ഡ്രൈ ഡ്രേ ഒഴിവാക്കില്ല, കള്ള് ഷാപ്പുകള്‍ക്ക് സ്റ്റാര്‍ പദവി; പുതിയ മദ്യനയം മന്ത്രിസഭ അംഗീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ മദ്യനയം മന്ത്രിസഭ അംഗീകരിച്ചു. ബാര്‍ ലൈസന്‍സ് ഫീസ് 5 ലക്ഷം രൂപ വര്‍ധിപ്പിച്ചു. ഇതോടെ 30 ലക്ഷം രൂപയായിരുന്ന ഫീസ് 35 ലക്ഷം രൂപയായി ഉയരും. സംസ്ഥാനത്ത് മദ്യ ഉല്‍പ്പാദനം കൂട്ടാനും മമന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. പുതിയ മദ്യനയം പ്രാബല്യത്തില്‍ വരുന്നതോടെ കേരളത്തില്‍ സ്പിരിറ്റ് ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കും.
കള്ള് ഷാപ്പുകള്‍ക്ക് ബാറുകളുടേത് പോലെ സ്റ്റാര്‍ പദവി നല്‍കും. കള്ള് വ്യവസായം പ്രോത്സിപ്പിക്കാന്‍ സഹായിക്കുന്ന തീരുമാനമാണ് ഇതെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. നേരത്തെ ഒന്നാം തിയ്യതിയിലെ ഡ്രൈ ഡേ ഒഴിവാക്കാന്‍ ആലോചനയുണ്ടായിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് തല്‍ക്കാലം തീരുമാനമെടുക്കേണ്ട എന്നും മന്ത്രിസഭായോഗത്തില്‍ ധാരണയായി.

ഡ്രൈ ഡേയുടെ തലേദിവസം മദ്യ വില്‍പന കൂടുതലാണ്. അതിനാല്‍ സര്‍ക്കാരിന് ഇക്കാര്യത്തില്‍ കാര്യമായ നഷ്ടമില്ല. എന്നാല്‍ ഡ്രൈ ഡേ ഒഴിവാക്കുന്നതിനെതിരെ തൊഴിലാളി സംഘടനകള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. വാസ്തവത്തില്‍ ഈ വര്‍ഷം ഏപ്രിലില്‍ തന്നെ പുതിയ മദ്യനയം വരേണ്ടതായിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ നീണ്ടുപോയതാണ് ഇത് വൈകാന്‍ കാരണം.












Click it and Unblock the Notifications