എസ്എസ്എല്‍സി ഫലം: 99.04 ശതമാനവുമായി കണ്ണൂർ ജില്ല മൂന്നാം സ്ഥാനത്ത്
കണ്ണൂര്‍: എസ്എസ്എല്‍സി പരീക്ഷാ ഫലം പുറത്തുവന്നപ്പോള്‍ കണ്ണൂര്‍ ജില്ലയ്ക്ക് മികച്ച നേട്ടം. 99.04 ശതമാനവുമായി സംസ്ഥാനത്ത് മൂന്നാമതെത്താൻ കണ്ണൂർ ജില്ലയ്ക്ക് സാധിച്ചു. കഴിഞ്ഞ തവണ 97.08 ശതമാനവുമായി അഞ്ചാം സ്ഥാനത്തായിരുന്നു ജില്ല. ഒന്നാം സ്ഥാനം നേടിയ എറണാകുളം ജില്ലയില്‍ 33074 കുട്ടികളും രണ്ടാം സ്ഥാനക്കാരായ പത്തനംതിട്ടയില്‍ 11294 കുട്ടികളും പരീക്ഷക്കിരുന്നപ്പോള്‍ 34227 പേരെ പരീക്ഷക്കിരുത്തിയാണ് കണ്ണൂർ ഈ നേട്ടം കൊയ്തത്. ആകെ 33897 കുട്ടികള്‍ എസ്.എസ്.എല്‍.സി പാസ്സായി.
100 ശതമാനം വിജയം കൈവരിച്ച സ്കൂളുകളുടെ എണ്ണത്തിലും ഇത്തവണ വര്‍ധനവുണ്ടായി. കഴിഞ്ഞ വര്‍ഷത്തെ 62 സ്കൂളുകളുടെ സ്ഥാനത്ത് ഇത്തവണ 102 സ്കൂളുകളാണ് ഈ നേട്ടത്തിന് അര്‍ഹമായത്. ജില്ലയിലെ 3320 കുട്ടികള്‍ക്ക് എല്ലാ വിഷയത്തിലും എ.പ്ലസ് നേടാനുമായി. കഴിഞ്ഞ വര്‍ഷം ഇത് 1997 ആയിരുന്നു. ജില്ലയിലെ മിക്കവാറും എല്ലാ സ്കൂളുകള്‍ക്കും ഇത്തവണ വിജയശതമാനം മെച്ചപ്പെടുത്താനായി.

എസ്.എസ്.എല്‍.സി ഫലം മെച്ചപ്പെടുത്തുന്നതിന് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കൈക്കൊണ്ട നടപടികളോടൊപ്പം വിദ്യാഭ്യാസ വകുപ്പും അധ്യാപകരും പി.ടി.എകളും നടത്തിയ കൂട്ടായ പരിശ്രമങ്ങളാണ് ഇത്തരമൊരു നേട്ടം കൈവരിക്കാന്‍ സഹായിച്ചതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് പറഞ്ഞു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവനാളുകളെയും അഭിനന്ദിക്കുന്നതായും അദ്ദേഹം അറിയിച്ചു.
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി ജില്ലയില പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് പ്രത്യേക കര്‍മപദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയിരുന്നു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ജൂലൈ മുതല്‍ തന്നെ ഇത്തവണത്തെ എസ്.എസ്.എല്‍.സി ഫലം മെച്ചപ്പെടുത്തുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയുണ്ടായി.
വിദ്യാര്‍ഥികള്‍ക്കും വിദ്യാലയങ്ങള്‍ക്കും നൂറ്, ഇ മുകുളം തുടങ്ങി 80 ലക്ഷം രൂപ ചെലവഴിച്ച് നടത്തിയ സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ ഇത്തവണത്തെ വിജയശതമാനത്തില്‍ നിര്‍ണായകമായതായി കെ.വി സുമേഷ് അഭിപ്രായപ്പെട്ടു. അടുത്ത വര്‍ഷം 100 ശതമാനം വിജയമാണ് ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നതെന്നും ഇക്കാര്യത്തില്‍ സ്കൂളുകളില്‍ നിന്നും അധ്യാപകരില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നുമുള്ള പിന്തുണ തുടരന്നുമുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications