കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണക്കടത്തിന് ടെലഗ്രാമില്‍ 'സിപിഎം കമ്മിറ്റി'... സരിത്തിന്റെ മൊഴി; കേസിലെ വഴിത്തിരിവുകള്‍

Google Oneindia Malayalam News

കൊച്ചി/തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിനെ ബന്ധിപ്പിക്കുന്ന തെളിവുകള്‍ ഒന്നും തന്നെ ഇതുവരെ അന്വേഷണ ഏജന്‍സികള്‍ക്ക് കിട്ടിയിട്ടില്ലെന്നാണ് ലഭ്യമായ വിവരങ്ങള്‍. എന്നാല്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ അന്വേഷണ ഏജന്‍സികള്‍ ഇപ്പോഴും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയിരിക്കുകയാണ്.

സ്വർണക്കടത്ത് കേസിൽ മൂന്‍കൂർ ജാമ്യം തേടി എം ശിവശങ്കർ ഹൈക്കോടതിയിൽ; കസ്റ്റംസ് എതിർക്കുമെന്ന് സൂചനസ്വർണക്കടത്ത് കേസിൽ മൂന്‍കൂർ ജാമ്യം തേടി എം ശിവശങ്കർ ഹൈക്കോടതിയിൽ; കസ്റ്റംസ് എതിർക്കുമെന്ന് സൂചന

അതിനിടെയാണ് കേസിലെ പ്രതിയായ സരിത്തിന്റെ മൊഴിയിലെ ഒരു ഭാഗം പുറത്ത് വരുന്നത്. കള്ളക്കടത്തിനായി ഉണ്ടാക്കിയ ടെലഗ്രാം ഗ്രൂപ്പിന് 'സിപിഎം കമ്മിറ്റി' എന്നാണ് പേര് നല്‍കിയിരുന്നത് എന്നാണത്. വിശദാംശങ്ങള്‍...

സിപിഎം കമ്മിറ്റി

സിപിഎം കമ്മിറ്റി

സ്വര്‍ണക്കടത്തിന് വേണ്ടി ഉണ്ടാക്കിയ ടെലഗ്രാം ഗ്രൂപ്പില്‍ താനും സ്വപ്‌നയും സന്ദീപ് നായരും ആണ് ഉണ്ടായിരുന്നത് എന്നാണ് സരിത് നല്‍കിയ മൊഴി. ഈ ഗ്രൂപ്പിന് 'സിപിഎം കമ്മിറ്റി' എന്നാണ് പേര് നല്‍കിയത് എന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ മൊഴിയില്‍ സരിത് പറയുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

പിന്നില്‍ സന്ദീപ് നായര്‍

പിന്നില്‍ സന്ദീപ് നായര്‍

സന്ദീപ് നായര്‍ ആയിരുന്നു ഈ ടെലഗ്രാം ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തത് എന്നും സരിത് മൊഴി നല്‍കിയിട്ടുണ്ട്. ഫൈസല്‍ ഫരീദിനെ ബന്ധപ്പെട്ടിരുന്നത് സന്ദീപ് ആണെന്നും തനിക്ക് നേരിട്ട് പരിചയമില്ലെന്നും സരിത് മൊഴി നല്‍കിയിട്ടുണ്ട് എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

സന്ദീപിന്റെ ബിജെപി ബന്ധം

സന്ദീപിന്റെ ബിജെപി ബന്ധം

സിപിഎം കമ്മിറ്റി എന്ന് ഗ്രൂപ്പിന് പേര് നല്‍കിയത് സന്ദീപ് നായര്‍ ആണെന്നാണ് വിവരം. എന്നാല്‍ ഇതേ സന്ദീപിന്റെ രാഷ്ട്രീയത്തെച്ചൊല്ലി കേരളത്തില്‍ ഒരുപാട് വിവാദവും ഉണ്ടായതാണ്. സന്ദീപ് സിപിഎമ്മുകാരനാണെന്നായിരുന്നു ആദ്യം പ്രചാരണം. എന്നാല്‍, സന്ദീപിന് ബിജെപിയോടാണ് ബന്ധം എന്ന് പിന്നീട് അമ്മ തന്നെ വെളിപ്പെടുത്തിയിരുന്നു.

കേട്ടാല്‍ ഞെട്ടും!

കേട്ടാല്‍ ഞെട്ടും!

കള്ളക്കടത്തിന് വേണ്ടി സിപിഎം കമ്മിറ്റി എന്ന പേരില്‍ ടെലഗ്രാം ഗ്രൂപ്പ് ഉണ്ടാക്കി എന്ന വാര്‍ത്ത കേട്ടാല്‍ ഒറ്റയടിക്ക് എല്ലാവരും ഞെട്ടും. പ്രത്യേകിച്ച്, സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പ്രതിപക്ഷവും ബിജെപിയും സര്‍ക്കാരിനെതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന ഈ സമയത്ത്. എന്തായാലും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സിപിഎം പ്രവര്‍ത്തകര്‍ ആരും ഇതുവരെ പിടിയിലായിട്ടില്ല .

സര്‍ക്കാരിനെ കുരുക്കാന്‍

സര്‍ക്കാരിനെ കുരുക്കാന്‍

സ്വര്‍ണക്കടത്ത് കേസ് സര്‍ക്കാരുമായി ബന്ധിപ്പിക്കാന്‍ എം ശിവശങ്കറിന്റെ സാന്നിധ്യം മാത്രമേ നിലവിലുള്ളു. ശിവശങ്കറിന് സ്വര്‍ണക്കടത്തില്‍ എന്തെങ്കിലും ബന്ധമുള്ളതായി ഇതുവരെ തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഡോളര്‍ കള്ളക്കടത്ത് കേസിൽ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസ് നീക്കം നടത്തിയത്.

സ്വര്‍ണക്കടത്തില്‍ തുടങ്ങി...

സ്വര്‍ണക്കടത്തില്‍ തുടങ്ങി...

സ്വര്‍ണക്കടത്തില്‍ തീവ്രവാദബന്ധം ആരോപിച്ചായിരുന്നു ദേശീയ അന്വേഷണ ഏജന്‍സി രംഗത്തെത്തിയത്. കസ്റ്റംസിനെ കൂടാതെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണത്തിനെത്തി.

സ്വര്‍ണക്കടത്ത് കേസില്‍ തുടങ്ങിയ വിവാദം റംസാന്‍ കിറ്റ്, ഖുറാന്‍ വിതരണത്തിലേക്കും പിന്നീട് ലൈഫ് മിഷനിലേക്കും വരെ എത്തിനില്‍ക്കുന്ന കാഴ്ചയാണ് കേരളം കണ്ടത്. ഒടുവില്‍ ലൈഫ് മിഷന്‍ വിവാദത്തില്‍ സിബിഐ അന്വേഷണവും തുടങ്ങി.

ഈന്തപ്പഴ വിവാദം

ഈന്തപ്പഴ വിവാദം

യുഎഇയിൽ നിന്ന് ഇറക്കുമതി ചെയ്ത ഈന്തപ്പഴത്തിന്റെ കണക്ക് സംബന്ധിച്ചാണ് മറ്റൊരു വിവാദം. ഇതിന്റെ മറവിലും സ്വർണം കടത്തിയിട്ടുണ്ടോ എന്ന് കസ്റ്റംസ് സംശയിക്കുന്നുണ്ട്. എന്നാൽ മതഗ്രന്ഥവും ഈന്തപ്പഴവും എല്ലാം കസ്റ്റംസ് ക്ലിയൻസോടെ ആയിരുന്നു വിമാനത്താവളത്തിൽ നിന്ന് പുറത്തെത്തിയത് എന്നതും യാഥാർത്ഥ്യമാണ്.

പ്രതിപക്ഷ ആരോപണങ്ങള്‍

പ്രതിപക്ഷ ആരോപണങ്ങള്‍

സ്വര്‍ണക്കടത്ത് കേസിലും ലൈഫ് മിഷന്‍ വിവാദത്തിലും ഖുറാന്‍ വിതരണത്തിലും എല്ലാം സംസ്ഥാന സര്‍ക്കാരിനെതിരെ ആയിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു എന്ന രീതിയില്‍ ആണ് ഇപ്പോഴും ബിജെപിയും കോണ്‍ഗ്രസും ആരോപിക്കുന്നത്. ഇതിനിടെ ലൈഫ് മിഷനില്‍ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി സ്‌റ്റേ ഏര്‍പ്പെടുത്തിയത് സംസ്ഥാന സര്‍ക്കാരിന് ആശ്വാസമായിരുന്നു.

വി മുരളീധരനെ തള്ളി എന്‍ഐഎ കോടതി! അത് ഡിപ്ലോമാറ്റിക് ബാഗേജ് തന്നെയെന്ന്... ഇനി മുരളി മാറ്റിപ്പറയുമോ?വി മുരളീധരനെ തള്ളി എന്‍ഐഎ കോടതി! അത് ഡിപ്ലോമാറ്റിക് ബാഗേജ് തന്നെയെന്ന്... ഇനി മുരളി മാറ്റിപ്പറയുമോ?

Recommended Video

cmsvideo
Swapna Suresh and KT Rameez had contact with Dcompany | Oneindia Malayalam

English summary
Started a Telegram group named CPM Committee for Gold Smuggling, Sarith's statement to Enforcement Department- Reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X