കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എസ്എൽസി ഫലം തിങ്കളാഴ്ച അറിയാം; ഫലം പ്രഖ്യാപിക്കുന്നത് പൊതു വിദ്യാഭ്യാസ സെക്രട്ടറി!!

Google Oneindia Malayalam News

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷ ഫലം തിങ്കലാഴ്ച പ്രഖ്യാപിക്കും. പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ വിദ്യഭ്യാസമന്ത്രിക്കുപകരം പൊതുവിദ്യാഭ്യാസ സെക്രട്ടറിയായിരിക്കും ഫലം പ്രഖ്യാപിക്കുക.

<strong>ദേശീയപാതാനിര്‍മാണത്തിലെ അഴിമതി; തങ്ങള്‍ പറഞ്ഞത് ശരിയെന്നു തെളിഞ്ഞു, കോടതി വിധിക്കുശേഷം ഭാവികാര്യങ്ങള്‍ തീരുമാനിക്കുമെന്ന് വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍</strong>ദേശീയപാതാനിര്‍മാണത്തിലെ അഴിമതി; തങ്ങള്‍ പറഞ്ഞത് ശരിയെന്നു തെളിഞ്ഞു, കോടതി വിധിക്കുശേഷം ഭാവികാര്യങ്ങള്‍ തീരുമാനിക്കുമെന്ന് വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍

www.results.kite.kerala.gov.in എന്ന വൈബ്‌സൈറ്റിലും saphalam 2019 (സഫലം 2019) എന്ന മൊബൈൽ ആപ്പിലും ഫലമറിയാം. കൈറ്റ് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യമുള്ള 11769 സ്കൂളുകളിൽ വിദ്യാർഥികൾക്ക് അവിടെനിന്നുതന്നെ ഫലമറിയാനാവുമെന്നും കൈറ്റ് വൈസ് ചെയർമാൻ കെ. അൻവർ സാദത്ത് അറിയിച്ചു.

SSLC result

കുട്ടികളുടെ ഫലത്തിനുപുറമേ, സ്കൂൾ, വിദ്യാഭ്യാസ-റവന്യൂ ജില്ലാതല ഫലത്തിന്റെ അവലോകനം, വിഷയാധിഷ്ഠിത അവലോകനം, ഗ്രാഫിക്‌സ് എന്നിവയും ഉച്ചയ്ക്ക് മൂന്ന് മണിമുതൽ വെബ്സൈറ്റിലും ആപ്പിലും ലഭ്യമാകും. പി.ആർ.ഡി. ലൈവ് എന്ന മൊബൈൽ ആപ്പിലും keralapareekshabhavan.in, sslcexam.kerala.gov.in, results.itschool.gov.in, results.kerala.nic.in, www.prd.kerala.gov.in എന്നീ സൈറ്റുകളിലും ഫലമറിയാം. ടി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ.) ഫലം sslchiexam.kerala.gov.in എന്ന സൈറ്റിലും ടി.എച്ച്.എസ്.എൽ.സി ഫലം thslcexam.kerala.gov.in എന്ന സൈറ്റിലും ലഭിക്കും.
English summary
SSLC results to be announced on Monday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X