കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറ്റുകാല്‍ പൊങ്കാല; സ്ത്രീകളുടെ ശബരിമലയിലെ പണ്ടാരയടുപ്പില്‍ അഗ്നി തെളിഞ്ഞു

Google Oneindia Malayalam News

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലക്ക് തുടക്കമായി. ഭക്തജനങ്ങളെ ആത്മ നിര്‍വൃതിയില്‍ അലിയിച്ച് പൊങ്കാല അടുപ്പില്‍ അഗ്നി തെളിഞ്ഞു. രാവിലെ പത്ത് മണിക്ക് തന്നെ പണ്ടാര അടുപ്പില്‍ തീ പടര്‍ന്നു. ഉച്ചതിരിഞ്ഞ് 1.30നാണ് പൊങ്കാല നിവേദ്യം. നിവേദ്യം നടത്തുന്നതിന് 250ല്‍ പരം പൂജാരിമാരെ നിയോഗിച്ചിട്ടുണ്ട്.

Attukal Pongala

തന്ത്രി തെക്കേടത്ത് വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവിലില്‍ നിന്ന് ദീപം പകര്‍ന്ന് മേല്‍ശാന്തി അരുണ്‍ കുമാര്‍ നമ്പൂതിരിക്ക് കൈമാറി. തലേദിവസം തന്നെ റെയില്‍വേ സ്‌റ്റേഷന്‍, ബസ്സ്റ്റാന്റ് തുടങ്ങിയ സ്ഥലങ്ങളില്‍ അടുപ്പുകള്‍ നിറഞ്ഞിരുന്നു. ക്ഷേത്രത്തിന് പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ പൊങ്കാലയിടുന്നവര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷയുണ്ട്.

ഭക്തരുടെ സുരക്ഷയ്ക്ക് മൂവായിരത്തിലധികം പോലീസുകാരെ നിയോഗിച്ചു. നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭക്തര്‍ക്കായി കെഎസ്ാര്‍ടിസിയും സ്വകാര്യ ബസുകളുമെല്ലാം പ്രത്യേക സര്‍വ്വീസ് ആരംഭിച്ചിട്ടുണ്ട്. തലസ്ഥാനത്തെ കോളെജുകളുടെയും സാംസ്‌കാരിക കേന്ദ്രങ്ങളുടെയും തിയേറ്ററുകളുടെയും കോമ്പൗണ്ടുകളില്‍ പാര്‍ക്കിങിനായി ജില്ലാ ഭരണകൂടം സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Attukal Pongala 2

ലോകത്തിലെ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ഒത്തുകൂടുന്ന ഉത്സവം എന്ന പേരില്‍ ആറ്റുകാല്‍ പൊങ്കാല ഗിന്നസ് ബുക്കില്‍ ഇടം നേടിയിട്ടുണ്ട്. 1997 ഫിബ്രവരി 23ന് നടന്ന പൊങ്കാലയാണ് ആദ്യം ഗിന്നസ് ബുക്കില്‍ കയറിയത്. 2009ല്‍ പുതുക്കിയ ഗിന്നസ് റെക്കോര്‍ഡ് അനുസരിച്ച് 25 ലക്ഷം പേര്‍ ഈ ഉത്സവത്തില്‍ പങ്കെടുത്തുവെന്നാണ് കണക്ക്. മകരം-കുംഭം മാസങ്ങളിലായി നടക്കുന്ന ക്ഷേത്രോത്സവത്തിന്റെ ഒമ്പതാം ദിവസമാണ് ആറ്റുകാല്‍ പൊങ്കാല നടക്കുന്നത്.

ഒരു തെറ്റിദ്ധാരണയുടെ പേരില്‍ തന്റെ ഭര്‍ത്താവിനെ വധിച്ച മധുരരാജാവിനെ പ്രതികാരമൂര്‍ത്തിയായ കണ്ണകി ശപിച്ചു. പിന്നീട് മധുര നഗരം ചുട്ടെരിച്ചു പ്രതികാരം തീര്‍ക്കുകയും ചെയ്തു. കണ്ണകിയുടെ വീര ചരിതമാണ് ആറ്റുകാല്‍ പൊങ്കാല ഉത്സവത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്.

English summary
Started Attukal pongala in thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X