Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊന്നാനിയില്‍ പീഡനത്തിനിരയായ 15കാരി ആത്മഹത്യ ചെയ്തു,സംഭവമറിഞ്ഞ് ഗള്‍ഫിലുള്ള പിതാവിന് ഹൃദയാഘാതം

ഞായറാഴ്ച രാത്രിയാണ് പതിനഞ്ചുകാരിയെ ഗുരുതരാവസ്ഥയില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.

തൃശൂര്‍: ആത്മഹത്യാ ശ്രമത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു. പൊന്നാനി സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വെച്ച് മരണപ്പെട്ടത്. ഞായറാഴ്ച രാത്രിയാണ് പതിനഞ്ചുകാരിയെ ഗുരുതരാവസ്ഥയില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി എസ്എസ്എല്‍സി പരീക്ഷയ്ക്ക് പഠിക്കാതിരുന്നതിന് അമ്മ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നാണ് ബന്ധുക്കള്‍ ആശുപത്രി അധികൃതരോട് ആദ്യം പറഞ്ഞത്. പെണ്‍കുട്ടിയുടെ നില ഗുരുതരമായതിനാല്‍ പോലീസില്‍ വിവരമറിയിക്കാതെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്.

പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞു...

പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞു...

പരീക്ഷയ്ക്ക് പഠിക്കാതിരുന്നതിന് വഴക്ക് പറഞ്ഞിതെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. എന്നാല്‍ ഡോക്ടര്‍മാര്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ പെണ്‍കുട്ടിയുടെ രഹസ്യഭാഗത്ത് പരിക്കേറ്റതായി കണ്ടിരുന്നു. തുടര്‍ന്ന് നടന്ന വിശദ പരിശോധനയിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായതായി തെളിഞ്ഞത്.

വിവരമറിയിച്ചത് ഡോക്ടര്‍മാര്‍...

വിവരമറിയിച്ചത് ഡോക്ടര്‍മാര്‍...

പെണ്‍കുട്ടിയുടെ നില അതീവഗുരുതരമായതിനാല്‍ പൊന്നാനി പോലീസില്‍ വിവരമറിയിക്കാന്‍ സമയം കിട്ടിയില്ലെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. പെണ്‍കുട്ടി പീഡനത്തിനിരയായതായി തെളിഞ്ഞതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരാണ് പോലീസിനെ വിവരമറിയിച്ചത്.

മൊഴി രേഖപ്പെടുത്താന്‍ കഴിഞ്ഞില്ല...

മൊഴി രേഖപ്പെടുത്താന്‍ കഴിഞ്ഞില്ല...

മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ പരിശോധന നടത്തിയ സമയത്തും പെണ്‍കുട്ടി അബോധാവസ്ഥയിലായിരുന്നു. തുടര്‍ന്ന് കുട്ടിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. വടക്കാഞ്ചേരി മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി അബോധാവസ്ഥയിലായതിനാല്‍ അതിനു കഴിഞ്ഞില്ല.

മൃതദേഹം വിട്ടുകൊടുത്തു...

മൃതദേഹം വിട്ടുകൊടുത്തു...

പെണ്‍കുട്ടിയുടെ മരണവിവരമറിഞ്ഞ് ഗള്‍ഫിലുള്ള പിതാവിന് ഹൃദയാഘാതമുണ്ടായി. ഇദ്ദേഹം ഗള്‍ഫിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ബന്ധുക്കള്‍ അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+