സ്റ്റാര്‍ സിങ്ങര്‍ റിയാലിറ്റി ഷോ താരമായ ഗായിക മഞ്ജുഷ മോഹന്‍ ദാസ് അന്തരിച്ചു
Recommended Video

റിയാലിറ്റിഷോ താരമായ ഗായിക മഞ്ജുഷ മോഹന്‍ ദാസ് അന്തരിച്ചു
സ്റ്റാര്‍ സിങ്ങര്‍ റിയാലിറ്റി ഷോ താരം മഞ്ജുഷ മോഹന്‍ ദാസ് (26) അന്തരിച്ചു. റോഡപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു.
2009 ല്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ഐഡിയ സ്റ്റാര്‍ സിങ്ങര്‍ എന്ന റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായിരുന്നു.

കഴിഞ്ഞ ആഴ്ച എംസി റോഡില്‍ താന്നിപ്പുഴയില്‍ അനിതാ വിദ്യാലയത്തിന് സമീപത്ത് വെച്ചായിരുന്നു അപകടം നടന്നത്. മഞ്ജുഷയും സുഹൃത്ത് അഞ്ജനയും സ്കൂട്ടറില്‍ കാലടി യൂനിവേഴ്സിറ്റിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം നടന്നത്. എതിരെ വന്ന കള്ള് കയറ്റി വന്ന മിനിലോറി സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഉടന്‍ തന്നെ ഇരുവരേയും അങ്കമാലി എല്‍എഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഞ്ജുഷയുടെ പരിക്ക് ഗുരുതരമായിരുന്നു. കാലടി സര്‍വ്വകലാശാലയില്‍ രണ്ടാം വര്‍ഷം എംഎ നൃത്ത വിദ്യാര്‍ത്ഥിനിയാണ്












Click it and Unblock the Notifications