കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എസ്എല്‍സി, ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ തുടങ്ങി

Google Oneindia Malayalam News

തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ ബുധനാഴ്ച തുടങ്ങി. 23 വരെയാണ് എസ്എസ്എല്‍സി പരീക്ഷ നടക്കുക. ഹയര്‍സെക്കണ്ടറി പരീക്ഷ 29ന് തീരും. എസ്എസ്എല്‍സിക്ക് 28ന് പഴയ സ്‌കീമിലുള്ള ഐടി പരീക്ഷയുണ്ട്.

SSLC

എസ്എസ്എല്‍സിക്ക് 4,76,373 കുട്ടികളും ഹയര്‍സെക്കണ്ടറി ഒന്നാം വര്‍ഷത്തിന് 4,72,307 പേരും രണ്ടാം വര്‍ഷത്തിന് 4,60743 കുട്ടികളും പരീക്ഷ എഴുതും. പരീക്ഷയുടെ മൂല്യ നിര്‍ണ്ണയവും ടാബുലേഷനും കുറ്റമറ്റതാക്കാന്‍ ഐ സോഫ്റ്റവെയറാണ് ഉപയോഗിക്കുന്നത്. എസ്എസ്എല്‍സിക്ക ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത് മലപ്പുറം ജില്ലയിലാണ്. ഏറ്റവും കുറവ് പത്തനം തിട്ടയിലാണ്. 2347 കുട്ടികളെ പരീക്ഷയ്ക്കിരുത്തി മലപ്പുറത്തെ പികെഎംഎംഎച്ച്എസ് ആണ് അംഗബലത്തില്‍ ഒന്നാമത്.

ഏപ്രില്‍ ഒന്ന് മുതല്‍ 16 വരെയാണ് മൂല്യ നിര്‍ണ്ണയം നടക്കുക. ഹയര്‍സെക്കണ്ടരി മൂല്യ നിര്‍ണ്ണയ ക്യാമ്പ് ഏപ്രില്‍ നാലിന് തുടങ്ങും. എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് മാനദണ്ഡം നോക്കാതെ പഠന വൈകല്യ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സമ്മര്‍ദ്ദമുണ്ട്.

English summary
Started SSLC, Higher Secondary exams on wednesday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X