തിരക്കഥാകൃത്തുക്കളെ ഇനി അവഗണിക്കില്ല: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
ഒരു സിനിമയുടെ നട്ടെല്ല് നടനും നടിയും സംവിധായകനും മാത്രമാണെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ അല്ല, അടിത്തറ ചിത്രത്തിന്റെ തിരക്കഥയാണ്. പക്ഷെ സിനിമ പരാജയപ്പെട്ടാല്‍ മാത്രമേ തിരക്കഥയെ കുറിച്ച് ഓര്‍ക്കുകയുള്ളൂ. തിരക്കഥ മോശമായിരുന്നു, അതുകൊണ്ടാണ് സിനിമ പൊട്ടിയതെന്നു പറയുന്നവര്‍ ഒരു സിനിമയുടെ വിജയത്തിനു പിന്നിലും തിരക്കഥയാണെന്ന് എടുത്ത് പറയാന്‍ മടിക്കും. ജയ്ച്ചാല്‍ അത് നടന്റെയും സംവിധായകന്റെയും മാത്രം കഴിവ്.
ഒടുവിലിറങ്ങിയ ചില ചിത്രങ്ങള്‍ തന്നെ എടുത്ത് പരിശോധിക്കാം. ഉസ്താദ് ഹോട്ടല്‍, ഹൗ ഓള്‍ഡ് ആര്‍യു, ബാംഗ്ലൂര്‍ ഡെയ്‌സ് തുടങ്ങിയ ചിത്രങ്ങളുടെയെല്ലാം വിജയത്തിന്റെ അടിത്തറ നല്ല തിരക്കഥകളായിരുന്നു. എന്നാല്‍ പുരസ്‌കാരങ്ങളൂടെ പട്ടികയിലെല്ലാം ഒരു ഒതുക്കിക്കെട്ടലാണ് തിരക്കഥയ്ക്കും തിരക്കഥാകൃത്തിനും. ഇനിയങ്ങനെ പറ്റില്ല. മികച്ച തിരക്കഥാകൃത്തുക്കള്‍ക്കും പുരസ്‌കാരം വിതരണം ചെയ്യുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

തിരക്കഥ തയ്യാറാക്കുന്നവരെ പാടെ അവഗണിയ്ക്കുന്നുവെന്ന് ഇരട്ട തിരക്കഥാകൃത്തുക്കളായ ബോബിയും സഞ്ജയ് യും ഒരു വേദിയില്‍ പരസ്യമായി പറഞ്ഞതോടെയാണ് മന്ത്രിയുടെ പ്രഖ്യാപനം. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തിലും പ്രഖ്യാപനത്തിലും തിരക്കഥാകൃത്തുക്കള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. മകച്ച തിരക്കഥാകൃത്തുക്കള്‍ക്കുള്ള ഈ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ബോബി സഞ്ജയ് ടീമിനായിരുന്നു.












Click it and Unblock the Notifications