Get Updates
Get notified of breaking news, exclusive insights, and must-see stories!

നന്മ മരമായ് വളര്‍ന്ന് സെന്റ് ജോസഫിലെ എന്‍സിസി കേഡറ്റുകള്‍

പിറവം: സെന്റ് ജോസഫ് ഹൈസ്‌കൂളിലെ എന്‍സിസിയുടെ നേതൃത്വത്തില്‍ നടക്കുന്ന സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ നാടിനു മാതൃകയാവുന്നു. ഏറ്റവുമൊടുവില്‍ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിക്ക് വീടു നിര്‍മ്മിച്ചു നല്‍കിയാണ് എന്‍സിസി കേഡറ്റുകള്‍ തങ്ങളുടെ സാമൂഹ്യപ്രതിബദ്ധതയുടെ കാരുണ്യത്തിന്റെ സ്നേഹസ്പര്‍ശം നാടിനു നല്കുന്നത്.

സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിനിയായ കക്കാട് കുരിക്കാട്ടുമലയില്‍ അനുവര്‍ഗീസിനും കുടുംബത്തിനുമായാണ് വീടു നിര്‍മ്മിച്ചു നല്‍കിയത്. തീര്‍ത്തും നിര്‍ധനരായ ഈ കുടുംബം ടാര്‍പോളിന്‍ ഷീറ്റ് വലിച്ചു കെട്ടിയ ഷെഡിലാണ് കിടന്നിരുന്നത്. രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും അച്ഛനുമമ്മയും മുത്തച്ഛനും മുത്തശിയുമടങ്ങുന്ന ഏഴംഗകുടുംബത്തിന്റെ ദുരിതപൂര്‍ണമായ വാസം കേട്ടറിഞ്ഞ എന്‍സിസി കേഡറ്റുകളാണ് എന്‍സിസി ഓഫിസര്‍ പി.പി ബാബുവിന്റെ നേതൃത്വത്തില്‍ വീടു നിര്‍മ്മിച്ചു കൊടുക്കുവാന്‍ മുന്നിട്ടിറങ്ങിയത്. ഹെഡ്മാസ്റ്റര്‍ ദാനിയേല്‍ തോമസും സ്‌കൂളിലെ മുഴുവന്‍ അദ്ധ്യാപരും വിദ്യാര്‍ഥികളും രക്ഷിതാക്കളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും ഈ ആഗ്രഹപൂര്‍ത്തീകരണത്തിനായി പിന്തുണ നല്‍കി ഒപ്പം നിന്നു. വീടുപണിയുടെ വിവിധ ഘട്ടങ്ങളില്‍ എന്‍സിസി കേഡറ്റുകള്‍ പങ്കാളികളായി. പൂര്‍വ്വ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ചില അഭ്യുദയകാംക്ഷികളും പണം നല്‍കി സഹായിച്ചു. എന്‍.സി.സി കേഡറ്റുകളുടെ നേതൃത്വത്തിലാണ് ഏഴു ലക്ഷം രൂപ സമാഹരിച്ചത്. 850 സ്വകയര്‍ഫീറ്റുള്ള വീട് എല്ലാ പണികളും പൂര്‍ത്തിയാക്കിയാണ് കൈമാറിയത്. സ്‌കൂളിനും എന്‍.സി.സി യൂണിറ്റിനും ആത്മാഭിമാനത്തിന്റെ നിമിഷങ്ങള്‍ സമ്മാനിച്ചാണ് താക്കോല്‍ ദാന ചടങ്ങ് നടന്നത്.

ncc

എന്‍.സി.സി യുടെ നേതൃത്വത്തില്‍ ഒട്ടേറെ സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം നടത്തിയിട്ടുണ്ട്. മഴക്കാല രോഗങ്ങള്‍ തടയാന്‍ അഞ്ച് കോളനികള്‍ കേന്ദ്രീകരിച്ചു കൊതുകുനിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തികൊണ്ടായിരുന്നു ഈ വര്‍ഷം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. പിറവം ഗവ.ആശുപത്രിയിലേക്ക് 30 കിടക്കകള്‍ വാങ്ങി നല്‍കി നിര്‍ധനരും നിസഹായരുമായ രോഗികള്‍ക്ക് ആശ്വസമെത്തിക്കുവാനും കേഡറ്റുകളുടെ ശ്രമഫലമായി സാധിച്ചു.

പാലിയേറ്റീവ് കെയര്‍, വൃദ്ധസദനങ്ങള്‍, അനാഥാലയങ്ങള്‍ എന്നിവ സന്ദര്‍ശിച്ച് സഹായങ്ങള്‍ നല്‍കുവാനും ഈ വര്‍ഷം സാധിച്ചു. സമൂഹത്തില്‍ ഒറ്റപ്പെട്ടവരെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും കരുതുന്ന ഈ എന്‍.സി.സി യൂണിറ്റ് നാടിന്റെ പ്രതീക്ഷയായി മറുന്നു.

രണ്ടു വൃക്കകളും തകരാറിലായി ചികിത്സയുടെ വഴിയില്‍ നിസഹായരായി നിന്ന ഒരു കുടുംബത്തിനു തണലാകുവാനും ഇവര്‍ക്ക് കഴിഞ്ഞു. പുതിയ തലമുറയുടെ പാഠങ്ങള്‍ ഹൃദയത്തിലേറ്റുവാങ്ങുന്നത് അഭിമാനകരമായ കാഴ്ചയാണ്.

സ്‌കൂളിലെ എന്‍.സി.സി ഓഫീസര്‍ പി.പി ബാബുവാണ് പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുന്നത്. 18 കേരള ബറ്റാലിയന്‍ എന്‍.സി.സി യുടെ കീഴിലാണ് ഈ യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ 13 വര്‍ഷമായി എന്‍.സി.സി ഓഫീസര്‍ ആയി ജോലി ചെയ്യുന്ന കായികാധ്യാപകന്‍ പി.പി ബാബു മുന്‍പ് ജോലി ചെയ്തിരുന്ന സ്‌കൂളിലും നിരവധിയായ സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് സമൂഹത്തെ സ്‌കൂളിനോടു ചേര്‍ത്തുനിര്‍ത്തുവാന്‍ ശ്രദ്ധച്ചിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ചു കൊടുക്കുന്ന മൂന്നാമത്തെ ഭവനമാണ് ഇത്.

ഹെഡ്മാസ്റ്റര്‍ ദാനിയേല്‍ തോമസാണ് എല്ലാവിധ പ്രോത്സാഹനവും പിന്തുണും സഹായവും നല്‍കി ഒപ്പം നിന്നത്. പാഠ്യപാഠ്യോതര വിഷയങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന ഈ സ്‌കൂളിന് ഈ വര്‍ഷം വലിയ വിജയമുണ്ടാക്കാന്‍ കഴിഞ്ഞതും സ്‌കൂളിന്റെ യശസയുര്‍ത്തുന്നു. 100% വിജയം മാത്രമല്ലാ പരീക്ഷയെഴുതിയ 154 പേരില്‍ 37 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടാനായി എന്നതാണ് അഭിമാനകരമായ നേട്ടം.

വീടിന്റെ താക്കോല്‍ദാന ചടങ്ങ് മൂവാറ്റുപുഴ രൂപതാധ്യക്ഷന്‍ ഡോ.എബ്രഹാം മാര്‍ യൂലിയോസ് നടത്തി. കോര്‍പ്പറേറ്റ് മാനേജര്‍ മോണ്‍ വര്‍ഗീസ് കുന്നുംപുറം, ലോക്കല്‍ മാനേജര്‍ തോമസ് ആറ്റുമാലില്‍, കൗണ്‍സിലര്‍മാരായ അജേഷ് മനോഹര്‍, സിജി സുകുമാരന്‍,ഐഷാ മാധവന്‍,സോജന്‍ ജോര്‍ജ്ജ്, തമ്പി പുതുവാക്കുന്നേല്‍, ഉണ്ണി വല്ലയില്‍, കെ.ആര്‍ ശശി, അദ്ധ്യാപകരായ ബെന്നി ജോസ്, ലില്ലി എ.എം, റോഷ്ണി പി ജോര്‍ജ്ജ്, എല്‍.മാഗി, എറണാകുളം ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ സി.എ സന്തോഷ്, എന്‍.സി.സി ഓഫീസര്‍ പി.പി ബാബു, പി.റ്റി.എ പ്രസിഡന്റ് പി.സി വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+