Get Updates
Get notified of breaking news, exclusive insights, and must-see stories!

താരങ്ങളെത്തിയത് ദിലീപിന് ബൂമറാങ്ങ്! കാവ്യ വീണ്ടും ദിലീപിന് പാരയാകുന്നു.. ജാമ്യം ഗോവിന്ദ!

കൊച്ചി: കൃത്യമായി പറഞ്ഞാല്‍ 58 ദിവസങ്ങളായി മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാര്‍ ദിലീപ് ആലുവ സബ് ജയിലില്‍ അഴിയെണ്ണുന്നു. ഈ ദിവസങ്ങളില്‍ സഹോദരന്‍ അനൂപും അമ്മയും ഉറ്റസുഹൃത്ത് നാദിര്‍ഷയും ഒഴികെ മറ്റാരും ദിലീപിനെ കാണാനെത്തിയിരുന്നില്ല. ജാമ്യം നിഷേധിച്ചതിന് പിന്നാലെ കാവ്യയും മകളുമെത്തി. ദിലീപ് പുറത്തിറങ്ങുന്നതിന് മുന്‍പായി താരങ്ങളുടെ ഒഴുക്കായിരുന്നു ജയിലിലേക്ക്. എന്നാലിത് ദിലീപിന് അനുകൂല തരംഗമുണ്ടാക്കുമെന്ന് കരുതിയവര്‍ക്കെല്ലാം തെറ്റി. കാരണം ഇത് താരത്തിന് വലിയ തിരിച്ചടിയാണ് നല്‍കുക.

പിന്തുണ പാരയാവുന്നു

പിന്തുണ പാരയാവുന്നു

ദിലീപ് അച്ഛന്റെ ശ്രാദ്ധച്ചടങ്ങിന് ജയിലില്‍ നിന്നും പുറത്തിറങ്ങുന്നതിന് തൊട്ടുമുന്‍പാണ് നടന്മാരുടെ സന്ദര്‍ശനമെന്നത് ശ്രദ്ധേയമാണ്. ദിലീപിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ടായിരുന്നു ഈ വരവ്. എന്നാലിത് ദിലീപിന് തന്നെ പാരയാവുകയാണ്.

അകത്തും കരുത്തൻ

അകത്തും കരുത്തൻ

നേരത്തെ ദിലീപിന്റെ ജാമ്യത്തെ എതിര്‍ക്കാന്‍ പ്രോസിക്യൂഷന്‍ പ്രധാന കാരണമായി ചൂണ്ടിക്കാണിച്ചത് സാക്ഷികളെ അടക്കം സ്വാധീനിക്കാന്‍ സാധ്യതയുണ്ട് എന്നതായിരുന്നു. ഇപ്പോള്‍ സഹതാരങ്ങളുടെ സന്ദര്‍ശനത്തിലൂടെ വ്യക്തമായിരിക്കുന്നത് ദിലീപ് ജയിലിനകത്തും കരുത്തനാണ് എന്നതാണ്

ജാമ്യത്തിന് തിരിച്ചടിയാവും

ജാമ്യത്തിന് തിരിച്ചടിയാവും

ജയിലില്‍ കിടന്ന് കൊണ്ട് തന്നെ സിനിമാക്കാര്‍ക്കിടയില്‍ സ്വാധീനം ചെലുത്താന്‍ ദിലീപിന് കഴിയുമെങ്കില്‍ ജാമ്യം ലഭിച്ചാലുള്ള അവസ്ഥ ഊഹിക്കാവുന്നതേ ഉള്ളൂ. ദിലീപ് ജാമ്യത്തിനായി വീണ്ടും ഹൈക്കോടതിയില്‍ പോകാനിരിക്കെ ഈ സമയത്തുള്ള താരങ്ങളുടെ സന്ദര്‍ശനം ബൂമറാംഗ് ആവുകയാണ്

ദിലീപിന് ഗുണം ചെയ്യില്ല

ദിലീപിന് ഗുണം ചെയ്യില്ല

ഇത് അടുത്ത തവണ പ്രോസിക്യൂഷന് ശക്തമായ വാദമുഖമായി കോടതിയില്‍ ഉയര്‍ത്താവുന്നതാണ്. ജനപ്രതിനിധി അടക്കമുള്ളവരാണ് ദിലീപിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നതെന്ന് ഓര്‍ക്കണം. വ്യക്തിപരമായോ നിയമപരമായോ ദിലീപിനിത് ഗുണം ചെയ്യില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കാവ്യയും നാദിർഷയും വന്നത്

കാവ്യയും നാദിർഷയും വന്നത്

സിനിമാക്കാരുടെ സന്ദര്‍ശനം വിവാദമാകുന്നതിനിടെ നാദിര്‍ഷായ്ക്കും ഭാര്യ കാവ്യാ മാധവനും ദിലീപിനെ കാണാന്‍ അനുമതി നല്‍കിയതും ചോദ്യം ചെയ്യപ്പെടുകയാണ്. നടിയെ ആക്രമിച്ച കേസില്‍ സംശയമുനയിലുള്ളവരാണ് നാദിര്‍ഷയും കാവ്യാ മാധവനും എന്നത് തന്നെയാണ് കാരണം

`മാഡ'മെന്ന കാവ്യ

`മാഡ'മെന്ന കാവ്യ

കേസുമായി ബന്ധപ്പെട്ട് ദിലീപിനൊപ്പം ചോദ്യം ചെയ്യപ്പട്ട വ്യക്തിയാണ് ഉറ്റ സുഹൃത്തായ നാദിര്‍ഷ. അതുപോലെ തന്നെ കാവ്യാ മാധനവനേയും പോലീസ് ചോദ്യം ചെയ്യലിന് വിധേയയാക്കിയിരുന്നു. കാവ്യയാണ് മാഡം എന്നാണ് പള്‍സര്‍ സുനി വ്യക്തമാക്കിയിരിക്കുന്നത്.

പ്രോസിക്യൂഷൻ നിലപാടിന് എതിര്

പ്രോസിക്യൂഷൻ നിലപാടിന് എതിര്

കാവ്യാ മാധവനും പള്‍സര്‍ സുനിയും പരിചയക്കാരാണ് എന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ഉന്നയിച്ച വിഷയം കൂടിയാണ്. ഇക്കാര്യത്തിലൊക്കെ വിശദമായ അന്വേഷണം പുരോഗമിച്ച് കൊണ്ടിരിക്കെയാണ് ദിലീപിനെ കാവ്യ ജയിലില്‍ ചെന്ന് കണ്ടത്.

തെളിവും അട്ടിമറിയും

തെളിവും അട്ടിമറിയും

ദിലീപിന് ജാമ്യം നല്‍കി പുറത്ത് വിട്ടാല്‍ കേസ് അട്ടിമറിക്കാനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ നിലപാടിനെ അട്ടിമറിക്കുന്നതാണ് ജയില്‍ അധികൃതര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്.

ഗുരുതര വീഴ്ച

ഗുരുതര വീഴ്ച

കേസില്‍ സംശയമുനയില്‍ നില്‍ക്കുന്നവരെ ദിലീപ് ജയിലിനകത്ത് വെച്ച് കാണുകയും സംസാരിക്കുകയും ചെയ്തുവെന്നത് ഗുരുതരമായ വീഴ്ചയായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കാവ്യാ മാധവനെ പോലീസ് വീണ്ടും ചോദ്യം ചെയ്യുമെന്നും വാര്‍ത്തകളുണ്ടായിരുന്നു

അന്വേഷണം തുടങ്ങിയെന്ന്

അന്വേഷണം തുടങ്ങിയെന്ന്

കാവ്യയും നാദിര്‍ഷയും കേസില്‍ എപ്പോള്‍ വേണമെങ്കിലും അറസ്റ്റ് ചെയ്യപ്പെടാനോ പ്രതി ചേര്‍ക്കപ്പെടാനോ സാധ്യതയുള്ളവരുടെ പട്ടികയിലുള്ളവരാണ്. ഇവര്‍ക്ക് സന്ദര്‍ശനത്തിന് അനുമതി നല്‍കിയ നടപടിയില്‍ ജയില്‍ വകുപ്പ് അന്വേഷണം തുടങ്ങിയതായാണ് മംഗളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+