കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു,സർക്കാർ സ്കൂളുകൾക്ക് മിന്നുന്ന ജയം, 95.98 വിജയ ശതമാനം

2017ലെ എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു.

  • By മരിയ
Google Oneindia Malayalam News

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥാണ് ഫലപ്രഖ്യാപനം നടത്തിയത്. 4,37156 വിദ്യാർത്ഥികളാണ് ഉന്നത പഠനത്തിന് യോഗ്യത നേടിയത്. 95.98 ശതമാനമാണ് വിജയശതമാനം.

SSLC

20,967 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ഉണ്ട്. ഏറ്റവും കൂടുതൽ വിജയശതമാനം പത്തനംതിട്ട റവന്യൂ ജില്ലയ്ക്കാണ്. ഏറ്റവും കുറവ് വയനാടിനും, 86.65 ശതമാനം. 1174 സ്കൂളുകൾ 100 ശതമാനം വിജയം നേടി, ഇതിൽ 405 എണ്ണം സർക്കാർ സ്കൂളുകളാണ്. കഴിഞ്ഞ് വർഷത്തേക്കാൾ വിജയ ശതമാനം കുറവാണ് ഈ വർഷം, 96.95 ആയിരുന്നു കഴിഞ്ഞ് വർഷത്തെ ശതമാനം.

കോഴിക്കോട് ചാലപ്പുറം ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിലാണ് ഏറ്റവും അധികം വിദ്യാർത്ഥിനികൾ പരീക്ഷ വിജയിച്ചത്. മെയ് 22 മുതൽ 26വരെയാണ് സേ പരീക്ഷ.

ഫലം ലഭ്യമാകുന്ന വെബ്സെറ്റുകൾ-

result.kerala.gov.in

keralapareekshabhavan.in

www.results.itschool.gov.in

www.education.kerala.gov.in

English summary
SSLC Result 2017 declared. 4,37156 students qualified for higher education.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X