറിയാന്‍ ആഗ്രഹിയ്ക്കുന്നവര്‍ ഇവിടെ ക്ളിക്ക് ചെയ്യുക












Click it and Unblock the Notifications