കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടുമൊരു പട്ടിണിമരണം; മലപ്പുറത്ത് എടപ്പാളില്‍ വീട്ടമ്മ മരിച്ചത് ഭക്ഷണം കിട്ടാതെ ?

  • By Vishnu
Google Oneindia Malayalam News

മലപ്പുറം: മലപ്പുറം എടപ്പാളില്‍ മനസികാസ്വസ്ഥമുള്ള വീട്ടമ്മയെ വീട്ടില്‍ മരിച്ച നലയില്‍ കണ്ടെത്തി. പട്ടിണികാരണമാണ് ഇവര്‍ മരിച്ചതെന്ന് മകളും നാട്ടുകാരും പറയുന്നു. മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ് തിരൂരില്‍ എടപ്പാളില്‍ നിന്നുള്ള വാര്‍ത്ത.

ബന്ധുക്കളടക്കം തൊട്ടടുത്ത് താമസിക്കുമ്പോഴാണ് ഭക്ഷണം കഴിക്കാനില്ലാതെ മതിലകത്ത് വീട്ടില്‍ ശോഭന(55) മരണപ്പെടുന്നത്. ദിവസങ്ങളായി പട്ടിണികിടക്കുകയാണെന്നും ആരും തിരിഞ്ഞ് നോക്കിയില്ലൈന്നുമാണ് അശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മകള്‍ പറഞ്ഞത്.

death

രണ്ട് ദിവസനമായി വീടിന് പുറത്തേക്ക് ശോഭനെയും മകളെയും കാണാതായതോടെ അയല്‍വാസികളെത്തി നോക്കിയപ്പോഴാണ് മരണ വിവരം പുറത്തറിഞ്ഞത്. അമ്മയുടെ മൃതദേഹം കെട്ടിപ്പിടിച്ച് അവശ നിലയില്‍ കിടക്കുകയായിരുന്നു മകള്‍. ഭക്ഷണം കഴിക്കാതെയാണ് അമ്മ മരിച്ചതെന്ന് അയല്‍വാസികളും പഞ്ചായത്തംഗവും പറയുന്നു.

Read Also: ചോരയ്ക്ക് പകരം ചുവന്ന മഷി; സത്യമാണോ കെഎസ്‌യുക്കാരേ? നാണക്കേട്...

രാവിലെ തൊട്ടടുത്ത് താമസിക്കുന്ന ബന്ധുക്കളോട് ശോഭനയുടെ കാര്യം അന്വേഷിച്ചതാണ്. അവശനിലയിലാണെന്നും ആശുപത്രിയില്‍ കൊണ്ട് പോകാമെന്നും പറഞ്ഞപ്പോള്‍ നോക്കാനാരുമില്ലെന്നും ബുദ്ധിമുട്ടാമെന്നുമായിരുന്നു മറുപടി. ഒടുവില്‍ നാട്ടുകാര്‍ തന്നെ ആശുപത്രിയിലെത്തിക്കാമെന്ന് തീരുമാനിച്ച് വീട്ടിലെത്തിയപ്പോഴാണ് മരിച്ച് കിടക്കുന്നത് കണ്ടത്.

മാനസികാസ്വസ്ഥമുള്ള ശോഭന ആരെയും വീട്ടില്‍ കയറ്റില്ലെന്നാണ് ബന്ധുക്കളുടെ വിശദീകരണം. വീട്ടില്‍ ഭക്ഷണം വയ്ക്കുന്നുണ്ടായിരുന്നില്ല. ഗ്യാസ് കേടാണെന്നും അമ്മയ്ക്ക് പല്ലിന് വേദനയായതിനാല്‍ ഭക്ഷണം കഴിക്കുന്നില്ലെന്നും മകള്‍ പറഞ്ഞുവെന്നാണ് അവരുടെ വാദം.

ഒരാഴ്ചയോളം അമ്മയും മകളും പട്ടിണികിടന്നിട്ടും ഉറ്റവര്‍ പോലും തിരിഞ്ഞ് നോക്കിയില്ലെന്നത് ഞെട്ടലുണ്ടാക്കുന്നതാണ്. സംഭവത്തില്‍ ജില്ലാ കളക്ടര്‍ പഞ്ചായത്ത് അധികാരികളോട് വിശദീകരണം ചോദിച്ചിട്ടുണ്ട്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Starvation death at Malappuram, Women dead in Edappal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X