കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല മുതല്‍ ശശി വരെ; മുള്‍മുനയില്‍ സര്‍ക്കാര്‍, ആഞ്ഞടിക്കാന്‍ പ്രതിപക്ഷം; സഭാസമ്മേളനം തുടങ്ങുന്നു

Google Oneindia Malayalam News

Recommended Video

cmsvideo
സഭാസമ്മേളനത്തിനു ഇന്ന് തുടക്കം | Oneindia Malayalam

തിരുവനന്തപുരം: ശബരിമല മുതല്‍ പികെ ശശി എംഎല്‍എയ്ക്ക് എതിരായ ലൈംഗികാരോപണവും തുടര്‍ന്നുള്ള പാര്‍ട്ടിനടപടികളും മുതല്‍ ഇന്ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തെ പ്രക്ഷുബ്ധമാക്കാന്‍ വിഷയങ്ങള്‍ അനവധിയാണ്. ഡിസിംബര്‍ 13 വരെ ചേരുന്ന സമ്മേളനത്തിന്റെ പ്രധാനലക്ഷ്യം ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള ബില്ലുകള്‍ പാസാക്കലാണ്.

പക്ഷെ വിവിധ വിഷയങ്ങളില്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടിലായതിനാല്‍ സഭാന്തരീക്ഷവും സമരമുഖരിതമാവും എന്നുറപ്പാണ്. ആദ്യ ദിവസങ്ങളില്‍ പ്രതികപക്ഷം സഭാ നടപടികള്‍ സ്തംഭിപ്പിക്കാനും ഇറങ്ങിപ്പോവാനും സാധ്യതയുണ്ട്. ഈ നിയമസഭാ സമ്മേളനത്തില്‍ പ്രധാനമായും ചര്‍ച്ചക്ക് വിധേയമാവുന്നു വിഷയങ്ങള്‍ ഇവയൊക്കെയാണ്..

ശബരിമല

ശബരിമല

വിശ്വാസ സംരക്ഷണം എന്നതില്‍ ഊന്നി സഭയ്ക്ക് ഉള്ളിലും പ്രതിഷേധം തുടങ്ങാനായിരിക്കും യുഡിഎഫിന്റെ ശ്രമം. ശബരിമലയിലെ നിരോധനാജ്ഞയും പോലീസ് നടപടികളും യുഡിഎഫ് ആരോപണങ്ങള്‍ക്ക് ശക്തിപകരാന്‍ ഉപയോഗിക്കും.

പ്രതിരോധം

പ്രതിരോധം

ഭരണഘടനാ ബാധ്യതയും കോണ്‍ഗ്രസ്സിന്റെ തന്നെ ദേശീയ-സംസ്ഥാന നേതൃത്വങ്ങളുടെ വിരുദ്ധ സമീപനവും ചൂണ്ടിക്കാട്ടിയായിരിക്കും സര്‍ക്കാര്‍ യുഡിഎഫിനെ പ്രതിരോധിക്കുക. പുറത്ത് കോടതി വിധിക്കെതിരെ വലിയ സമരത്തില്‍ ആണെങ്കിലും സഭയില്‍ ഒരംഗം മാത്രം ഉള്ളതിനാല്‍ ബിജെപിക്ക് സഭയില്‍ പ്രതിഷേധം കനപ്പിക്കാന്‍ ആവില്ല.

ബന്ധുനിയമനം

ബന്ധുനിയമനം

ബന്ധുനിയമനത്തില്‍ ആരോപണവിധേയനായ മന്ത്രി കെടി ജലീലിനെതിരെ സഭയിലും പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കും. പ്രതിഷേധം കാരണം മന്ത്രിക്ക് ബന്ധു നിയമനം പിന്‍വലിക്കേണ്ടി വന്നതും പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് ശക്തി പകരുന്നുണ്ട്.

പികെ ശശി

പികെ ശശി

പാര്‍ട്ടി നടപടിക്ക് വിധേയനായ പികെ ശശി എംഎല്‍എക്കെതിരെ പോലീസ് നടപടി വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും. കോണ്‍ഗ്രസ്സിന്റെ ഉന്നത നേതാക്കള്‍ അടക്കമുള്ളവര്‍ക്കെതിരെ സരിത നല്‍കിയ പരാതിയും എ വിന്‍സെന്റ് ജയിലില്‍ കഴിഞ്ഞതെല്ലാമായിരിക്കും ഈ വിഷയത്തില്‍ സിപിഎമ്മിന്റെ പ്രതിരോധ ആയുധങ്ങള്‍.

ബ്രുവറി, ഡിസ്റ്റലറി

ബ്രുവറി, ഡിസ്റ്റലറി

ചട്ടം ലംഘിച്ച് ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ചത് പ്രതിപക്ഷത്തിന്റെ ഇടപെടല്‍ കാരണം സര്‍ക്കാറിന് നിരുപാധികം പിന്‍വലിക്കേണ്ടി വന്നിരുന്നു. ഇതിനുശേഷം ചേരുന്ന ആദ്യ സമ്മേളനമാണിത്. മന്ത്രി ടി പി രാമകൃഷ്ണനെ ആയിരിക്കും പ്രതിപക്ഷം മുള്‍മുനയില്‍ നിര്‍ത്തുക.

പ്രളയം

പ്രളയം

പ്രളയം കഴിഞ്ഞിട്ട് മാസങ്ങളായെങ്കിലും പുനര്‍നിര്‍മാണത്തിനുള്ള നടപടികള്‍ എങ്ങുമെത്തിയില്ലെന്ന് പ്രതിപക്ഷ നേതാവ് കഴിഞ്ഞ ദിവസം പത്രസമ്മേളനം നടത്തി വിമര്‍ശിച്ചിരുന്നു. വിഷയം സഭയില്‍ ചര്‍ച്ചയാക്കുന്നതിന്റെ മുന്നോടിയായിട്ടാണ് ഈ ആരോപണങ്ങള്‍ എന്നാണ് വിലയിരുത്തുന്നത്.

പ്രതിപക്ഷത്തിനും

പ്രതിപക്ഷത്തിനും

ഈ വിഷയത്തില്‍ ബിജെപിയെ പ്രതിരോധത്തില്‍ നിര്‍ത്താനാകും സര്‍ക്കാര്‍ ശ്രമിക്കുക. പ്രളയദുരിതത്തിലായ കേരളത്തിന് രാഷ്ട്രീയ ലക്ഷ്യങ്ങളോടെ സഹായം നിഷേധിക്കാന്‍ ബിജെപി നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നാവും സര്‍ക്കാര്‍ പ്രധാനമായും മുന്നോട്ട് വെക്കുന്ന ആരോപണം. ഈ വിഷയത്തില്‍ പ്രതിപക്ഷത്തിനും സര്‍ക്കാറിന് ഒപ്പം ചേരേണ്ടി വരും.

ചരമോപചാരം

ചരമോപചാരം

14 -ാം കേരള നിയമസഭയുടെ 13-ാം സമ്മേളനം 13 ദിവസമാണ് നടക്കുന്നത്. രാജിവെച്ച മാത്യൂ ടി തോമസിന് പകരം ജെഡിഎസ് മന്ത്രിയായി കെ കൃഷ്ണന്‍ കുട്ടി ചുമതലയേല്‍ക്കും. ആദ്യ ദിവസമായി ഇന്ന് അന്തരിച്ച് മഞ്ചേശ്വരം എംഎല്‍എ പിബി അബുദുള്‍ റസാഖിന് ചരമോപചാരം അര്‍പ്പിക്കുന്നതല്ലാതെ മറ്റു സഭാ നടപടികള്‍ ഒന്നും ഉണ്ടാവില്ല

English summary
state assembly session to begin today till december 13
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X