കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങള്‍ക്ക് ആള് മാറിന്നാ തോന്നണേ, ഇനി അവാര്‍ഡ് കള്ളാന്ന് പറയരുത്.. ദുല്‍ഖറിനെ വലിച്ചൊട്ടിച്ചു

  • By Sruthi K M
Google Oneindia Malayalam News

തിരുവനന്തപുരം: കഴിഞ്ഞവര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചതു പോലെ തന്നെ ഇത്തവണയും സംഭവിച്ചു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വായില്‍ നിന്നും വല്ല പൊട്ടത്തരവും വീഴുന്നതും കാത്ത് ട്രോളര്‍മാര്‍ കാത്തു കാത്തിരുന്നു. പ്രതീക്ഷ വിഫലമായില്ല...പക്ഷെ ഇത്തവണ തിരുവഞ്ചൂരിനെയല്ല ട്രോളര്‍മാര്‍ ഫോക്കസ് ചെയ്തത്. ട്രോളാന്‍ നമ്മുടെ ചെക്കന്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെയുണ്ടല്ലോ..

കഴിഞ്ഞ വര്‍ഷം പ്രതീക്ഷിക്കാതെ നസ്രിയ മികച്ച നടിയായപ്പോള്‍ ട്രോളര്‍മാര്‍ നസ്രിയയെ പരിഹസിച്ചു കൊന്നിരുന്നു. ഇത്തവണ കൈയ്യില്‍ കിട്ടിയത് ദുല്‍ഖറിനെയാണ്. വാപ്പാക്ക് വെച്ചത് മോന്‍ കൊണ്ടോയി എന്നാണ് ട്രോളര്‍മാരുടെ പരിഹാസം.

പൊട്ടന് ലോട്ടറി അടിച്ചതു പോലെയായിരുന്നു ഇത്തവണത്തെയും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം. എന്തു കണ്ടിട്ടാണ് സര്‍ക്കാര്‍ അവാര്‍ഡ് പ്രഖ്യാപിക്കുന്നതെന്ന് പലരും ചോദിച്ചു. കാത്തിരുന്ന പൃഥ്വിരാജും മമ്മൂട്ടിയുമൊക്കെ ഇളിഭ്യനായി നിന്നു എന്നു തന്നെ പറയാം. അവാര്‍ഡ് പ്രഖ്യാപിച്ച ജൂറി ചെയര്‍മാനെ എന്താണ് ചെയ്യേണ്ടത്...? ട്രോളര്‍മാര്‍ അതിനുള്ള മറുപടി നല്‍കും...

ഒരു വാക്കു പോലും തെറ്റിയില്ലല്ലോ..ല്ലേ

ഒരു വാക്കു പോലും തെറ്റിയില്ലല്ലോ..ല്ലേ

ഇത്തവണയും തിരുവഞ്ചൂരിന്റെ നാക്ക് പിഴച്ചു. ഒരു വാക്കു പോലും തെറ്റിയില്ലെന്നാണ് തിരുവഞ്ചൂരിന്റെ ഒരിത്. പ്രതീക്ഷകള്‍ മുഴുവന്‍ തെറ്റിയത് പ്രേക്ഷകര്‍ക്കും താരങ്ങള്‍ക്കുമാണല്ലോ.

പൃഥ്വിരാജിന്റെ പേര് പറയാന്‍ പേടിയായിട്ടാണോ

പൃഥ്വിരാജിന്റെ പേര് പറയാന്‍ പേടിയായിട്ടാണോ

ഇനി തിരുവഞ്ചൂരിന് പൃഥ്വിരാജിന്റെ പേര് പറയാന്‍ പേടിയായിട്ടാണോ ദുല്‍ഖറിന്റെ പേര് പറഞ്ഞത്. അങ്ങനെയാണെങ്കില്‍ പേര് പറയാന്‍ കുറച്ചു കൂടി ഈസി മമ്മൂട്ടിയുടേതായിരുന്നുവെന്നും ട്രോളര്‍മാര്‍ പരിഹസിക്കുന്നു.

ദുല്‍ഖറിന്റെ പേര് പറയാനും പ്രയാസം

ദുല്‍ഖറിന്റെ പേര് പറയാനും പ്രയാസം

ദുല്‍ഖറിന്റെ പേര് പറയുമ്പോള്‍ തെറ്റുമായിരിക്കുമെന്ന് പ്രതീക്ഷിച്ച പ്രേക്ഷകരെ പരിഹസിച്ച് തിരുവഞ്ചൂര്‍ ഇങ്ങനെയും പറയും. മികച്ച നടന്‍ മമ്മൂട്ടിയുടെ മകന്‍..

ലെ പൃഥ്വിരാജ്

ലെ പൃഥ്വിരാജ്

കാത്തിരുന്നു..കാത്തിരുന്നു.. ഒടുക്കം നമ്മക്ക് രണ്ടു പേര്‍ക്കും ഒന്നും കിട്ടിയില്ല അല്ലേ..രണ്ടു പേരുടെയും ധീനരോധനം.

ഇക്കണക്കിന് കിട്ടാത്തതാണ് നല്ലത്

ഇക്കണക്കിന് കിട്ടാത്തതാണ് നല്ലത്

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് എന്തടിസ്ഥാനത്തിലാണ് കൊടുക്കുന്നതെന്ന് ഇപ്പോഴും ഒരു സംശയം. മമ്മൂട്ടിക്കും, പൃഥ്വിക്കും, ജയസൂര്യയ്ക്കും അവാര്‍ഡ് കിട്ടാത്തതാണ് അംഗീകാരമെന്ന് ട്രോളര്‍മാര്‍ പറയുന്നു.

പൊട്ടന് ലോട്ടറിയടിച്ചു

പൊട്ടന് ലോട്ടറിയടിച്ചു

എല്ലാവരെയും ഞെട്ടിച്ചു കൊണ്ടാണ് പ്രതീക്ഷിക്കാതെ ദുല്‍ഖര്‍ അവാര്‍ഡ് കൊണ്ടു പോയത്. പൊട്ടന് ലോട്ടറിയടിച്ചതു പോലെ.

ഇനി ആള് മാറിയതാണോ

ഇനി ആള് മാറിയതാണോ

കഴിഞ്ഞ വര്‍ഷം നസ്രിയ പറഞ്ഞതു പോലെ നിങ്ങള്‍ക്ക് ആള് മാറിയതാണോ എന്നു ദുല്‍ഖറും പറയുന്നു.

പഠിച്ചിട്ട് വരുമോ?

പഠിച്ചിട്ട് വരുമോ?

പണ്ട് അവാര്‍ഡ് പ്രഖ്യാപനത്തില്‍ മുഴുവന്‍ പേരും തെറ്റിച്ചപ്പോള്‍ ട്രോളര്‍മാര്‍ തിരുവഞ്ചൂരിനെ കളിയാക്കി കൊന്നിരുന്നു. ഇത്തവണ അതുകൊണ്ടു പഠിച്ചിട്ടു വന്നിട്ടുണ്ടാകും എന്നു എല്ലാവരും കരുതി. എങ്കിലും എന്തെങ്കിലും കിട്ടാതിരിക്കില്ലെന്നു പറയുന്ന ട്രോളര്‍മാര്‍.

എന്താ ശരിക്കും സംഭവിച്ചത്

എന്താ ശരിക്കും സംഭവിച്ചത്

എന്താ..എന്താ ശരിക്കും സംഭവിച്ചത്? വാപ്പാക്ക് വെച്ചത് മോന്‍ കൊണ്ടോയി. അല്ലാതെന്തു പറയാന്‍.

ലെ ഇക്കഫാന്‍

ലെ ഇക്കഫാന്‍

ഇക്കഫാന്‍സിന് ഏതായാലും ആഘോഷിക്കാന്‍ വകയായി. പൊട്ടന്‍മാരാണേലും അവാര്‍ഡ് കൊടുക്കുന്നത് കറക്ടാണെന്ന് പറയുന്ന ഫാന്‍സ്.

ശരിക്കും അവാര്‍ഡ് എന്തിനാണ് കിട്ടിയത്

ശരിക്കും അവാര്‍ഡ് എന്തിനാണ് കിട്ടിയത്

താടി വളര്‍ത്തി ലുക്കായതിനാണോ ദുല്‍ഖറിന് അവാര്‍ഡ് കൊടുത്തത്. ഇപ്പൊള്‍ അതിനും അവാര്‍ഡ് കിട്ടും അല്ലേ...

അവാര്‍ഡ് വെക്കാന്‍ സ്ഥലമുണ്ടോ

അവാര്‍ഡ് വെക്കാന്‍ സ്ഥലമുണ്ടോ

അവാര്‍ഡ് വയ്ക്കാനുള്ള സ്ഥലം ഒക്കെ ഷെല്‍ഫില്‍ ഒതുക്കി വച്ചിട്ടുണ്ടല്ലോ അല്ലേ...? അവാര്‍ഡുമായി വരുമ്പോള്‍ ഇനി സ്ഥലം ഇല്ലാതെ വരരുതല്ലോ എന്നു പറഞ്ഞും പരിഹാസം.

ഇതൊക്കെ കണ്ടില്ലെന്ന് നടിക്കാന്‍ കഴിഞ്ഞല്ലോ

ഇതൊക്കെ കണ്ടില്ലെന്ന് നടിക്കാന്‍ കഴിഞ്ഞല്ലോ

ഈ പ്രകടനങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ കേരളാ ജൂറിക്ക് മാത്രമേ സാധിക്കൂ എന്നും ട്രോളര്‍മാര്‍ വിമര്‍ശിക്കുന്നു.

വാപ്പ അകത്തുണ്ടോ

വാപ്പ അകത്തുണ്ടോ

അവാര്‍ഡുമായി വീട്ടിലെത്തിയ ദുല്‍ഖര്‍..വാപ്പ അകത്തുണ്ടോയെന്ന് പേടിച്ച് ഒളിക്കുന്നു.

ജൂറി എന്നല്ല വിളിക്കേണ്ടത്

ജൂറി എന്നല്ല വിളിക്കേണ്ടത്

അയാളെ ജൂറി ചെയര്‍മാന്‍ എന്നല്ല വിളിക്കേണ്ടതെന്നും ട്രോളര്‍മാര്‍ പറയുന്നു.

ആദ്യമായിട്ടാ കിട്ടുന്നത്

ആദ്യമായിട്ടാ കിട്ടുന്നത്

അവാര്‍ഡ് തനിക്കും കിട്ടിയെന്ന് അറിയുന്ന ജയസൂര്യ. ആദ്യമായിട്ടാ എനിക്ക് സംസ്ഥാന അവാര്‍ഡ് കിട്ടുന്നത്.

അവാര്‍ഡ് കള്ളാന്ന് വിളിക്കുമോ

അവാര്‍ഡ് കള്ളാന്ന് വിളിക്കുമോ

ഒരു അവാര്‍ഡ് കിട്ടിയിട്ടുണ്ട്. ഇനി അവസാനം അവാര്‍ഡ് കള്ളാന്ന് വിളിക്കരുതെന്ന് പറയുന്ന ദുല്‍ഖര്‍.

മമ്മൂട്ടിയുടെ വികാരം

മമ്മൂട്ടിയുടെ വികാരം

മകന് അവാര്‍ഡ് കിട്ടുന്നതില്‍ മമ്മൂട്ടിയുടെ വികാരവും അവാര്‍ഡ് നഷ്ടപ്പെട്ട മമ്മൂട്ടിയുടെ വികാരവും..

എന്തൊക്കെ കാണണം

എന്തൊക്കെ കാണണം

ഇനി എന്തൊക്കെ കാണണം. പ്രേക്ഷകരുടെ പ്രതീക്ഷയൊക്കെ തല്ലികെടുത്തിയ ഒരു അവാര്‍ഡ് പ്രഖ്യാപനമായി പോയി.

മോനായി പോയി, അല്ലേല്‍ കൊന്നേനെ

മോനായി പോയി, അല്ലേല്‍ കൊന്നേനെ

അവാര്‍ഡുമായി ദുല്‍ഖര്‍ വീട്ടിലെത്തിയപ്പോള്‍. എന്റെ മോനായി പോയി, അല്ലെങ്കില്‍ നിന്നെ ഞാന്‍ കൊന്നേനെ എന്നു പറയുന്ന മമ്മൂട്ടി.

അവാര്‍ഡ് പ്രഖ്യാപനം ഇങ്ങനെ

അവാര്‍ഡ് പ്രഖ്യാപനം ഇങ്ങനെ

സര്‍ക്കാരിന്റെ അവാര്‍ഡ് പ്രഖ്യാപനത്തെ കളിയാക്കുന്ന ട്രോളര്‍മാര്‍. ഒന്നിനും കൊള്ളാത്ത സിനിമയ്ക്ക് അവാര്‍ഡ് വാരി കോരി കൊടുക്കും.

അവാര്‍ഡ് വാങ്ങാന്‍ പോകുന്ന ദുല്‍ഖര്‍

അവാര്‍ഡ് വാങ്ങാന്‍ പോകുന്ന ദുല്‍ഖര്‍

പത്തേമാരിയിലെ നാരായണനെ കടന്ന് പോണ്ടേ? ദുല്‍ഖര്‍ വീട്ടില്‍ നിന്ന് അവാര്‍ഡ് വാങ്ങാന്‍ പോകുന്നത് ഇങ്ങനെയായിരിക്കുമെന്ന് ട്രോളര്‍മാര്‍ പറയുന്നു.

ദുല്‍ഖറിന്റെ അവസ്ഥ

ദുല്‍ഖറിന്റെ അവസ്ഥ

പരിഹാസവും വിമര്‍ശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്ന ദുല്‍ഖറിന്റെ അവസ്ഥ. ആദ്യമൊക്കെ കഷ്ടപ്പാടാണ്, പിന്നെ അത് ശീലമാകുമെന്ന് പറയുന്ന നിവിന്‍ പോളി.

ലെ പൊതുജനം

ലെ പൊതുജനം

പൊതു ജനത്തിന്റെ വികാരം ഇങ്ങനെ. നീയൊക്കെ ഏതു മറ്റേടത്തെ ജൂറിയാഡോ...?

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
State award announcement, again slip of tongue for Thiruvanchur Radhakrishnan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X