ഉച്ചയോടെ അബ്ദുറബ്ബ് ഫലം പ്രഖ്യാപിയ്ക്കും, ഇതിലും തോറ്റിട്ട് ചെന്നാല്‍ ലീഗ് ഇനി പച്ചവെള്ളം നല്‍കില്ല!
തിരുവനന്തപുരം: പുതുക്കിയ എസ്എസ്എല്‍സി ഫലം ഇന്ന് (25 ശനി 2015) ഉച്ചയ്ക്ക് ഒരു മണിയോടെ പ്രഖ്യാപിയ്ക്കും. പുതുക്കിയ ഫലം വെബ്സൈറ്റില്‍ ലഭ്യമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഡിപിഐ ഗോപാലഭട്ട് പറഞ്ഞു. അതേ സമയം എസ്എസ്എല്‍സി ഫലം പ്രസിദ്ധീകരിച്ചതില്‍ ഉണ്ടായ പിഴവുകള്‍ ചൂണ്ടിക്കാട്ടി ലീഗ് വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബിനെ താക്കീത് ചെയ്തു. അതേസമയം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സഹായിക്കുന്നതിനാണ് വിജയ ശതമാനം ഉയര്‍ത്തുന്നതെന്ന ആരോപണവും ശക്തമാണ്.
വെള്ളിയാഴ്ച ഫലം പുനപ്രസിദ്ധീകരിയ്ക്കുമെന്നാണ് അറിയിച്ചത്. എന്നാല്‍ അത് വീണ്ടും നീട്ടി വയ്ക്കുകയായിരുന്നു. മുന്നൂറിലേറെ വിദ്യാര്‍ഥികളുടെ ഫലം കണ്ടെത്താനാകാത്തതിനാലാണ് റിസള്‍ട്ട് പ്രഖ്യാപനം വൈകിയതെന്നും റിപ്പോര്‍ട്ടുണ്ട്.

സോഫ്ട് വെയര്‍ പിഴവിനേയും ഉദ്യോഗസ്ഥരേയും പഴിചാരി വിദ്യാഭ്യാസ മന്ത്രി രക്ഷപ്പെടാന്‍ ശ്രമിയ്ക്കുണ്ടെങ്കിലും വിഷയത്തില്‍ ലീഗ് കൂടി ഇടപെട്ടതോടെ മന്ത്രിയുടെ നില പരുങ്ങലിലായി. 54 മൂല്യ നിര്‍ണയ ക്യാമ്പുകളില്‍ നിന്ന് വീണ്ടും ശേഖരിച്ച മാര്‍ക്കുകള്‍ ഒത്തുനോക്കി തെറ്റു തിരുത്തുന്ന പ്രവര്‍ത്തനമാണ് പുരോഗമിയ്ക്കുന്നത്.
പരീക്ഷഫലം പുനപ്രസിദ്ധീകരിയ്ക്കുമ്പോള് തെറ്റുകള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നാണ് മന്ത്രിയുടെ നിര്‍ദ്ദേശം. സര്‍ക്കാര്‍ തിടുക്കപ്പെട്ട് ഫലം പ്രസിദ്ധീകരിയ്ക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയതാണ് പിഴവുകള്‍ കടന്നുകൂടാന്‍ കാരണമെന്ന് അധ്യാപകര്‍ പറയുന്നു.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications