Get Updates
Get notified of breaking news, exclusive insights, and must-see stories!

'കൊച്ചിന്‍ ഹനീഫ പറയുന്നത് പോലെ വായുവില്‍ എഴുതികൂട്ടലാണ്': ദൃശ്യങ്ങളുടെ ചോർച്ചയില്‍ സംഗമേശ്വരന്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഇതുവരെ ഞാന്‍ കണ്ടിട്ടുള്ള ഫോറന്‍സിക് റിപ്പോർട്ടുകളെല്ലാം പബ്ലിക് ഡൊമൈനില്‍ ലഭ്യമായിട്ടുള്ള റിപ്പോർട്ടുകളാണെന്ന് സൈബർ വിദഗ്ധനായ എംവി സംഗമേശ്വരന്‍. ഇതല്ലാതെ ഏതെങ്കിലും റിപ്പോർട്ട് അവർ കോടതിയില്‍ കൊടുത്തിട്ടുണ്ടോ, അതിലുള്ളത് എന്താണെന്നോ എനിക്ക് അറിയില്ല.

ഏതെങ്കിലും ഒരു ഏജന്‍സി പഠനം നടത്തുകയാണെങ്കില്‍ മെമ്മറി കാർഡിലെ ദൃശ്യങ്ങള്‍ ചോർന്നോ ഇല്ലയോ എന്ന് ഉറപ്പിച്ച് പറയാം സാധിക്കില്ല. ദൃശ്യങ്ങളുടെ ഹാഷ് വാല്യൂ മാറിയിട്ടില്ലെങ്കില്‍ കൃത്രിമത്വം നടന്നിട്ടില്ലെന്ന് മാത്രമേ പറയാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യക്തികത ദൃശ്യങ്ങളുടെ ഹാഷ് വാല്യൂ കളക്ഷന്‍ ടൈമിലുള്ളതും

വ്യക്തികത ദൃശ്യങ്ങളുടെ ഹാഷ് വാല്യൂ കളക്ഷന്‍ ടൈമിലുള്ളതും, അത് 2020 ല്‍ പരിശോധിച്ചപ്പോഴുണ്ടായ ഹാഷ് വാല്യൂവും തമ്മില്‍ താരതമ്യം ചെയ്തപ്പോള്‍ മാറ്റമുണ്ടായിട്ടില്ലെന്ന് പറയുന്നില്ല. അതെന്തുകൊണ്ട് പറയുന്നില്ല എന്നത് ഒരു പ്രഹേളികയായി തന്നെ അവസാനിക്കാന്‍ സാധ്യതയുണ്ടെന്നും സംഗമേശ്വരന്‍ അഭിപ്രായപ്പെടുന്നു.

പുത്തന്‍ ലുക്കില്‍ ദിലീപെത്തി: വളഞ്ഞിട്ട് ആരാധകർ ദുബൈയില്‍ കണ്ട കാഴ്ച

ദൃശ്യങ്ങള്‍ ചോർന്നുവെന്ന് ഉറപ്പിച്ച് പറയാന്‍ സാങ്കേതികപരമായി

ദൃശ്യങ്ങള്‍ ചോർന്നുവെന്ന് ഉറപ്പിച്ച് പറയാന്‍ സാങ്കേതികപരമായി തെളിയിക്കല്‍ ബുധിമുട്ടാണ്. അതുപോലെ തന്നെ ചോർന്നിട്ടില്ലെന്നും ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല. മെമ്മറി കാർഡി ഏതെങ്കിലും ഒരു കമ്പ്യൂട്ടറിലിട്ട് കണ്ടുകൊണ്ടിരിക്കുമ്പോള്‍ ഒന്നുകില്‍ സ്ക്രീന്‍ റെക്കോർഡർ എടുക്കും. അല്ലെങ്കില്‍ വേറൊരു ഡിവൈസിലേക്ക് കോപ്പി ചെയ്യാം. ഇത് രണ്ടും അല്ലാതെ ഒരു മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ആ ദൃശ്യങ്ങള്‍ സ്ക്രീനില്‍ നിന്നും പകർത്തിയെടുക്കാനും സാധിക്കും.

മേല്‍പ്പറയുന്ന മൂന്ന് കാര്യങ്ങളില്‍ ഒന്ന് പോലും നടന്നിട്ടില്ലെ

മേല്‍പ്പറയുന്ന മൂന്ന് കാര്യങ്ങളില്‍ ഒന്ന് പോലും നടന്നിട്ടില്ലെന്ന് സാങ്കേതികപരമായി തെളിയിക്കല്‍ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ രംഗത്ത് പ്രവർത്തിക്കുന്ന ആരോട് ചോദിച്ചാലും അവർ അത് തന്നെയെ പറയുള്ളു. ഈ ടെക്നിക്കല്‍ കണ്‍ട്രോള്‍സ് ഇല്ലാത്ത കാലാത്തിടത്തോളും ഇത്തരത്തില്‍ ചോർന്നത് കണ്ട് പിടിക്കാനും പ്രൂവ് ചെയ്യാനും സാധിക്കില്ല. അതായത് ചോർന്നോ ഇല്ലോയോ എന്ന് സംശയാതീതമായി പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ദൃശ്യങ്ങള്‍ ചോർന്നില്ലെന്ന ഉറപ്പ് എന്തുകൊണ്ടാണ് കോടതിക്ക്

ദൃശ്യങ്ങള്‍ ചോർന്നില്ലെന്ന ഉറപ്പ് എന്തുകൊണ്ടാണ് കോടതിക്ക് കൊടുക്കാന്‍ പറ്റുന്നതെന്ന് ചോദിക്കണം. അത്തരമൊരു ഉറപ്പ് നല്‍കാന്‍ സാധിക്കുന്നുണ്ടെങ്കില്‍ അതിന് സാങ്കേതികപരമായ പിന്‍ബലം വേണം. എന്നാല്‍ ഇവിടെ അങ്ങനെയൊരു ഒരു കാര്യമില്ല. ദൃശ്യങ്ങളുടെ നേരത്തേയുള്ള ഹാഷ് വാല്യുവും ഇപ്പോഴുള്ള ഹാഷ് വാല്യുവും പരിശോധിച്ച് പറയാതെ മഴത്തുള്ളിക്കിലുക്കത്തില്‍ കൊച്ചിന്‍ ഹനീഫ പറയുന്നത് പോലെ ഞങ്ങള്‍ വായുവില്‍ എഴുതിക്കൂട്ടും എന്ന് സമീപനമാണ് പലർക്കും സമയം ഉണ്ടാക്കിയിട്ടുള്ളത്.

പുതിയൊരു എഫ് എസ് എല്‍ പഠനം നടത്തിയാല്‍ മാത്രമേ

പുതിയൊരു എഫ് എസ് എല്‍ പഠനം നടത്തിയാല്‍ മാത്രമേ എന്താണ് മാറിയിട്ടുള്ളതെന്ന് നമുക്ക് പറയാന്‍ സാധിക്കുകയുള്ളു. 2017 ല്‍ ക്രിയേറ്റ് ചെയ്യപ്പെട്ട മെമ്മറി കാർഡ് 2018 ല്‍ പിടിച്ചെടുക്കുന്നു. 2020 ല്‍ അത് ക്ലൌണ്‍ ചെയ്യാന്‍ നോക്കുമ്പോഴാണ് ഹാഷ് വാല്യൂ മാറിയതായി ശ്രദ്ധയില്‍പ്പെട്ടത്. അപ്പോള്‍ 2020 നും 2022 നും ഇടയ്ക്ക് അതില്‍ എന്തെങ്കിലും മാറ്റം വന്നോയെന്ന് പുതിയ പരിശോധനയിലെ കണ്ടെത്താന്‍ സാധിക്കുകയുള്ളു. അതോടൊപ്പം തന്നെ ഈ മെമ്മറി കാർഡിന് ഒരു രേഖയുണ്ടാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+