കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഗ്നശരീരത്തിലെ ചിത്രം വര, രഹ്നയ്‌ക്കെതിരെ ബിഎസ്എൻഎല്ലിന്റെ പുതിയ നീക്കം; 30 ദിവസത്തിനുള്ളിൽ ഒഴിയണം!!

  • By Desk
Google Oneindia Malayalam News

കൊച്ചി: നഗ്ന ശരീരത്തില്‍ മക്കളെകൊണ്ട് ചിത്രം വരപ്പിച്ച് ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ആക്ടിവിസ്റ്റും മോഡസലുമായ രഹ്ന ഫാത്തിമയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പോക്സോ ആക്ട് സെക്ഷന്‍ 13,14,15 എന്നിവയും ഐടി ആക്ടും പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സ്ത്രീ ശരീരത്തെ കുറിച്ചുളള കപട സദാചാര ബോധത്തെ കുറിച്ചും ലൈംഗികതയെ കുറിച്ചുളള മിഥ്വാധാരണകള്‍ക്കും എതിരെ എന്ന മുഖവുരയോടെയാണ് രഹ്ന വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതിനെ തുടര്‍ന്ന് ഒബിസി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയും അഭിഭാഷകനുമായ അരുണ്‍ പ്രകാശ് ആണ് പോലീസില്‍ പരാതി നല്‍കിയത്.

കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് വ്യാഴാവ്ച പനമ്പള്ളി നഗറില്‍ രഹ്ന ഫാത്തിമ താമസിക്കുന്ന ബിഎസ്എന്‍എല്‍ ക്വാട്ടേഴ്‌സില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെ രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നിലപാട് വ്യക്തമാക്കാന്‍ പൊലീസിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോല്‍ രഹ്ന ഫാത്തിമയ്ക്ക് തിരിച്ചടിയായി ബിഎസ്എന്‍എല്ലിന്റെ പുതിയ നീക്കം. പൊലീസ് റെയ്ഡ് നടത്തിയ സാഹചര്യത്തില്‍ രഹ്ന ഫാത്തിമയോട് ബിഎസ്എന്‍എല്‍ ക്വാട്ടേഴ്‌സില്‍ നിന്ന് എത്രയും പെട്ടെന്ന് ഒഴിയണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. വിശദാംശങ്ങളിലേക്ക്..

കപടസദാചാരം

കപടസദാചാരം

സമൂഹത്തില്‍ സ്ത്രീയുടെ ശരീരത്തെ കുറിച്ച് നിലനില്‍ക്കുന്ന മിഥ്യാധാരണകള്‍ക്കും കപടസദാചാര ബോധങ്ങള്‍ക്കും എതിരെയുളള നിലപാടാണ് കുട്ടികള്‍ക്ക് വരയ്ക്കാന്‍ സ്വന്തം നഗ്‌ന ശരീരം നല്‍കുന്നതിലൂടെ ഉദ്ദേശിക്കുന്നത് എന്നാണ് രഹ്ന ഫാത്തിമ വ്യക്തമാക്കുന്നത്. വസ്ത്രങ്ങള്‍ക്കുളളില്‍ മാത്രമായി സ്ത്രീ സുരക്ഷിതയല്ലെന്നും രഹ്ന പറഞ്ഞിരുന്നു.

ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

ഒബിസി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയും അഭിഭാഷകനുമായ അരുണ്‍ പ്രകാശ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് രഹ്നയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി തിരുവല്ല പോലീസ് കേസെടുത്തിരിക്കുന്നത്. ഐടി നിയമത്തിലെ സെക്ഷന്‍ 67 (ലൈംഗികത നിറഞ്ഞ ദൃശ്യമോ എഴുത്തോ ഇലക്ട്രോണിക് മാധ്യമം വഴി കൈമാറുക), ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ സെക്ഷന്‍ 75( കുട്ടികള്‍ക്കെതിരായുളള ക്രൂരത) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

വീട്ടില്‍ റെയ്ഡ്

വീട്ടില്‍ റെയ്ഡ്

കേസില്‍ ഇപ്പോള്‍ ജാമ്യാപേക്ഷയ്ക്ക് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് രഹ്ന ഫാത്തിമ. വ്യാഴാഴ്ച്ച പനമ്പള്ളി നഗറില്‍ രഹ്ന താമസിക്കുന്ന ബിഎസ്എന്‍എല്‍ ക്വാട്ടേസില്‍ പൊലീസ് റെയിഡ് നടത്തിയിരുന്നു. രഹ്ന കോഴിക്കോടാണുളളത് എന്നാണ് ഭര്‍ത്താവ് മനോജ് അറിയച്ചത്. വീട്ടില്‍ നിന്ന് ലാപ്‌ടോപ്പ് അടക്കം പോലീസ് പിടിച്ചെടുത്തിരുന്നു. അതിനിടെയാണ് അഭിഭാഷകന്‍ മുഖേനെ രഹ്ന ഫാത്തിമ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. വ്യക്തിസ്വാതന്ത്ര്യല്‍ ഇടപെടല്‍ നടത്തുന്ന നീക്കമാണ് തനിക്കെതിരെയുളള കേസ് എന്നും കേസിനെ തനിക്ക് ഭയമില്ലെന്നുമായിരുന്നു രഹ്നയുടെ പ്രതികരണം.

Recommended Video

cmsvideo
രഹ്ന കേസില്‍ യഥാര്‍ത്ഥത്തില്‍ പബ്ലിസിറ്റി കൊതിച്ചത് ആര് | Oneindia Malayalam
ബിഎസ്എന്‍എല്‍

ബിഎസ്എന്‍എല്‍

എന്നാല്‍ കേസില്‍ ഇപ്പോള്‍ അന്വേഷണം നേരിടുന്ന രഹ്ന ഫാത്തിമയോട് ക്വാട്ടേഴ്‌സ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് ബിഎസ്എന്‍എല്‍ രംഗത്തെത്തി. പൊലീസ് റെയ്ഡ് നടത്തിയത് കമ്പനിയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തിയെന്നാണ് ബിഎസ്എന്‍എല്‍ ആരോപിക്കുന്നത്. 30 ദിവസത്തിനുള്ളില്‍ ക്വാട്ടേഴ്‌സ് ഒഴിയണമെന്നാണ് ബിഎസ്എന്‍എല്‍ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

തുടര്‍നടപടികള്‍

തുടര്‍നടപടികള്‍

നോട്ടീസ് ലഭിച്ചിട്ട് ക്വാര്‍ട്ടേഴ്‌സ് ഒഴിഞ്ഞില്ലെങ്കില്‍ തുടര്‍ നടപടികളിലേക്ക് കടക്കുമെന്നും ബിഎസ്എന്‍എല്‍ അറിയിച്ചിരുന്നു. നേരത്തെ അച്ചടക്ക നടപടികളുടെ ഭാഗമായി ബിഎസ്എന്‍എല്‍ രഹ്ന ഫാത്തിമയെ പിരിച്ചുവിട്ടിരുന്നു. ഈ സാഹചര്യത്തില്‍ രഹ്നയ്ക്ക് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കാന്‍ അര്‍ഹതയില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നു.

നിര്‍ബന്ധിത വിരമിക്കല്‍

നിര്‍ബന്ധിത വിരമിക്കല്‍

രഹ്നയെ ബിഎസ്എന്‍എല്‍ ഓഫീസില്‍ വിളിച്ച് വരുത്തി നിര്‍ബന്ധിത വിരമിക്കല്‍ നോട്ടീസ് നല്‍കുകയാണ് ചെയ്തത്. രഹ്ന മതവികാരം വ്രണപ്പെടുത്തി എന്ന് കണ്ടെത്തിയെന്നാണ് ബിഎസ്എന്‍എല്‍ അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത് എന്ന് വിരമിക്കല്‍ നോട്ടീസില്‍ പറയുന്നു. മാത്രമല്ല ബിഎസ്എന്‍എലിന് ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയെന്നും ആരോപണമുണ്ട്.

നിയമപരമായി നേരിടും

നിയമപരമായി നേരിടും

അധിക്ഷേപകരമായ പോസ്റ്റുകള്‍ ഉള്‍പ്പെടെയുളള രഹ്നയുടെ നടപടികള്‍ ബിഎസ്എന്‍എല്ലിന്റെ വരുമാനത്തെ ബാധിച്ചുവെന്നും നോട്ടീസില്‍ ആരോപിക്കുന്നു. കോടതിയുടെ പരിഗണനയില്‍ കേസിരിക്കുന്നതിനിടെ തന്നെ പിരിച്ച് വിട്ടതിനെ നിയമപരമായി നേരിടുമെന്നാണ് രഹ്ന വ്യക്തമാക്കിയത്. ബിഎസ്എന്‍എല്‍ നടപടി രാഷ്ട്രീയ പകപോക്കലാണെന്നും രഹ്ന പ്രതികരിച്ചിരുന്നു. ബിഎസ്എന്‍എല്ലിന്റെ പിരിച്ച് വിടല്‍ നടപടിയെക്കുറിച്ച് രഹ്ന തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

ശബരിമല ദര്‍ശനത്തിന്

ശബരിമല ദര്‍ശനത്തിന്

എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടതിന് പിറകെ ആദ്യം ശബരിമല ദര്‍ശനത്തിന് ശ്രമിച്ചത് രഹ്ന ആയിരുന്നു. എന്നാല്‍ വലിയ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് രഹ്നയ്ക്ക് ദര്‍ശനം നടത്താതെ തിരിച്ചിറങ്ങേണ്ടി വന്നു. കറുപ്പുടുത്ത് രഹ്ന ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്തതും വിവാദമായിരുന്നു.

English summary
Staff quarters will be vacated within 30 days, BSNL has informed to Rehana Fathima
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X