എസ്എസ്എൽസി ഫലം വിശദമായി അറിയാം 'സഫലം 2022' ആപ്പിലൂടെ
തിരുവനന്തപുരം: ഇക്കുറി നാല് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷാ ഫലം കാത്തിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ വെബ് സൈറ്റുകള്‍ക്ക് പുറമേ സഫലം 2022 മൊബൈല്‍ ആപ്പ് വഴിയും വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ ഫലം അറിയാം. കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യുക്കേഷന്‍ (കൈറ്റ്) ആണ് സഫലം ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും സഫലം 2022 ആപ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. 3 മണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തിയതിന് ശേഷം നാല് മണിയോടെ വിശദമായ ഫലം ആപ്പില്‍ ലഭ്യമാകും. വിദ്യാര്‍ത്ഥികളുടെ വ്യക്തിഗത ഫലം മാത്രമല്ല ആപ്പില്‍ ലഭിക്കുക. സ്‌കൂള്‍, വിദ്യാഭ്യാസ ജില്ല, റവന്യൂജില്ലാ തലങ്ങളിലുളള പരീക്ഷാ ഫലം അവലോകനവും ആപ്പില്‍ ലഭിക്കും. കൂടാതെ വിഷയങ്ങള്‍ അടിസ്ഥാനമാക്കിയുളള അവലോകനങ്ങളും വിശകലന ഗ്രാഫുകളും അടക്കമുളളയും സഫലം ആപ്പില്‍ ഉണ്ടാകും.

എസ്എസ്എൽസി ഫലം പി.ആർ.ഡി ലൈവ്' മൊബൈൽ ആപ്പിലൂടെയും വേഗത്തിലറിയാം. ഹോം പേജിലെ ലിങ്കിൽ രജിസ്റ്റർ നമ്പർ മാത്രം നൽകിയാലുടൻ വിശദമായ ഫലം ലഭിക്കും. ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പിൽ തിരക്കുകൂടുന്നതിനനുസരിച്ച് ബാൻഡ് വിഡ്ത് വികസിക്കുന്ന ഓട്ടോ സ്‌കെയിലിംഗ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഫലം തടസമില്ലാതെ വേഗത്തിൽ ലഭ്യമാകും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ 'പി.ആർ.ഡി ലൈവ്' ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്.
www.prd.kerala.gov.in, result.kerala.gov.in, examresults.kerala.gov.in, https://pareekshabhavan.kerala.gov.in, https://sslcexam.kerala.gov.in, https://results.kite.kerala.gov.in, എന്നീ വെബ്‌സൈറ്റുകളിൽ ഫലം ലഭിക്കും.
എസ്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് http://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് http:/thslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. റിസൾട്ട് (http://thslcexam.kerala.gov.in) ലും എ.എച്ച്.എസ്.എൽ.സി റിസൾട്ട് http://ahslcexam.kerala.gov.in ലും ഫലം ലഭ്യമാകുന്നതാണ്.












Click it and Unblock the Notifications