Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്എസ്എല്‍സി വിജയം 95.47 ശതമാനം

തിരുവനന്തപുരം: എസ്എസ്എല്‍സിക്ക് ഇത്തവണ റെക്കോര്‍ഡ് വിജയ ശതമാനം. 95.47 ശതമാനം വിദ്യാര്‍ത്ഥികളാണ് പത്താം ക്ലാസ്സ് എന്ന കടമ്പ കടന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1.3 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇത്തവണയുള്ളത്.

മോഡറേഷന്‍ ഇല്ലാതെയാണ് ഇത്രയും പേര്‍ വിജയിച്ചത്. 100 ശതമാനം വിജയം നേടിയ സ്‌കൂളുകളുടെ എണ്ണത്തിനും വര്‍ദ്ധനവുണ്ട്. വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ് ആണ് ഫലപ്രഖ്യാപനം നടത്തിയത്.

Abdurabb

4,64,310 വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയിരുന്നത്. ഇതില്‍ 4,42,606 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 14,802 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയിട്ടുണ്ട്.

കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും ഉയര്‍ന്ന വിജയ ശതമാനം ഏറ്റവും മോശം ഫലം പാലക്കാട് ജില്ലയിലാണ്. 281 സര്‍ക്കാര്‍ സ്‌കൂളുകള്‍ ഇത്തവണ നൂറ് മേനി സ്വന്തമാക്കി. സംസ്ഥാനത്താകമാനം 981 സ്‌കൂളുകളില്‍ പരീക്ഷ എഴുതിയ എല്ലാ വിദ്യാര്‍ത്ഥികളും വിജയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+