Get Updates
Get notified of breaking news, exclusive insights, and must-see stories!

പുറ്റിങ്ങൽ ക്ഷേത്രത്തിൽ വീണ്ടും അപകടം; സ്റ്റേജ് തകർ‌ന്നു, 9 പേർക്ക് പരിക്ക്,3 പേരുടെ നില ഗുരുതരം

കൊല്ലം: പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിൽ അപകടം . 9 പേർക്ക് പരിക്ക്, 3 പേരുടെ നില ഗുരുതരം.നിർമ്മാണത്തിലിരുന്ന സ്റ്റേജ് ഇടിഞ്ഞു വീണാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രണ്ടു പേരെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലും നാലുപേരെ നെടുങ്ങോലം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്റ്റേജിന്റെ മുകൾത്തട്ട് ഇടിഞ്ഞു വീണാണ് അപകടം. കൂടുതൽ പേർ പെട്ടിട്ടുണ്ടോയെന്നറിയാൻ തിരച്ചില്‍ തുടരുകയാണ്. കോൺക്രീറ്റ് ചെയ്തു പൂർത്തിയാക്കിയ ശേഷം ഇന്നു രാവിലെയാണ് അമ്പതോളം വരുന്ന തൊഴിലാളികൾ തിരികെപ്പോയത്.

Accident

അതുകൊണ്ട് തന്നെ കുറച്ച് ജോലിക്കാർ മാത്രമേ അപകടസമയത്ത് ഉണ്ടായിരുന്നുള്ളൂ. പുറ്റിങ്ങൾ ക്ഷേത്രത്തിൽ വെടികെട്ട് അപകടം നടന്നതിന്റെ ഭീതി വിട്ടുമാറിയ ഉടനെയാണ് വീണ്ടും അപകടം ഉണ്ടായിരിക്കുന്നത്. കേരളചരിത്രത്തിലെ ഏറ്റവും വലിയ വെടിക്കെട്ടപകടമായിരുന്നു 2016 ഏപ്രിൽ 10-ന് പുലർച്ചെ 3:30-ന് കൊല്ലം ജില്ലയിലുള്ള പരവൂരിൽ പുറ്റിങ്ങൽ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടം. ഇതിൽ ഔദ്യോഗിക കണക്ക് പ്രകാരം 110 പേർ കൊല്ലപ്പെട്ടു. 300-ലധികം ജനങ്ങൾക്ക് പരിക്കും സംഭവിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+