Get Updates
Get notified of breaking news, exclusive insights, and must-see stories!

നല്ല ഭക്ഷണത്തിന് കൊതിച്ച ബാല്യം; കൂലിപ്പണിക്കാരനായിരുന്നു: ബിനീഷ് ബാസ്റ്റിനെക്കുറിച്ചുള്ള കുറിപ്പ് വൈറല്‍

കൂലിപ്പണിക്കാരനില്‍ നിന്നും തുടങ്ങി നൂറിലധികം സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളില്‍ അഭിനയിച്ച താരമാണ് ബിനീഷ് ബാസ്റ്റിന്‍. മലയാളത്തിന് പുറമെ തമിഴിലും ചെറുതെങ്കിലും ശ്രദ്ധേയമായ വേഷം താരത്തെ തേടിയെത്തി. ഫ്ലവേഴ്സ് ചാനലിലെ സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെ ടി വി പ്രേക്ഷകർക്കും താരം കൂടുതല്‍ സുപരിചിതനായി. ഇപ്പോഴിതാ ബിനീഷ് ബാസ്റ്റിന്റെ വളർച്ചയെക്കുറിച്ച് ജെറി പൂവക്കാല എന്നയാള്‍ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത്.

ബിനീഷിന്റെ താഴ്മ എന്നെ പലപ്പോഴും അത്ഭുതപ്പെടുത്താറുണ്ടെന്നാണ് ജെറി തന്റെ ലേഖനത്തില്‍ കുറിക്കുന്നത്. താണ നിലത്തെ നീരോടു , അവിടെ ദൈവം തുണ ചെയ്യൂ എന്നൊക്കെ നാം കേൾക്കുമ്പോൾ അത് ഒരു വാസ്തവമാണെന്നും അദ്ദേഹം പറയുന്നു.

bineshbastin

ജെറി പൂവക്കാലയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ഞാൻ ഓലപ്പുരയിൽ ആണ് ജനിച്ചു വളർന്നത്. അമ്മച്ചിയും ചാണകപ്പുരയിലാണ് ജനിച്ചു വളർന്നത്. ബിനീഷിന്ന്ന്റ് വാക്കുകളാണ് . പിന്നീട് ഞങ്ങൾ സിമെന്റ് തറ കണ്ടു. ഷീറ്റ് കണ്ടു , പിന്നെഓട് മേഞ്ഞ വീടുകൾ അതും ഞങ്ങൾ ഉണ്ടാക്കി, പിന്നീട് വാർക്ക വീടുകൾ. ആദ്യം കറണ്ടില്ലായിരുന്നു . വിളക്കായിരുന്നു. എന്റെ വീട്ടിൽ കറന്റ് കിട്ടിയതു ഇപ്പോളും മനസ്സിൽ ഓർമ്മയുണ്ട്. ആദ്യമായിട്ട് ബൾബ് ഇട്ടപ്പോൾ ഉള്ള സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്‌. അങ്ങനെ ദാരിദ്ര്യത്തിൽ തന്നെ വളർന്നു. മക്കൾക്ക്‌ കടം വരുത്തിക്കരുതേ എന്നായിരുന്നു അമ്മയുടെ ചിന്ത.

ഇന്നുവരെ ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് കടം മേടിക്കാതെ കാര്യങ്ങൾ നടത്തി. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ അമ്മയുടെ മൂത്തമകൻ മര പണിക്ക് പോകുമായിരുന്നു. അന്ന് പത്തു രൂപ കിട്ടും . അഞ്ചു രൂപ വണ്ടിക്കാശ് പോകും. ബാക്കി അഞ്ചു രൂപ സൂക്ഷിക്കും. ഒരു പുസ്തകത്തിൽ ആ പണം എല്ലാം വെയ്ക്കും. അങ്ങനെ 450 രൂപയായി ഒരു വർഷം. അത് ഒരുവർഷം ട്യൂഷൻ പഠിക്കുന്ന സ്ഥാപനത്തിൽ പോയി കെട്ടി വെയ്ക്കും. കൊടയും ബാഗും , ചോറ്റു പാത്രവും എല്ലാം അതിൽ നിന്നാണ് മേടിച്ചിരുന്നത്. അമ്മ ബീഡി തെറുപ്പ് ചെയ്തു.

അമ്മയ്ക്ക് ഈ കൂന് വന്നത് അമ്മച്ചിയുടെ കയ്യിൽ ഒരു മുറം ഉണ്ട്. രാത്രിയിൽ ഉറങ്ങാതെ ബീഡി തെറുത്തു. അങ്ങനെ 10 കിലോമീറ്റർ നടന്നു ബിനീഷ് ബീഡി വിൽക്കാൻ പോകുമായിരുന്നു. അമ്മ ബീഡി തെറുത്തു ഉണ്ടാക്കിയ പറമ്പാണ് ഞങ്ങളുടേത്. പന്ത്രണ്ട്
സെന്റും ബീഡി തെറുത്ത് മേടിച്ചതാണ്.അതിൽ ഒരു ഷെഡ്ഡും വെച്ചു.ഉറക്കമിളച്ച് ബീഡി തെറുത്തും ആടിനെ വളർത്തിയുമൊക്കെ അമ്മ സമ്പാദിച്ച പണം കൊണ്ടാണ് വെറും ചായ്പ്പായിരുന്ന വീട്ടിൽ മുറികൾ പടിപടിയായി കൂട്ടിച്ചേർത്തത്.

അപ്പച്ചൻ മത്സ്യ തൊഴിലാളിയായിരുന്നു. സ്വർണപ്പണിയും ചെയ്തിരുന്നു. ഒരു രൂപ കടം വാങ്ങിയില്ല. ആദ്യ വണ്ടി പോലും കടം ഇല്ലാതെയാണ് മേടിച്ചിരിക്കുന്നത്. അങ്ങനെയാണ് അമ്മച്ചി പഠിപ്പിച്ചിരിക്കുന്നത്.അമ്മയേ കാണുവാൻ ഒരുപാട് ഫാൻസ് വരും . അമ്മച്ചി അവർക്കെല്ലാവർക്കും വേണ്ടി ബിസ്ക്കറ്റ് മേടിച്ചു വെയ്ക്കും. എവിടെപ്പോയാലും അമ്മച്ചീയേ അറിയാത്തവർ ഇല്ല. എല്ലാവരും പറയുന്നത് ഞങ്ങടെ അമ്മച്ചി ആണെന്നാണ്. നിങ്ങളൊക്കെ വെള്ളപ്പൊക്കം കണ്ടതു 2018 അല്ലേ. ഞങ്ങളുടെ ഒക്കെ ജീവിത കാലം മുഴുവൻ വെള്ളപ്പൊക്കം ആയിരുന്നു.

വരാൽ ഒക്കെ വീടിന്റെ ഉള്ളിൽ കൂടി നടക്കുമായിരുന്നു. ടൈൽസ് പണിക്കാരനായിരുന്നു ബിനീഷ്. വീടുപണികൾക്ക് സഹായിയായി പോകുമായിരുന്നു. പെയിന്റിങ്, ഓടുമേയൽ, പിന്നെ ടൈൽസ് പണിയാണ് പ്രധാനം. പത്താം ക്ലാസ് തോറ്റപ്പോൾ അത് സ്ഥിരം പണിയാക്കി. നല്ല ഭക്ഷണത്തിന് കൊതിച്ച ബാല്യം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് അതെല്ലാം മാറിയിരിക്കുന്നു. അവസ്ഥകളെല്ലാം വ്യത്യാസം വന്നിരിക്കുന്നു.

പ്രിയപ്പെട്ടവരെ നമ്മുടെ വീട്ടിലെ ഒരു പ്രതിനിധി ആകാറുണ്ട് അമ്മച്ചി. ബിനീഷിന്റെ താഴ്മ എന്നെ പലപ്പോഴും അത്ഭുതപ്പെടുത്താറുണ്ട്. താണ നിലത്തെ നീരോടു , അവിടെ ദൈവം തുണ ചെയ്യൂ എന്നൊക്കെ നാം കേൾക്കുമ്പോൾ അത് ഒരു വാസ്തവമാണ്. ഇരുട്ടിൽ നടക്കുന്ന നമ്മൾക്കു ഒരു വെളിച്ചം നൽകുന്ന നാഥനുണ്ട്. ഇവരുടെ ജീവിതം നമ്മളെ പഠിപ്പിക്കുന്ന പ്രധാന പാഠം , ഉള്ളതുകൊണ്ട് നാം ജീവിക്കാൻ പഠിക്കുക. മക്കളെയും പഠിപ്പിക്കുക. ലോൺ എടുത്തും കടം മേടിച്ചും ആഡംബരം കാണിക്കാൻ നിൽക്കരുത്. വെച്ച കഞ്ഞിക്ക് ഉപ്പിടാൻ പണം ഇല്ലെങ്കിലും ആരുടെയും കയ്യിൽ നിന്ന് കടം വാങ്ങിക്കുന്നതിനേക്കാൾ നല്ലത് ഉപ്പില്ലാത്ത കഞ്ഞി കുടിക്കുന്നതാണ്.

നമ്മൾക്ക് ഒക്കെ ഒരു സാമ്പത്തിക അച്ചടക്കം ഉണ്ടാകണം. അത് നമ്മളുടെ കുട്ടികളെ ചെറുപ്പത്തിലെ പഠിപ്പിക്കണം. ഉള്ളത് കൊണ്ട് ഓണം പോലെ നാം ജീവിക്കണം. ദൈവം ആർക്കും
ഒരു കടക്കാരനല്ല, തക്കസമയത്ത് അവിടുന്ന് നമ്മളെ ഉയർത്തേണ്ടതിനു ബലമുള്ള കരങ്ങളിൽ താണിരുന്നാൽ മതി. താഴ്മയുള്ളവർക്ക് കൃപ ലഭിക്കും . പിൻപൻമാർ മുൻപൻമാർ
ആകും. ഒരു കാലത്ത് ആരുടെയൊക്കെ മുമ്പിൽ തല കുനിച്ചോ അവരുടെ മുമ്പിൽ തല ഉയർത്തപ്പെടും. താഴ്മ ഒരിക്കലും താഴ്ചയല്ല. താഴ്മ അനുഗ്രഹമാണ്.നാശത്തിന് മുൻപ് പലരും അഹങ്കരിക്കാറുണ്ട്. മാനത്തിന് മുൻപ് താഴ്മയും.

നാം ഈ വർഷം അവസാനിക്കുന്നതിന് മുൻപ് ഒരു തീരുമാനം എടുക്കണം. ഞാൻ താഴ്മയുള്ളവൻ/ താഴ്മയുള്ളവൾ ആയിരിക്കും. നിങ്ങൾ ഉയർച്ച തന്നെ പ്രാപിക്കും. ദരിദ്രനെ കുപ്പയിൽ നിന്ന് ഉയർത്തുന്ന ഒരു ദൈവ മുണ്ട്. ഒരു നിമിഷം കൊണ്ട് നമ്മുടെ ജീവിതം മാറ്റുവാൻ ദൈവത്തിനു കഴിയും. 2024 ന്റെ അവസാന നിമിഷവും കലങ്ങിയ ഹൃദയവുമായി ജീവിക്കുന്നവരോട് എനിക്ക് പറയാനുള്ളത് നിങ്ങളുടെ ഈ അവസ്ഥയ്ക്കും വ്യത്യാസം വരും. നിങ്ങളുടെ മക്കളുടെ തലയെയും ദൈവം ഉയർത്തും. നിങ്ങളുടെ 2024 ലെ ദുഃഖങ്ങൾ 2025ൽ സന്തോഷമായി മാറും. വിലാപങ്ങൾ നൃത്തമാകും. ഉല്ലാസത്തിന്റെയും ജയത്തിന്റെയും ഘോഷം നിങ്ങളുടെ ഭവനത്തിൽ നിന്ന് ഉണ്ടാവും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+