കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടുക്കര പൈനാപ്പിള്‍ കമ്പനിയില്‍ പൈനാപ്പിള്‍ സംഭരണത്തിന് തുടക്കമായി

  • By Desk
Google Oneindia Malayalam News

മൂവാറ്റുപുഴ: നടുക്കര പൈനാപ്പിള്‍ കമ്പനിയില്‍ പൈനാപ്പിള്‍ സംഭരണത്തിന് തുടക്കമായി. ഇന്നലെ 15-കര്‍ഷകരില്‍ നിന്നായി 45-ടണ്‍ പൈനാപ്പിളാണ് സംഭരിച്ചത്. ഇതില്‍ ഏഴ് ടണ്‍ പൈനാപ്പിള്‍ ഹോര്‍ട്ടി കോര്‍പ്പിന് കൈമാറി. വിലയിടിവ് മൂലം ദുരിതമനുഭവിക്കുന്ന പൈനാപ്പിള്‍ കര്‍ഷകരുടെ ദുരിതങ്ങള്‍ നേരിട്ടറിയാന്‍ കൃഷി മന്ത്രി വിഎസ് സുനില്‍കുമാര്‍ ഞാറാഴ്ച വൈകിട്ട് നാലിന് വാഴക്കുളം പൈനാപ്പിള്‍ മാര്‍ക്കറ്റിലും, നടുക്കര പൈനാപ്പിള്‍ കമ്പനിയിലുമെത്തി കര്‍ഷകരില്‍ നിന്നും വ്യാപാരികളില്‍ നിന്നും നേരിട്ട് പരാതികള്‍ കേള്‍ട്ടിരുന്നു. കിഴക്കന്‍ മേഖലയിലെ പ്രധാന കാര്‍ഷീക ഇനമായ പൈനാപ്പിളിന് അടിക്കടിയുണ്ടാകുന്ന വിലയിടിവ് കര്‍ഷകരെയും, വ്യാപാരികളെയും ദുരിതത്തിലാക്കുകയാണ്.

pinaplle

ഇതിന് ശാശ്വതമായ പരിഹാരം കാണുന്നതിന് കഴിഞ്ഞ ദിവസം എല്‍ദോ എബ്രഹാം എം.എല്‍.എയുടെ നേതൃത്വത്തില്‍ പൈനാപ്പിള്‍ കര്‍ഷകര്‍ കൃഷി വകുപ്പ് മന്ത്രിയെ സന്ദര്‍ശിച്ച് നിവേദനം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് മന്ത്രി വിഷയത്തില്‍ നേരിട്ട് ഇടപെട്ടത്. 200 ടണ്‍ പൈനാപ്പിള്‍ തിങ്കളാഴ്ച മുതല്‍ സംഭരിച്ച് തുടങ്ങുന്നതിന് തീരുമാനിച്ചിരുന്നത്. വാഴക്കുളം അഗ്രോ പ്രോസസ്സിംഗ് കമ്പനി, ഹോര്‍ട്ടി കോര്‍പ്പ് എന്നിവ വഴിയാണ് കര്‍ഷകര്‍ക്ക് നഷ്ടം വരാത്ത രീതിയില്‍ കിലോക്ക് 17.50 രൂപ നിരക്കില്‍ പൈനാപ്പിള്‍ സംഭരിക്കുന്നത്. പൈനാപ്പിള്‍ കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതത്തിന്ന് ശാശ്വതമായ പരിഹാരമാണ് വേണ്ടതെന്ന് കൃഷിമന്ത്രി പറഞ്ഞു. 200 ടണ്‍ പൈനാപ്പിള്‍ സംഭരിക്കുന്നതിന് പുറമെ സ്ഥിരമായി പൈനാപ്പിള്‍ സംഭരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

പൈനാപ്പിളിന് വിലയിടിഞ്ഞ സവിശേഷമായ സാഹചര്യത്തിലാണ് ഇപ്പോഴത്തെ വിപണി ഇടപെടല്‍. അപ്രതീക്ഷിതമായ മഴ മൂലം പൈനാപ്പിള്‍ നശിച്ചുപോകുന്ന ഘട്ടത്തിലാണ് ഈ വിഷയത്തില്‍ അടിയന്തര തീരുമാനമുണ്ടാക്കിയത്. സംഭരിക്കുന്ന പൈനാപ്പിള്‍ പൂര്‍ണമായും വാഴക്കുളം അഗ്രോ പോസസിംഗ് കമ്പനിയില്‍ പള്‍പ്പായി മാറ്റുന്നതിനും ബാക്കിയുള്ള ഇക്കോ ഷോപ്പുകള്‍ വഴി വിപണനം ചെയ്യുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

English summary
started pinapple collection in nadukara pineapple company
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X