കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്ത് എ പ്ലസ് വെടിക്കെട്ട്; വിഎസ്സിന്റെ പഴയ വാക്കുകള്‍ മറന്നോ? കളിയാക്കിയവര്‍ എവിടെ

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
വിജയശതമാനം കൂടി, സർക്കാർ സ്കൂളുകൾക്ക് മികച്ച നേട്ടം |

മലപ്പുറത്തെ കുട്ടികള്‍ വിദ്യയുടെ ഓരോ പടവുകള്‍ കയറുമ്പോഴും ഇന്നാട്ടുകാര്‍ക്ക് തികട്ടി വരുന്ന ഒരു പ്രസ്താവനയുണ്ട്. മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ വിവാദമായ പരാമര്‍ശം. പല പ്രകോപനപരമായ പരാമര്‍ശങ്ങളും നടത്തി പരിചയമുള്ള അച്യുതാനന്ദന്‍ ഒരു പ്രദേശത്തെയും ഒരു ജനതയെയും ഒന്നാങ്കെ അപഹസിച്ച വാക്കുകളായിരുന്നു അത്.

മലപ്പുറത്തെ കുട്ടികള്‍ കോപ്പിയടിച്ചാണ് ഉന്നത വിജയം നേടുന്നതെന്ന അത്യന്തം പ്രതിഷേധാര്‍ഹവും പ്രകോപനപരവുമായ വിഎസ്സിന്റെ പരാമര്‍ശം. എന്തുകൊണ്ടോ, വിഎസ്സിന്റെ വാക്കുകള്‍ക്ക് പിന്നാലെ അധികം തൂങ്ങിക്കിടക്കാതെ മലപ്പുറത്തെ മക്കള്‍ പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും നിലം വിട്ട് പറക്കുകയാണ്. ഏറ്റവും ഒടുവില്‍ വ്യാഴാഴ്ച പ്രഖ്യാപിച്ച എസ്എസ്എല്‍സി ഫലത്തിലും മലപ്പുറത്തിന്റെ പേര് മുഴങ്ങിക്കേട്ടു. സോഷ്യല്‍ മീഡിയ ആഘോഷിക്കുകയാണിപ്പോള്‍...

 ഇത്തവണയും എ പ്ലസ് വെടിക്കെട്ട്

ഇത്തവണയും എ പ്ലസ് വെടിക്കെട്ട്

വര്‍ഷങ്ങളായി എസ്എസ്എല്‍സി പരീക്ഷയില്‍ കൂടുതല്‍ എ പ്ലസ് വാങ്ങിയ ജില്ല എന്ന ഖ്യാതി മലപ്പുറം തന്നെ നിലനിര്‍ത്തി പോരുന്നു. ഇത്തവയും അതില്‍ മാറ്റമുണ്ടായില്ല. ഒരു തരത്തില്‍ വിഎസ്സിന്റെ പ്രകോപനപരമായ വാക്കുകള്‍ക്ക് പ്രവൃത്തിയിലൂടെ ഒരോ വര്‍ഷവും മറുപടി നല്‍കുകയാണ് കുട്ടികള്‍.

വ്യാപക പ്രചാരണം

വ്യാപക പ്രചാരണം

കഴിഞ്ഞ വര്‍ഷവും അതിന് മുമ്പുള്ള വര്‍ഷവുമെല്ലാം കൂടുതല്‍ എപ്ലസ് നേടിയവര്‍ മലപ്പുറത്ത് തന്നെയായിരുന്നു. കൂടുതല്‍ പേര്‍ പരീക്ഷ എഴുതുന്ന ജില്ലയും മലപ്പുറം തന്നെ. വ്യാഴാഴ്ച 11ഓടെ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ഫലം പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ സോഷ്യല്‍ മീഡിയയില്‍ പരക്കുകയാണ് വിഎസ്സിന്റെ പഴയ വാക്കുകള്‍.

എന്തുകൊണ്ട് ഓര്‍മിപ്പിക്കല്‍

എന്തുകൊണ്ട് ഓര്‍മിപ്പിക്കല്‍

എന്തുകൊണ്ടാണ് മലപ്പുറം ഓരോ തവണയും വിഎസ്സിന്റെ വാക്കുകള്‍ ഓര്‍മിപ്പിക്കുന്നത്. അതിന് പ്രധാനമായ ഒരു കാരണം തന്റെ വാക്കുകള്‍ വിഎസ് പിന്‍വലിച്ചിട്ടില്ല, തന്റെ വാക്കുകളില്‍ വിഎസ് ഖേദ പ്രകടനം പോലും നടത്തിയില്ല എന്നതു കൊണ്ടുതന്നെയാണ്.

എത്രകാലം മൂടിവയ്ക്കാം

എത്രകാലം മൂടിവയ്ക്കാം

പ്രായാധിക്യത്താല്‍ സംഭവിച്ചു പോയ നാക്കുപിഴയായി വിഎസ്സിന്റെ വാക്കുകളെ മലപ്പുറത്തുകാര്‍ കാണുന്നില്ല. മനസിന്റെ ആഴത്തില്‍ തട്ടിക്കളിക്കുന്ന തോന്നലുകള്‍ അദ്ദേഹം അറിയാതെ പുറത്തേക്ക് വന്നതാകാം. എത്രകാലം മൂടിവയ്ക്കാന്‍ പറ്റും ഇത്തരം അശ്ലീല ചിന്തകളെന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നു.

ഒരു വലിയ ജനസമൂഹത്തെ

ഒരു വലിയ ജനസമൂഹത്തെ

കുട്ടികളുടെ വിദ്യാഭ്യാസത്തിന് രാവും പകലും നെട്ടോട്ടമോടുകയാണ് മലപ്പുറത്തെ രക്ഷിതാക്കള്‍. മതവും ജാതിയുമൊന്നുമല്ല വിഎസ്സിന്റെ പ്രസ്താവനയിലെ പ്രശ്‌നം. പകരം ഒരു വലിയ ജനസമൂഹത്തെ ഒന്നാകെ മോശക്കാരായി ചിത്രീകരിക്കുകയായിരുന്നു ആ ഒരൊറ്റ പ്രസ്താവന വഴി.

തുളച്ചുകയറിയ വാക്കുകള്‍

തുളച്ചുകയറിയ വാക്കുകള്‍

ഉറക്കമിളച്ച് പഠിച്ച കുട്ടികളുടെ ഇടനെഞ്ച് തകര്‍ത്ത് കൊണ്ടാണ് വിഎസ്സിന്റെ വാക്കുകള്‍ തുളച്ചുകയറിയത്. പട്ടിണി കിടന്നാണെങ്കിലും എന്റെ കുട്ടിയെ പഠിപ്പിക്കുമെന്ന വിട്ടുവീഴ്ചയില്ലാത്ത രക്ഷിതാക്കളുടെ മുഖേത്തറ്റ അടിയായിരുന്നു ആ പ്രസ്താവന. അതില്‍ വിഷമം തോന്നുന്നുവെന്ന് എന്നെങ്കിലും വിഎസ് പറഞ്ഞിരുന്നെങ്കില്‍ ഈ വിജയാഘോഷ വേളയില്‍ മലപ്പുറം ഇതോര്‍ക്കില്ലായിരുന്നു.

മലപ്പുറം ഉയര്‍ന്നു തന്നെ

മലപ്പുറം ഉയര്‍ന്നു തന്നെ

അബ്ദുറബ്ബ് വിദ്യാഭ്യാസ മന്ത്രിയായ വേളയില്‍ മലപ്പുറം വന്‍ വിജയം നേടിയപ്പോഴും ഉയര്‍ന്നിരുന്നു സമാനമായ ആരോപണങ്ങള്‍ പല കോണുകളില്‍ നിന്നും. എന്നാല്‍ ഇപ്പോള്‍ സിപിഎം മന്ത്രിയാണ് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്നത്. അപ്പോഴും ഫല പ്രഖ്യാപനം വന്നപ്പോള്‍ മലപ്പുറത്തെ കുട്ടികളുടെ നിലവാരം ഉയര്‍ന്നു തന്നെ ഇരിക്കുന്നു.

അഭിനന്ദന പ്രവാഹങ്ങള്‍

അഭിനന്ദന പ്രവാഹങ്ങള്‍

2345 വിദ്യാര്‍ഥികളാണ് മലപ്പുറത്ത് മുഴുവന്‍ വിഷയങ്ങളിലും ഇത്തവണ എപ്ലസ് നേടിയത്. വിദ്യാര്‍ഥികള്‍ക്ക് അഭിനന്ദനമറിയിച്ച് നേതാക്കളുടെ പ്രതികരണങ്ങള്‍ പ്രവഹിക്കുകയാണ്. പലയിടത്തും അനുമോദന ചടങ്ങുകള്‍ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ക്ലബ്ബുകളും പാര്‍ട്ടികളും. അതിനിടെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ റാങ്ക് നേടിയവരെ ആദരിക്കുന്ന ചടങ്ങുകളും മലപ്പുറത്തെ ക്ലബ്ബുകള്‍ നടത്തുന്നുണ്ട്.

ഖത്തര്‍ വരുന്നു; ഇന്ത്യയില്‍ വിമാനയാത്രാ നിരക്ക് കുത്തനെ കുറയും!! വെളിപ്പെടുത്തി കമ്പനി മേധാവിഖത്തര്‍ വരുന്നു; ഇന്ത്യയില്‍ വിമാനയാത്രാ നിരക്ക് കുത്തനെ കുറയും!! വെളിപ്പെടുത്തി കമ്പനി മേധാവി

ആര്‍എസ്എസ് ഹിന്ദുമതത്തെ തകര്‍ത്തു; ഏറ്റവും വലിയ ബീഫ് കയറ്റുമതിക്കാര്‍!! മോഹന്‍ ഭാഗവതിന് മതമറിയില്ലആര്‍എസ്എസ് ഹിന്ദുമതത്തെ തകര്‍ത്തു; ഏറ്റവും വലിയ ബീഫ് കയറ്റുമതിക്കാര്‍!! മോഹന്‍ ഭാഗവതിന് മതമറിയില്ല

English summary
SSLC Reslut 2018: Top A Plus in Malappuram, Social Media Response
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X