Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്എസ്എല്‍സി പരീക്ഷ; എറണാകുളം ജില്ലയ്ക്ക് മിന്നുന്ന വിജയം, ഏറ്റവുമധികം വിജയശതമാനം എറണാകുളത്തിന്!!

കൊച്ചി: എസ്എസ്എല്‍സി പരീക്ഷഫലം പ്രസിദ്ധീകരിച്ചപ്പോള്‍ എറണാകുളം ജില്ലയ്ക്ക് മിന്നുന്ന വിജയം. പരീക്ഷയെഴുതിയ വിദ്യാര്‍ഥികളില്‍ 99.12 ശതമാനം പേരും വിജയിച്ചതോടെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ള ജില്ലയായി എറണാകുളം മാറി. 33,074 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 32,784 പേരും ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യതനേടി.

സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്ന് 5293 പേര്‍ പരീക്ഷ എഴുതിയപ്പോള്‍ 5083 പേരും വിജയിച്ചു. വിജയശതമാനത്തില്‍ സംസ്ഥാനത്ത് തന്നെ ഏറ്റവും മികച്ച നേട്ടം കൊയ്ത വിദ്യാഭ്യാസ ഉപജില്ല മൂവാറ്റുപുഴയാണ്. പരീക്ഷയെഴുതിയ നൂറ് ശതമാനം വിദ്യാര്‍ഥികളും മൂവാറ്റുപുഴ ഉപജില്ലയില്‍ നിന്ന് ഉപരിപഠനത്തിന് യോഗ്യത നേടി. 3912 പേരാണ് ഇവിടെ നിന്ന് പരീക്ഷയെഴുതിയത്. ഇതില്‍ 311 പേര്‍ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നുള്ളവരാണ്. ജില്ലയിലെ 204 സ്‌കൂളുകള്‍ 100 ശതമാനം വിജയം കൊയ്തവയാണ്. നൂറ് ശതമാനം വിജയം നേടിയ സ്‌കൂളുകളുടെ കാര്യത്തില്‍ മുന്നില്‍ ആലുവ വിദ്യാഭ്യാസ ഉപജില്ലയാണ്. 75 സ്‌കൂളുകളില്‍ പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചു.

sslceranakulamdistrict-

എറണാകുളം ഉപജില്ലയിലെ 46ഉം കോതമംഗലം ഉപജില്ലയില്‍ നിന്ന് 35 സ്‌കൂളുകളും മൂവാറ്റുപുഴ ഉപജില്ലയില്‍ നിന്ന് 48 സ്‌കൂളുകളും നൂറ് ശതമാനം വിജയം കൊയ്തു. ജില്ലയില്‍ നിന്ന് നൂറ് ശതമാനം വിജയം നേടിയവയില്‍ 65 എണ്ണം സര്‍ക്കാര്‍ സ്‌കൂളുകളാണ്. ആലുവ വിദ്യാഭ്യാസ ഉപജില്ലയിലെ 22 സര്‍ക്കാര്‍ സ്‌കൂളുകളിലെ പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചപ്പോള്‍ കോതമംഗലം ഉപജില്ലയില്‍ നിന്ന് 15 സ്‌കൂളുകളും മൂവാറ്റുപുഴ, എറണാകുളം ഉപജില്ലകളില്‍ നിന്ന് 14 സര്‍ക്കാര്‍ സ്‌കൂളുകളും നൂറ് മേനി വിജയം കൊയ്തു.

ജില്ലയിൽ നിന്ന് പരീക്ഷയെഴുതിയ 2731 വിദ്യാര്‍ഥികള്‍ക്ക് മുഴുവൻ എ പ്ലസ് ലഭിച്ചു. ഇതില്‍ 834 പേര്‍ ആണ്‍കുട്ടികളും 1897 പേര്‍ പെണ്‍കുട്ടികളുമാണ്. എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ച ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളുള്ള വിദ്യാഭ്യാസ ഉപജില്ല ആലുവയാണ് . 1179 വിദ്യാര്‍ഥികള്‍ക്ക് ആലുവ വിദ്യാഭ്യാസ ഉപജില്ലയില്‍ നിന്ന് എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ചു. . എറണാകുളം-688, കോതമംഗലം 450, മൂവാറ്റുപുഴ 414 എന്നിങ്ങനെയാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച വിദ്യാഭ്യാസ ഉപജില്ല തിരിച്ചുള്ള കണക്ക്. ജില്ലയില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് പരീക്ഷയെഴുതിയ 225 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചപ്പോള്‍ എയ്ഡഡ് സ്‌കൂളില്‍ നിന്നുള്ള 1971 വിദ്യാര്‍ഥികളും അണ്‍എയ്ഡഡില്‍ നിന്നുള്ള 535 വിദ്യാര്‍ഥികളും മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് കരസ്ഥമാക്കിയവരാണ്.

നൂറ് ശതമാനം വിജയം കരസ്ഥമാക്കിയ സര്‍ക്കാര്‍ സ്‌കൂളുകള്‍

1. ഗവ.ഹൈസ്ൂകള്‍ കുട്ടമ്മശ്ശേരി

2. ഗവ.ഹൈസ്‌കൂള്‍ മുടിക്കല്‍

3. ഗവ.എച്ച്.എസ്.എസ്. മൂക്കന്നൂര്‍

4. ഗവ.വി.എച്ച്.എസ്.എസ് അമ്പലമുകള്‍

5. ഗവ.എച്ച്.എസ്.എസ് കടയിരുപ്പ്

6. ഗവ.എച്ച്.എസ്.എസ് പുതിയകാവ്

7. ഗവ.എച്ച്.എസ്.എസ് ചെങ്ങമനാട്

8. ഗവ.എച്ച്.എസ്.എസ്. നോര്‍ത്ത് പറവൂര്‍

9. ഗവ.ഗേള്‍സ് എച്ച്.എസ്.എസ് നോര്‍ത്ത് പറവൂര്‍

10. ഗവ.വി.എച്ച്.എസ്.എസ് കൈതാരം

11. ഗവ. എച്ച്.എസ്.എസ് സൗത്ത് വാഴക്കുളം

12. ഗവ.എച്ച്.എസ്.എസ് സൗത്ത് ഏഴിപ്പുറം

13. ഗവ.എച്ച്.എസ്.എസ് ഏഴിക്കര

14. ഗവ.എച്ച.എസ്.എസ് കൊങ്ങോര്‍പ്പിള്ളി

15. ഗവ.എച്ച്.എസ്.വെസ്റ്റ് കടുങ്ങല്ലൂര്‍

16. ഗവ.എച്ച്.എസ്.പഴത്തോട്ടം

17. ഗവ.എച്ച്.എസ്.എസ്. ചൊവ്വര

18. ഗവ.ഹൈസ്‌കൂള്‍ ബിനാനിപുരം

19. മോഡല്‍ റസിഡന്റ്ഷ്യല്‍ സ്‌കൂള്‍, ആലുവ

20. ഗവ.എച്ച്.എസ് പല്ലിശേരി

21. ഗവ.എച്ച്.എസ്. തത്തപ്പിള്ളി

22. ഗവ.എച്ച്.എസ് തെങ്ങോട്

23. ഇ.എം.ഗവ.എച്ച്.എസ്.എസ്.ഫോര്‍ട്ട് കൊച്ചി

24. ഗവ.എച്ച്.എസ്.എസ്. വില്ലിംഗ്ടണ്‍ ഐലന്റ്

25. ഗവ.വി.എച്ച്.എസ്.എസ്. മാങ്ങയില്‍, മരട്

26. ഗവ. എച്ച്.എസ്.എസ്.മുളന്തുരുത്തി

27. ഗവ.എച്ച്.എസ്.പുളിക്കമാലി

28. ഗവ.വി.എച്ച്.എസ് ചോറ്റാനിക്കര

29. ഗവ.എച്ച്.എസ്.തിരുവാങ്കുളം

30. ഗവ.എച്ച്.എസ്. ഇടപ്പള്ളി

31. ഗവ.സംസ്‌കൃത എച്ച്.എസ്. തൃപ്പൂണിത്തുറ

32. ഗവ. പാലസ് എച്ച്.എസ്.തൃപ്പൂണിത്തുറ

33. ഗവ.ആര്‍.എഫ്.ടി.എച്ച്.എസ്.തേവര

34. ഗവ.എച്ച്.എസ്.എസ് ആന്റ് വി.എച്ച്.എസ്.എസ്. കടമക്കുടി

35. ഗവ. എച്ച്.എസ് സെന്‍ട്രല്‍ കാല്‍വത്തി, ഫോര്‍ട്ട്കൊച്ചി

36. ഗവ.എച്ച്.എസ്.പനയപ്പിള്ളി

37. ഗവ.വി.എച്ച്.എസ്.എസ്.ഇരിങ്ങോള്‍

38. ഗവ.എച്ച്.എസ്.എസ്. പെരുമ്പാവൂര്‍

39. ഗവ.വി.എച്ച്.എസ്.എസ്. ഓടക്കാലി, അശമന്നൂര്‍

40. ഗവ.എച്ച്.എസ്.എസ് കല്ലില്‍

41. ഗവ.എച്ച്.എസ്.എസ് അകനാട്

42. ഗവ.എച്ച്.എസ്.എസ്. ചേരാനല്ലൂര്‍, കൂവപ്പടി

43. ഗവ.വി.എച്ച്.എസ്.എസ് മാതിരപ്പിള്ളി

44. ഗവ.വി.എച്ച്.എസ്.എസ്.നേരിയമംഗലം

45. ഗവ.വി.എച്ച്.എസ്.എസ് കടവൂര്‍

46. ഗവ.എച്ച്.എസ്.എസ്. ചാത്തമറ്റം

47. ഗവ.എച്ച്.എസ്.അയ്യപ്പന്‍കാവ്

48. ഗവ.എച്ച്.എസ്. കുട്ടമ്പുഴ

48. ഗവ.എച്ച്.എസ്.പിണവൂര്‍കുടി

49. ഗവ.എച്ച്.എസ്. നെല്ലിക്കുഴി

50. ഗവ.എച്ച്.എസ്. മാമലകണ്ടം

51. ഗവ.മോഡല്‍ എച്ച്.എസ്.മൂവാറ്റുപുഴ

53. ഗവ. ഈസ്റ്റ് എച്ച്.എസ്.മൂവാറ്റുപുഴ

54. ഗവ.എച്ച്.എസ്.പിറവം

55. ഗവ.എച്ച്.എസ്.എസ്.നാമക്കുഴി

56. ഗവ.എച്ച്.എസ്.എസ് പാമ്പാക്കുട

57. ഗവ.എച്ച്.എസ്.എസ്. ശിവന്‍കുന്ന,് മൂവാറ്റുപുഴ

58. ഗവ.വി.എച്ച്.എസ്.എസ്. ഈസ്റ്റ് മാറാടി

59. ഗവ.വി.എച്ച്.എസ്.എസ്. തിരുമാറാടി

60. ഗവ.എച്ച്.എസ്.അത്താണിക്കല്‍

61. ഗവ.മോഡല്‍.എച്ച്.എസ്.പാലക്കുഴ

62. ഗവ.എച്ച്.എസ്.മണീട്

63. ഗവ.എച്ച്.എസ്.എസ്. മാമലശ്ശേരി

64. ഗവ.എച്ച്.എസ്.എസ്. ഊരമന

65. ഗവ.എച്ച്.എസ്.അരൂര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+